രാജ്യത്തെ ശതകോടീശ്വരന്മാരുടെ സംഗമത്തിന് ബെംഗളൂരു നഗരം വേദിയായി. സെപ്റ്റംബര്‍ 7ന് ബെംഗളൂരു ലീല പാലസ് ഹോട്ടലിൽ നടന്ന സംഗമത്തിൽ  കര്‍ണാടകയിലെ വ്യവസായപ്രമുഖരും സംരംഭകരും ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശതകോടീശ്വരന്മാര്‍ സംബന്ധിച്ചു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ സിഇഒ സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന പ്രോജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള ഇന്‍ഡിവുഡ് ബില്യനേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍, സി.ജെ. റോയ് ചെയർമാനായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ശതകോടീശ്വര സംഗമം സംഘടിപ്പിച്ചത്.

വ്യക്തമായ രൂപരേഖയോടെ, രൂപയുടെ മൂല്യം ഡോളറിന് സമമാക്കുക എന്ന ലക്ഷ്യത്തിൽ നിരവധി ശതകോടീശ്വരൻമ്മാർ ഒത്തുചേർന്ന ഇൻഡിവുഡ് ബില്യനേഴ്‌സ് ക്ലബിന് കർണാടകയിൽകൂടി ആരംഭമായതോടെ ലക്ഷ്യത്തിലേക്കുള്ള ആക്കം കൂടുകയാണ് ചെയ്യുന്നതെന്ന് ഏരീസ് ഗ്രൂപ്പ് സിഇഒ സോഹന്‍ റോയ് പറഞ്ഞു.

ഫാഷന്‍ രംഗത്തെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ് മൂന്നാം സീസണിനും ഇതോടനുബന്ധിച്ച് തുടക്കമായി. നിരവധി ദേശീയ, രാജ്യാന്തര ഡിസൈനര്‍മാരും മോഡലുകളും ലീഗില്‍ പങ്കെടുത്തു. ഫാഷന്‍ രംഗത്തെ ലോകോത്തര ബ്രാന്‍ഡുകളുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടന്നു. വ്യവസായരംഗത്തെ പ്രതിഭകള്‍ക്കുള്ള ഇന്‍ഡിവുഡ് ബില്യനേഴ്‌സ് പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

ഷിഷീർ ബൈജൽ (നൈറ്റ് ഫ്രാങ്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ, എം.ഡി) ഇൻഫ്രാസ്ട്രക്ചർ സെക്ടർ വിഭാഗത്തിൽ അവാർഡ് സ്വീകരിച്ചു, ഏവിയേഷൻ സെക്ടറിൽ  ഡോ. കെ. സി. സാമുവലിനെ (ഹിന്ദുസ്ഥാൻ അക്കാദമി എംഡി) അവാർഡ് നൽകി ആദരിച്ചു. വില്ലേജ് ഹൈപ്പർമാർക്കറ്റ് എംഡി ഇബ്രാഹിം എ.കെ, എം.എഫ്. ശ്രീകൃഷ്ണ ഡൈറി പ്രൈവറ്റ് ലിമിറ്റഡ് എംഡി  പ്രദീപ് ജി. പൈ എന്നിവരെ എഫ്എംസിജി സെക്ടറിറിലെ മികച്ച പ്രകടനത്തിനുള്ള അവാർഡ് നൽകി ആദരിച്ചു.  

സ്കൈറിം ഇന്നോവേഷൻ പ്രൈവറ്റ് ലിമിറ്റഡ്  സ്ഥാപകനും സിഇഒയുമായ സന്തോഷ് കുമാർ മിശ്ര, എം.നിചാനി ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ മനു നിചാനി എജ്യുക്കേഷൻ സെക്ടറിറിലും, റോക്ക്ലൈൻ എന്റർടെയ്ൻമെന്റ്സ് പ്രൊഡ്യൂസർ ടി.എൻ. വെങ്കിടേഷ്, എംപയർ എംഡി എൻകെപി അബ്ദുൽ അസീസ് - ഇൻഫ്രാസ്ട്രച്ചർ, ടിവി9 എംഡി മഹീന്ദ്ര മിശ്ര - എന്റർടൈൻമെന്റ്, വി വർക്ക് സിഇഒ കരൺ വിർവാനി - ഇൻഫ്രാസ്ട്രച്ചർ, പ്രസ്റ്റിജ് ഗ്രൂപ്പ് ഡയറക്ടർ ഉസ്മ ഇർഫാൻ - റിയൽ എസ്റ്റേറ്റ്, എംഎൽഎയും നാലപ്പാട് ഗ്രൂപ്പ് എംഡിയുമായ നാലപ്പാട് അഹമ്മദ് ഹാരിസ് - പൊളിറ്റിക്സ്, മാണിക്യ സ്പിരിറ്റ് ആൻഡ് ബ്ര്യൂവറീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി സുനിൽ റോഷൻ - എഫ്എംസിജി, മൈസൂർ ഫ്രൂട്ട് പ്രോഡക്ട് ഡയറക്ടർ ടി. എ. തേജേശ്വരി - എഫ്എംസിജി, യുണൈറ്റഡ് സസ്റ്റൈനബിൾ  ഡിവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്  ചെയർമാനും എംഡിയുമായ സയദ് ഫൈസൽ റിസ്വി - റിയൽ എസ്റ്റേറ്റ്, കെ മഞ്ജു സിനിമാസ് ഫിലിം പ്രൊഡ്യൂസർ കെ മഞ്ജു - എന്റർടൈൻമെന്റ്, ട്രാൻസ്വേൾഡ് ഇന്റർനാഷണൽ സഹസ്ഥാപകൻ എ വി റിജീഷ് - ലോജിസ്റ്റിക്സ്, ദ് ഓക്സ്ഫോഡ് എജ്യുകേഷണൽ ഇൻസ്റ്റിറ്റൂഷൻ ചെയർമാൻ എസ് കെ വെങ്കിട്ട ലക്ഷ്മി നരസിംഹ രാജു - എജ്യുക്കേഷൻ, ഫാഷൻ ഡിസൈനർമാരായ വി സി പ്രകാശ്, വിഷ്ണു പിള്ള, പവിത്ര ഹൽകാട്ടി, തുമ്പി ഏവിയേഷൻ എംഡി കെ. എൻ. ജി. നായർ - ഏവിയേഷൻ, സഫിന പ്ലാസ എംഡി ഫിറോസ് സത്താർ സൈദ് - ഇൻഫ്രാസ്ട്രച്ചർ, ഗോൾഡ് ജാഗ്വർസ് ലിഫ്റ്റ് ഡയറക്ടർ മനോഹർ കെ. ജി - എലിവേറ്റർ ഡീലേഴ്സ്, കൻവാ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എൻ. നഞ്ചുണ്ടയ്യ - സർവീസ് പ്രൊവൈഡർ, പ്രൈഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് ശിവണ്ണ - ഇൻഫ്രാസ്ട്രച്ചർ, ചാമ്പ്യൻസ് ഗ്രൂപ്പ് എംഡി ഹേമാ മാലിനി - ഹോസ്പിറ്റാലിറ്റി, ഇന്ദുമതി  (വിജയലക്ഷ്മി സിൽക്സ്) - ടെക്സ്റ്റൈൽസ്, അനിത കാർട്ടിനി എന്നിവരും വിവിധ വിഭാഗത്തിൽ പുരസ്കാരം ഏറ്റുവാങ്ങി.

100 കോടിക്കുമേല്‍ ആസ്തിയുള്ള ഇന്ത്യയിലെ സംരംഭകരുടെയും കോര്‍പറേറ്റുകളുടെയും സംഘടനയാണ് ഇന്‍ഡിവുഡ് ബില്ല്യനേഴ്‌സ് ക്ലബ്. ഇന്ത്യന്‍ സിനിമയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യമിട്ട് രൂപം നല്‍കിയ 70000 കോടിയുടെ പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായാണ് ഇന്‍ഡിവുഡ് ബില്ല്യനേഴ്‌സ് ക്ലബ് രൂപീകരിച്ചത്. 

2016 ഡിസംബറില്‍ ഹൈദരാബാദില്‍ നടന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിലാണ് ബില്ല്യനേഴ്‌സ് ക്ലബിനു തുടക്കമായത്. നിരവധി സിനിമാ സംരഭങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ക്ലബ് ഭാഗഭാക്കായി. ക്ലബിന്റെ കേരള, ദുബായ്, തെലങ്കാന ചാപ്റ്ററുകളില്‍ നിരവധി ശതകോടീശ്വരന്മാര്‍ അംഗങ്ങളാണ്.