തോൽപെട്ടിയിൽ വീണ്ടും കാട്ടാനശല്യം
മാനന്തവാടി ∙ കേരള – കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം വീണ്ടും രൂക്ഷമായി. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊലചെയ്യപ്പെട്ട തിരുനെല്ലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് തോൽപെട്ടി. തോൽപെട്ടിക്ക് പുറമേ സമീപ പ്രദേശങ്ങളായ

മാനന്തവാടി ∙ കേരള – കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം വീണ്ടും രൂക്ഷമായി. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊലചെയ്യപ്പെട്ട തിരുനെല്ലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് തോൽപെട്ടി.
തോൽപെട്ടിക്ക് പുറമേ സമീപ പ്രദേശങ്ങളായ നരിക്കല്ല്, അരണപ്പാറ, ചേകാടി, വെള്ളറ പ്രദേശങ്ങളിലും ആനശല്യം രൂക്ഷമാണ്. നെടുന്തന, കക്കേരി, നായ്ക്കട്ടി എന്നീ കാട്ടുനായ്ക്ക കോളനികളിലും ആനകൾ കൂട്ടമായി എത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ കാട്ടാന ശല്യം വീണ്ടും രൂക്ഷമായത്.
തോൽപെട്ടി ഗവ. ഹൈസ്‌കൂളിലെ കുട്ടികളുടെ കൃഷിയിടത്തിലെത്തിയ കാട്ടാന നൂറോളം വാഴകളും പച്ചക്കറിക്കൃഷിയും ചവിട്ടി നശിപ്പിച്ചു. സ്‌കൂളിന് സമീപത്തെ പുഴക്കുന്നത്ത് സുലേഖയുടെ വീടിന്റെ ചുറ്റുമതിലും ആന തകർത്തു. കൂട്ടമായെത്തുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമായതിനാൽ നാട്ടുകാർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
കർണാടക വനാതിർത്തി കടന്ന് എത്തുന്ന ആനകളാണ് നാശം വിതയ്ക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്ലാവുകളിൽ ചക്ക മൂത്ത് കിടക്കുന്നതിനാൽ അതിർത്തി കടന്നെത്തുന്ന ആനകൾ പ്രദേശത്ത് തന്നെ തമ്പടിക്കുകയാണ്. കാട്ടാന ശല്യം രൂക്ഷമായിട്ടും വനപാലകരുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്
ഗൂഡല്ലൂർ ∙ കോഴിപ്പാലത്തിനു സമീപം ആമക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആമക്കുളം സ്വദേശി ത്യാഗരാജന് (50) ഗുരുതര പരുക്കേറ്റു. ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള ബന്ധുവീട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കളുടെ കൂടെ വീട്ടിലേക്ക് പോകുന്ന വഴിയിലാണു രാത്രി 11ന് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരും ഓടിയെത്തി ത്യാഗരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.