ബത്തേരി∙ ബാറ്റിങ് മികവുമായി കേരള ക്രിക്കറ്റ് ടീമിൽ സ്ഥിരം സ്ഥാനം ഉറപ്പിക്കുകയാണ് ബത്തേരി സ്വദേശി എം. അജ്നാസ്. നാളെ ഡെറാഡൂണിൽ ആരംഭിക്കുന്ന ഉത്തരാഖണ്ഡ് ഗോൾഡ് കപ്പിനായുള്ള കേരള ടീമിലെ താരമാണ് ഇരുപത്തേഴുകാരനായ ഈ മധ്യനിര ബാറ്റർ. അണ്ടർ 16, അണ്ടർ 19, അണ്ടർ 23 കേരള ടീമുകളിൽ കളിച്ചിട്ടുള്ള അജ്നാസ് അടുത്തിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ ബാറ്റിങ് മികവുമായി കേരള ക്രിക്കറ്റ് ടീമിൽ സ്ഥിരം സ്ഥാനം ഉറപ്പിക്കുകയാണ് ബത്തേരി സ്വദേശി എം. അജ്നാസ്. നാളെ ഡെറാഡൂണിൽ ആരംഭിക്കുന്ന ഉത്തരാഖണ്ഡ് ഗോൾഡ് കപ്പിനായുള്ള കേരള ടീമിലെ താരമാണ് ഇരുപത്തേഴുകാരനായ ഈ മധ്യനിര ബാറ്റർ. അണ്ടർ 16, അണ്ടർ 19, അണ്ടർ 23 കേരള ടീമുകളിൽ കളിച്ചിട്ടുള്ള അജ്നാസ് അടുത്തിടെ നടന്ന വിജയ ഹസാരെ ടൂർണമെന്റിലാണ് ആദ്യമായി കേരള സീനിയർ ടീമിൽ ഇടം നേടിയത്. തിരുവനന്തപുരത്ത് നടന്ന എൻഎസ്കെ ട്രോഫിയിലും കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്സ് കപ്പിലും നടത്തിയ മിന്നുന്ന പ്രകടനങ്ങളാണ് അജ്നാസിന് കേരള ടീമിലേക്കുള്ള വഴി തുറന്നത്. 

പ്രസിഡന്റ്സ് കപ്പിൽ ടൂർണമെന്റിന്റെ താരമായ അജ്നാസ് 5 മത്സരങ്ങളിൽ നിന്ന് 4 അർധ സെഞ്ചുറികളും 260 റൺസും നേടി സിലക്ടർമാരുടെ ഇഷ്ടതാരമായി. എൻഎസ്കെ ട്രോഫിയിൽ 47 പന്തിൽ 87 റൺസ് അടിച്ചു കൂട്ടിയത് അജ്നാസിന്റെ ബാറ്റിങ് കരുത്തിന് തെളിവായി. മധ്യനിരയിലെ സ്ഥിരതയാർന്ന പ്രകടനം കേരള ടീമിലും സ്ഥിര താരമാക്കുകയാണ് അജ്നാസിനെ.ബത്തേരി എക്സിക്യൂട്ടീവ് ക്ലബ്ബിലൂടെ കളി തുടങ്ങിയ അജ്നാസ് അണ്ടർ 14 ജില്ലാ ടീമിലെത്തി. തുടർന്ന് കോട്ടയം, തിരുവനന്തപുരം അക്കാദമികളിലും പരിശീലനം നേടി.  ബത്തേരി മാനിക്കുനി മരുതോംഗൽ റഷീദ് ബാബയുടെയും ആമിനയുടെയും മകനാണ്.ഫർസാനയാണ് ഭാര്യ.