കേണിച്ചിറ ∙ പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ, കക്കോടൻ ബ്ലോക്ക്, വണ്ടിക്കടവ്, ചീങ്ങോട്, അയനിമല തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനശല്യം രൂക്ഷം. 2 മാസത്തിലേറെയായി സ്ഥിരമായി ഇറങ്ങി നാശനഷ്ടം തീർക്കുന്ന കാട്ടാനക്കൂട്ടത്തെ കൊണ്ട് കർഷകർ പൊറുതിമുട്ടുകയാണു.കഴിഞ്ഞദിവസം ചീങ്ങോട് അയനിമലയിലിറങ്ങിയ കാട്ടാന

കേണിച്ചിറ ∙ പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ, കക്കോടൻ ബ്ലോക്ക്, വണ്ടിക്കടവ്, ചീങ്ങോട്, അയനിമല തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനശല്യം രൂക്ഷം. 2 മാസത്തിലേറെയായി സ്ഥിരമായി ഇറങ്ങി നാശനഷ്ടം തീർക്കുന്ന കാട്ടാനക്കൂട്ടത്തെ കൊണ്ട് കർഷകർ പൊറുതിമുട്ടുകയാണു.കഴിഞ്ഞദിവസം ചീങ്ങോട് അയനിമലയിലിറങ്ങിയ കാട്ടാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേണിച്ചിറ ∙ പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ, കക്കോടൻ ബ്ലോക്ക്, വണ്ടിക്കടവ്, ചീങ്ങോട്, അയനിമല തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനശല്യം രൂക്ഷം. 2 മാസത്തിലേറെയായി സ്ഥിരമായി ഇറങ്ങി നാശനഷ്ടം തീർക്കുന്ന കാട്ടാനക്കൂട്ടത്തെ കൊണ്ട് കർഷകർ പൊറുതിമുട്ടുകയാണു.കഴിഞ്ഞദിവസം ചീങ്ങോട് അയനിമലയിലിറങ്ങിയ കാട്ടാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേണിച്ചിറ ∙ പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ, കക്കോടൻ ബ്ലോക്ക്, വണ്ടിക്കടവ്, ചീങ്ങോട്, അയനിമല തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനശല്യം രൂക്ഷം. 2 മാസത്തിലേറെയായി സ്ഥിരമായി ഇറങ്ങി നാശനഷ്ടം തീർക്കുന്ന കാട്ടാനക്കൂട്ടത്തെ കൊണ്ട് കർഷകർ പൊറുതിമുട്ടുകയാണു. കഴിഞ്ഞദിവസം ചീങ്ങോട് അയനിമലയിലിറങ്ങിയ കാട്ടാന തൈപ്പറമ്പിൽ മത്തായി, സുനീഷ്, പ്രിൻസ്, കളത്തിപ്പറമ്പിൽ ജോയി തുടങ്ങി ഒട്ടേറെ കർഷകരുടെ കാപ്പി, തെങ്ങ്, കമുക്, വാഴ അടക്കമുള്ള കൃഷികൾ നശിപ്പിച്ചു. പല കൃഷിയിടത്തിലും കാട്ടാന മറിച്ചിട്ട വലിയ തെങ്ങുകൾ അടക്കം തലങ്ങും വിലങ്ങും കിടക്കുന്ന കാഴ്ചയാണ്. കാവൽക്കാരില്ലാത്തതും പ്രതിരോധ സംവിധാനങ്ങൾ തകർന്നു കിടക്കുന്നതുമാണ് കാട്ടാനശല്യം രൂക്ഷമാകാൻ കാരണം.

പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തിയിൽ ക്രാഷ് ഗാർഡ് റോപ് വേലി നിർമിക്കുന്നതിനായി കിടങ്ങ് നികത്തി വെട്ടിയ റോഡും തകർന്നു കിടക്കുന്ന വൈദ്യുത വേലിയും.

ക്രാഷ് ഗാർഡ് റോപ് വേലി നിർമാണം നിലച്ചു
പനമരം∙ സൗത്ത് വയനാട് ഡിവിഷനു കീഴിൽ വർഷങ്ങൾക്ക് മുൻപ് കോടികൾ അനുവദിച്ച് കരാർ നൽകിയ ക്രാഷ് ഗാർഡ് റോപ് വേലിയുടെ നിർമാണ പ്രവൃത്തികൾ വീണ്ടും നിലച്ചു. ഊർജിതമായി നടന്നിരുന്ന പണിയാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിലച്ചത്. ക്രാഷ് ഗാർഡ് റോപ് വേലി നിർമിക്കാൻ വേണ്ട സാമഗ്രികൾ എത്താത്തതാണ് പണികൾ നിലയ്ക്കാൻ കാരണമെന്ന് കാരാറുകാരൻ പറയുന്നു. സൗത്ത്, നോർത്ത് വയനാട് ഡിവിഷനു കീഴിലെ ക്രാഷ് ഗാർഡ് റോപ് വേലിയുടെ നിർമാണ പ്രവൃത്തികളാണ് നിലച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച പണി മാസങ്ങൾക്കുള്ളിൽ തന്നെ നിലച്ചെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ഊർജിതമായിരുന്നു. വാഹനം കടന്നു പോകുന്നതിനായി നിലവിലുള്ള കിടങ്ങുകളും വൈദ്യുത വേലിയും മണ്ണുമാന്തി ഉപയോഗിച്ച് നികത്തുകയും തകർക്കുകയും ചെയ്തതോടെ കാട്ടാനകൾ ഇതുവഴി സ്ഥിരമായി കൃഷിയിടത്തിലിറങ്ങുന്നത് കർഷകർക്ക് ദുരിതമാകുന്നു. 6 മാസം കൊണ്ട് പൂർത്തീകരിക്കേണ്ട പദ്ധതിയാണ് അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥ മൂലം വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നുമാകാതെ കിടക്കുന്നത്.

ADVERTISEMENT

കാറ്റ്, മഴ, കൂടെ ആനയും; വനാതിർത്തി ഗ്രാമങ്ങളിൽ ദുരിത ജീവിതം
പനമരം∙ കാറ്റും മഴയും ശക്തമായതിനൊപ്പം കാട്ടാനശല്യവും രൂക്ഷമായതോടെ നരകയാതനയോടെ ഓരോ ദിവസവും തള്ളി നീക്കുകയാണ് പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തിയോട് ചേർന്ന പ്രദേശത്തെ കർഷകരും തൊഴിലാളി കുടുംബങ്ങളും. ഒരാഴ്ചയ്ക്കിടെ മാത്രം വനാതിർത്തിയിലെ നൂറുകണക്കിന് കർഷകരുടെ ഏക്കറുകണക്കിനു കൃഷി ഭൂമിയാണ് കാട്ടാനകൾ ചവിട്ടിയും തിന്നും നശിപ്പിച്ചത്. എല്ലാ സമയത്തും കാട്ടാനശല്യം രൂക്ഷമാണെങ്കിലും മഴ തുടങ്ങിയതോടെ ദുരിതം ഇരട്ടിയായതായി നാട്ടുകാർ പറയുന്നു. വനാതിർത്തിയോടു ചേർന്ന പനമരം, പൂതാടി, പുൽപള്ളി പഞ്ചായത്തുകളിലെ കർഷകരടക്കമുളളവരാണ് കാട്ടാനശല്യം മൂലം ബുദ്ധിമുട്ടുന്നതിലേറെയും. സന്ധ്യയോടെ വനത്തിൽ നിന്നിറങ്ങുന്ന കാട്ടാന നേരം പുലർന്നാലും വനത്തിലേക്ക് മടങ്ങാതെ കൃഷിയിടത്തിൽ തുടരുകയാണ്. അമ്മാനി, പരിയാരം അടക്കമുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ പകലും കാട്ടാനയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. ഇതുകൊണ്ടുതന്നെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. വനത്തിൽ തീറ്റയും വെള്ളവും കുറഞ്ഞതും കൃഷിയിടങ്ങളിൽ ചക്കയും മാങ്ങയും വിളഞ്ഞതും വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു കിടക്കുന്നതുമാണ് കാട്ടാനശല്യം ഇത്ര രൂക്ഷമാകാൻ കാരണമെന്ന് പറയുന്നു.

1. അമ്മാനിയിൽ ചീങ്കല്ലേൽ അപ്പച്ചന്റെ വീട്ടുമുറ്റത്തെ കുള്ളൻ തെങ്ങ് കാട്ടാന നശിപ്പിച്ച നിലയിൽ. 2. അമ്മാനിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ച നിലയിൽ.

അമ്മാനിയെ അമ്മാനമാടുന്നു
തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ അമ്മാനി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ഒരാഴ്ചയിലധികമായി അമ്മാനിയിലും മണൽവയൽ, പുഞ്ചവയൽ അടക്കമുള്ള പ്രദേശങ്ങളിലും കാട്ടാനശല്യം ഏറി. കഴിഞ്ഞദിവസം അമ്മാനിയിൽ ഇറങ്ങിയ കാട്ടാന ചീങ്കല്ലേൽ അപ്പച്ചൻ വീട്ടുമുറ്റത്ത് വച്ചിരുന്ന കുള്ളൻ തെങ്ങ് അടക്കം നശിപ്പിച്ചു. കൂടാതെ അമ്മാനി പാലളവ് കേന്ദ്രത്തിനടുത്ത് ഹരിതകർമസേന പ്രവർത്തകർ ശേഖരിച്ചു വച്ച പ്ലാസ്റ്റിക് മാലിന്യം വാരിവലിച്ചിടുകയും ചെയ്തു. അമ്മാനി പ്രദേശത്ത് കാട്ടാനയിറങ്ങാത്ത ഒരു കൃഷിയിടം പോലും ബാക്കിയില്ല.

1. അയനിമല തൈപ്പറമ്പിൽ പ്രിൻസിന്റെ തെങ്ങ് കാട്ടാന നശിപ്പിച്ച നിലയിൽ. 2. നെയ്ക്കുപ്പയിൽ പ്രധാന റോഡിനോട് ചേർന്ന് കാട്ടാന നശിപ്പിച്ച തെങ്ങ്.
ADVERTISEMENT

വഴിയാത്രക്കാരെ പേടിപ്പിച്ച് കാട്ടാന
പനമരം∙ ഇരുചക്രവാഹന യാത്രക്കാരുടെ പിന്നാലെ ഓടിയും കൃഷിയിടത്തിൽ നിന്ന് തുരത്താൻ ശ്രമിക്കുന്നവരെ തിരിച്ചോടിച്ചും കാട്ടാന. കഴിഞ്ഞദിവസം ഇരുചക്രവാഹനത്തിൽ പോകുകയായിരുന്നു അമ്മയെയും മകനെയും കാട്ടാന ഓടിച്ചിരുന്നു. മണൽവയൽ ഗീത, മകൻ വിവേക് എന്നിവരെയാണ് പുഞ്ചവയൽ - ദാസനക്കര റോഡിൽ പുഞ്ചവയൽ അങ്ങാടിക്കു സമീപം വച്ച് രാവിലെ കാട്ടാന ഓടിച്ചത്. കാട്ടാന പാഞ്ഞെത്തുന്നതു കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് അമ്മയും മകനും സമീപത്തെ കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വീണു കിടക്കുന്ന സ്‌കൂട്ടറിന് അടുത്തെത്തിയ കാട്ടാന സ്കൂട്ടറിൽ ചവിട്ടിയ ശേഷമാണ് അടുത്ത കൃഷിയിടത്തിലേക്ക് കടന്നത്. പൂതാടി പഞ്ചായത്തിലെ ചീങ്ങോട് അയനിമല പ്രദേശത്തെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും തുരത്താൻ ശ്രമിക്കുന്നതിനിടെ കർഷകനായ തൈപ്പറമ്പിൽ മത്തായിയുടെ നേരെ പാഞ്ഞടുത്തു. ഓടി വീടിനകത്ത് കയറിയതിനാൽ രക്ഷപ്പെട്ടു. കാട്ടാന വീടിന്റെ മുറ്റത്തെത്തിയെങ്കിലും വീട്ടുകാർ ബഹളം വച്ചതോടെ പിന്തിരിഞ്ഞു.

പെരിക്കല്ലൂർ പാടത്ത് പതിവായി കാട്ടാനശല്യം
പുൽപള്ളി ∙ പാതിരി വനാതിർത്തിയിലെ പെരിക്കല്ലൂർ പാടത്തും കരയിലും ദിവസങ്ങളായി കാട്ടാനശല്യം. കതിരിട്ട നെല്ലും കുലച്ചവാഴകളും നട്ടുമുളച്ച ഇഞ്ചിയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചത്. വെട്ടത്തൂർ വനത്തിൽനിന്നു 3 ദിവസമായി തുടർച്ചയായി ആനയെത്തുന്നു. തെക്കേടത്ത് സജി, കാരക്കൽ സോണി എന്നിവർക്കാണ് കാര്യമായ നാശം. ജലക്ഷാമത്തെ അതിജീവിച്ച് നടത്തിയ നെൽകൃഷി കതിരിട്ടപ്പോഴാണ് ആനകളുടെ ആക്രമണം. ഇവിടെ വനാതിർത്തിയിലെ വൈദ്യുത വേലി തകർന്നു. ഇവ മറിച്ചിട്ടാണ് ആന പാടത്തിറങ്ങിയത്. പമ്പ് ഹൗസിന് സമീപത്തെ പാടത്തും പരിസരങ്ങളിലെ കരസ്ഥലങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കൃഷിനാശമുണ്ടായത്. കാവലിന് വാച്ചർമാരുണ്ടെങ്കിലും അവരുടെ പക്കൽ പടക്കം പോലുമില്ല. വനപാലകർ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. എംഎൽഎ ഫണ്ടിൽ ഈ പ്രദേശത്തുകൂടി പാതിരിയിലേക്ക് തൂക്കുവേലി ശുപാർശ ചെയ്തിരുന്നു. അതിന്റെ നിർമാണം പൂർത്തിയാകും വരെ ആനശല്യവും തുടർന്നേക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT