സ്റ്റാൻഫഡ് സർവകലാശാല തയാറാക്കിയ മികച്ച ശാസ്ത്രജ്ഞരുടെ ലോക റാങ്കിങ്ങിൽ ഇടം നേടി സെയ്ന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളജ് റിസർച് ഡീൻ ഡോ.എം.ഡി. മാത്യു. മെറ്റീരിയൽ സയൻസ് മേഖലയിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് അദ്ദേഹം ഇടം നേടിയത്. കൽപാക്കം ഇന്ദിരാഗാന്ധി അറ്റോമിക് റിസർച് സെന്ററിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാല തയാറാക്കിയ മികച്ച  ശാസ്ത്രജ്ഞരുടെ ലോക റാങ്കിങ്ങിൽ ഇടം നേടി സെയ്ന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളജ്  റിസർച് ഡീൻ ഡോ.എം.ഡി. മാത്യു. മെറ്റീരിയൽ സയൻസ് മേഖലയിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിലാണ്  അദ്ദേഹം ഇടം നേടിയത്.

ADVERTISEMENT

കൽപാക്കം ഇന്ദിരാഗാന്ധി അറ്റോമിക് റിസർച് സെന്ററിലെ മെക്കാനിക്കൽ മെറ്റലർജി വിഭാഗം മേധാവിയും സയന്റിഫിക് ഓഫിസറുമായിരുന്ന ഡോ. മാത്യു, കൽപാക്കം ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് അസോഷ്യേറ്റ് പ്രഫസറായും സേവനമനുഷ്ഠിച്ചിരുന്നു. 

ADVERTISEMENT

ഇദ്ദേഹം പ്രിൻസിപ്പലായിരുന്നപ്പോഴാണ് സെയ്ന്റ്ഗിറ്റ്സ്  എൻജിനീയറിങ് കോളജ് കേരളത്തിൽ ഏറ്റവും കൂടുതൽ എൻബിഎ അക്രഡിറ്റേഷൻ നേടിയ ഡിപ്പാർട്മെന്റുകളുള്ള അൺ എയ്ഡഡ് എൻജിനീയറിങ് കോളജായി മാറിയത്. കോളജിനു ലഭിച്ച ഓട്ടോണമസ് പദവിക്കു വേണ്ടിയുള്ള  പ്രവർത്തനങ്ങൾ തുടങ്ങിയതും ഡോ.മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു. രാജ്യാന്തരതലത്തിൽ  കോളജുകളുടെയും  സർവകലാശാലകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും റാങ്കിങ് നിർണയിക്കുന്ന അക്രഡിറ്റേഷൻ ഏജൻസിയായ അബറ്റിന്റെ പ്രോഗ്രാം ഇവാല്യുവേറ്റർ എന്ന പദവി  2018 മുതൽ വഹിച്ചു വരുന്നു. മെറ്റീരിയൽ സയൻസ് മേഖലയിൽ 30 വർഷത്തിലധികമായി ഗവേഷണം ചെയ്യുന്ന അദ്ദേഹത്തിന് കീഴിൽ ഇരുപതിലധികം പേർ ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യാന്തര ജേണലുകളിൽ  പ്രസിദ്ധീകരിച്ച 350 ഗവേഷണ പ്രബന്ധങ്ങൾ നാലായിരത്തോളം തവണ മറ്റു ഗവേഷകർ അവലംബിച്ചിട്ടുണ്ട്. 8  ഗ്രന്ഥങ്ങൾ എഴുതിയ ഇദ്ദേഹത്തിന് 2 പേറ്റന്റുകളും സ്വന്തമായിട്ടുണ്ട്. നഗവോക്ക ശാസ്ത്ര സാങ്കേതിക സർവകലാശാല, ജപ്പാൻ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് സയൻസിലെ ഫെലോയായി ഇദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്. 

English Summary: Dr MD Mathew in Stanford University Scientists List