കാഴ്ചയില്ലെങ്കിലും രാജ്യാന്തരതലത്തിലുള്ള വിഷയത്തിനു പിഎച്ച്ഡി നേടാൻ റിജു സൈമണിന് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാട്ടകം ഗവ.കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസോഷ്യേറ്റ് പ്രഫസറായ പാക്കിൽ ആനക്കാട്ട് റിജു സൈമൺ ആണ് എംജി സർവകലാശാലയിൽ നിന്ന് ‘ഇന്ത്യാ–ഇസ്രയേൽ ബന്ധത്തിലെ ആശയപരവും സാംസ്കാരികവുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചയില്ലെങ്കിലും രാജ്യാന്തരതലത്തിലുള്ള വിഷയത്തിനു പിഎച്ച്ഡി നേടാൻ റിജു സൈമണിന് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാട്ടകം ഗവ.കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസോഷ്യേറ്റ് പ്രഫസറായ പാക്കിൽ ആനക്കാട്ട് റിജു സൈമൺ ആണ് എംജി സർവകലാശാലയിൽ നിന്ന് ‘ഇന്ത്യാ–ഇസ്രയേൽ ബന്ധത്തിലെ ആശയപരവും സാംസ്കാരികവുമായ മാനങ്ങൾ, എൻഡിഎ സർക്കാരുകളുടെ കാലത്തെ വിദേശനയത്തെക്കുറിച്ചുള്ള അന്വേഷണം’ എന്ന വിഷയത്തിൽ പിഎച്ച്ഡി നേടിയത്. 

ADVERTISEMENT

ജന്മനാ ഇടത്തേ കണ്ണിന് കാഴ്ചയില്ല. പിന്നീട് വലത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. കാഴ്ചയില്ലാത്തതു ബുദ്ധിമുട്ടാകുമെന്നു ചുറ്റുമുള്ള പലരും ഭയപ്പെടുത്തിയെങ്കിലും ശിഷ്യനായ പൊൻകുന്നം സ്വദേശി പി.എസ്.രാഹുലിന്റെ സഹായത്താൽ പഠനവും ഗവേഷണവും നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. 

ADVERTISEMENT

പാലാ സെന്റ് തോമസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് മേധാവി ഡോ.സ്റ്റാനി തോമസിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. 

2001ൽ കേരള സർക്കാരിന്റെ ഏറ്റവും മികച്ച കഴിവുകളുള്ള അംഗപരിമിതനായ ജീവനക്കാരനുള്ള പുരസ്കാരവും റിജുവിനു ലഭിച്ചു. 

ADVERTISEMENT

ഭാര്യ: റിങ്കു. മക്കൾ: ഐലീൻ, എൽവിൻ

English Summary: Success Story Of Riju Simon