ചിക്കൻ നന്നായി വറുത്തെടുത്ത് പായ്ക്കറ്റുകളിലാക്കി വിപണനം ചെയ്യുന്നതു നല്ല സാധ്യതയുള്ളതും വളരെ ലളിതവുമായൊരു സംരംഭമാണ്. ഈ മേഖലയിലെ വൻകിട കമ്പനികൾ നൽകുന്ന തരത്തിൽ വ്യത്യസ്ത ഫ്ലേവറുകളോടെ വിപണിയിലെത്തിച്ചാൽ കൂടുതൽ മെച്ചവുമുണ്ടാകും. 

ചിക്കൻ ആവശ്യത്തിനു വലിപ്പത്തിൽ മുറിച്ചെടുത്ത് ഉപ്പും മസാലകളും ചേർത്ത് എണ്ണയിലിട്ട് പൊരിച്ചെടുക്കുക. ചുടാറിക്കഴിയുമ്പോൾ, എണ്ണയിൽ വറുത്തെടുത്ത വേപ്പിലയുമായി ചേർത്ത് സുതാര്യമായ പ്ലാസ്റ്റിക് (ഫുഡ് ഗ്രേഡ്) കണ്ടെയ്നറുകളിൽ നിറച്ച് സീൽ ചെയ്യുക. വായിൽ വെള്ളമൂറുന്ന രുചിക്കൂട്ടിൽ ഫ്രൈഡ് ചിക്കൻ പായ്ക്കറ്റുകൾ വിപണനത്തിനു തയാറായിക്കഴിഞ്ഞു! 

ആവശ്യമായ സ്ഥിരനിക്ഷേപം: 

1. വൃത്തിയുള്ള കെട്ടിടം 150 ചതുരശ്ര അടി വിസ്തീർണം 

2. വറക്കാനുള്ള പാത്രങ്ങളും ചട്ടികളും മറ്റ് ഉപകരണങ്ങളും 5,000.00 രൂപ 

3. വർക്കിങ് ടേബിൾ, ഇലക്ട്രോണിക് വേയിങ് ബാലൻസ്, ഗ്യാസ്/വിറക് അടുപ്പ് 15,000.00 , ആകെ 20,000.00 

ആവർത്തന നിക്ഷേപം: 

1. പത്തു ദിവസത്തേക്ക് ദിവസവും  60 കിലോ ചിക്കൻ 100 രൂപ നിരക്കിൽ (60x110x10) 61,000.00 

2. എണ്ണ, മുളക്, സുഗന്ധവ്യഞ്ജനങ്ങൾ, വിറക്/ഗ്യാസ്, തേയ്മാനം കരുതൽ മുതലായവ  6,000.00 

3. പായ്ക്കിങ് സാമഗ്രികൾ 3,000.00 

4. രണ്ടു പേർക്കു കൂലി (400 രൂപ നിരക്കിൽ) (400x2x10) 8,000.00 ,  ആകെ 78,000.00 

ആകെ നിക്ഷേപം 98,000.00 

10 ദിവസത്തേക്കു ലഭിക്കാവുന്ന വരുമാനം (ദിവസവും 30 കിലോ എന്ന കണക്കിൽ; 100 ഗ്രാമിനു 30 രൂപ നിരക്കിൽ– 30x300x10) 90,000.00 

10 ദിവസത്തെ ലാഭം 12,000.00 

ഒരു മാസം ലഭിക്കാവുന്ന ലാഭം (25 ദിവസം പ്രവർത്തിച്ചാൽ) 30,000.00 

മെച്ചപ്പെട്ട ലാഭവിഹിതവും ഏതു സാഹചര്യത്തിലും സംരംഭം ആരംഭിക്കാമെന്ന മേൻമയും ഇത്തരം സംരംഭങ്ങളുടെ പ്രത്യേകതകളാണ്. ഈ രംഗത്തു മികച്ച ബ്രാൻഡിങ് നേടിയെടുക്കാനും അവസരമുണ്ട്.