ഇവർ കണ്ടെത്തിയ പുതിയ ലായനികൊണ്ട് സ്പ്രേ ചെയ്താൽ ഏതു തുണിയും, ഉണക്കിയ ശേഷം മിനിറ്റുകൾക്കുള്ളിൽ വൈറസിനെതിരായ മാസ്ക്കായി ഉപയോഗിക്കാം. കേന്ദ്ര സർക്കാരിന്റെ മൈ ഗവൺമെന്റ്(My Gov) പദ്ധതിയും യുഎൻ വിമനും ചേർന്നു നടത്തിയ കോവിഡ് ശ്രീശക്തി ചാലഞ്ചിൽ മലയാളി സംരംഭത്തിനു പുരസ്കാരം. ഡോ. അഞ്ജന രാംകുമാർ, ഡോ. അനുഷ്ക അശോകൻ എന്നിവരുടെ കൊച്ചി ആസ്ഥാനമായ തന്മാത്ര ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർക്കാരിന്റെ മൈ ഗവൺമെന്റ്(My Gov) പദ്ധതിയും യുഎൻ വിമനും ചേർന്നു നടത്തിയ കോവിഡ് ശ്രീശക്തി ചാലഞ്ചിൽ മലയാളി സംരംഭത്തിനു പുരസ്കാരം. ഡോ. അഞ്ജന രാംകുമാർ, ഡോ. അനുഷ്ക അശോകൻ എന്നിവരുടെ കൊച്ചി ആസ്ഥാനമായ തന്മാത്ര ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണു കേരളത്തിന്റെ അഭിമാനമായത്. പുരസ്കാരത്തിന് അർഹമായ 6 കണ്ടെത്തലുകളിൽ ഒന്ന് ഇവരുടേതാണ്. ഇവർ കണ്ടെത്തിയ ആന്റി മൈക്രോബിയൽ ശേഷിയുള്ള പുതിയ ലായനികൊണ്ട് സ്പ്രേ ചെയ്താൽ ഏതു തുണിയും, ഉണക്കിയ ശേഷം മിനിറ്റുകൾക്കുള്ളിൽ വൈറസിനെതിരായ മാസ്ക്കായി ഉപയോഗിക്കാം.

കോവിഡ് പ്രതിസന്ധി നേരിടാൻ സഹായിക്കുന്നതോ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്കു പരിഹാരമായിട്ടുള്ളതോ ആയ ആശയങ്ങൾക്കു വേണ്ടിയാണു ഏപ്രിലിൽ ശ്രീശക്തി ചാലഞ്ച് ആരംഭിച്ചത്. 11 പേരെ അവസാന റൗണ്ടിലേക്കു  തിരഞ്ഞെടുത്തു. ഇവരുടെ ആശയങ്ങൾ വികസിപ്പിക്കാൻ 75,000 രൂപ വീതം നൽകി. ആദ്യ 3 സ്ഥാനക്കാർക്കു പുറമേ 3 ടീമുകളെ പ്രോമിസിങ് സൊല്യൂഷൻ വിഭാഗത്തിലും തിരഞ്ഞെടുത്തു. ആദ്യ 3 സ്ഥാനക്കാർക്ക് 5 ലക്ഷം രൂപയും പ്രോമിസിങ് സൊല്യൂഷൻ വിഭാഗത്തിലെ 3 സ്റ്റാർട്ടപ്പുകൾക്കു 2 ലക്ഷം രൂപ വീതവും സമ്മാനം നൽകും. ആദ്യവിഭാഗത്തിൽ മറ്റു സമ്മാനർഹർ ഇവർ.

ADVERTISEMENT

∙ ബെംഗളുരു ആസ്ഥാനമായ റേസാദ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക ഡോ. പി. ഗായത്രി ഹേല: കൈകൾ അണുവിമുക്തമാക്കുന്നതിനുള്ള ആൽക്കഹോളിക് രഹിത ഹാൻഡ് സാനിറ്റൈസർ.

∙ ഷിംല ആസ്ഥാനമായ ഐ–ഹീൽ ഹെൽത്ത് ടെക് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക റോമിത ഘോഷ്: അർബുദത്തെ അതിജീവിച്ച റോമിതയുടെ സ്റ്റാർട്ടപ്പിൽ നിന്ന് ആശുപത്രികൾക്കു പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്നു. പിപിഇ കിറ്റ്, മുഖാവരണം എന്നിവയുടെ സുരക്ഷിത പുനരുപയോഗത്തിനു യുവി സ്റ്റെറിലൈസേഷൻ ബോക്സും ഇവർ കണ്ടെത്തി.

ADVERTISEMENT

English Summary: COVID-19 Shri Shakti Challenge Winners Anjana Ramkumar and Anushka Asokan