ഒരു പെൺകുഞ്ഞു പിറന്നപ്പോൾ നല്ല വെളിച്ചവും തെളിച്ചവുമുള്ളൊരു പേരു നൽകിയാണ് അച്ഛനമ്മാർ അവളെ ജീവിതത്തിലേക്ക് വരവേറ്റത്. ‘രശ്മി’ എന്ന പേര് അന്വർഥമാക്കി തന്റെ കുസൃതികളാൽ ആ വീട്ടിൽ അവൾ പ്രകാശം നിറച്ചു. ആ കുഞ്ഞുജീവിതത്തിന് കണ്ണുതട്ടിയതുപോലെ മൂന്നാം വയസ്സിൽ ദുർവിധി അവളുടെ ജീവിതത്തിലേക്കൊന്നെത്തി നോക്കി.

ഒരു പെൺകുഞ്ഞു പിറന്നപ്പോൾ നല്ല വെളിച്ചവും തെളിച്ചവുമുള്ളൊരു പേരു നൽകിയാണ് അച്ഛനമ്മാർ അവളെ ജീവിതത്തിലേക്ക് വരവേറ്റത്. ‘രശ്മി’ എന്ന പേര് അന്വർഥമാക്കി തന്റെ കുസൃതികളാൽ ആ വീട്ടിൽ അവൾ പ്രകാശം നിറച്ചു. ആ കുഞ്ഞുജീവിതത്തിന് കണ്ണുതട്ടിയതുപോലെ മൂന്നാം വയസ്സിൽ ദുർവിധി അവളുടെ ജീവിതത്തിലേക്കൊന്നെത്തി നോക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പെൺകുഞ്ഞു പിറന്നപ്പോൾ നല്ല വെളിച്ചവും തെളിച്ചവുമുള്ളൊരു പേരു നൽകിയാണ് അച്ഛനമ്മാർ അവളെ ജീവിതത്തിലേക്ക് വരവേറ്റത്. ‘രശ്മി’ എന്ന പേര് അന്വർഥമാക്കി തന്റെ കുസൃതികളാൽ ആ വീട്ടിൽ അവൾ പ്രകാശം നിറച്ചു. ആ കുഞ്ഞുജീവിതത്തിന് കണ്ണുതട്ടിയതുപോലെ മൂന്നാം വയസ്സിൽ ദുർവിധി അവളുടെ ജീവിതത്തിലേക്കൊന്നെത്തി നോക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പെൺകുഞ്ഞു പിറന്നപ്പോൾ നല്ല വെളിച്ചവും തെളിച്ചവുമുള്ളൊരു പേരു നൽകിയാണ് അച്ഛനമ്മാർ അവളെ ജീവിതത്തിലേക്ക് വരവേറ്റത്. ‘രശ്മി’ എന്ന പേര് അന്വർഥമാക്കി തന്റെ കുസൃതികളാൽ ആ വീട്ടിൽ അവൾ പ്രകാശം നിറച്ചു. ആ കുഞ്ഞുജീവിതത്തിന് കണ്ണുതട്ടിയതുപോലെ മൂന്നാം വയസ്സിൽ ദുർവിധി അവളുടെ ജീവിതത്തിലേക്കൊന്നെത്തി നോക്കി. ന്യുമോണിയയുടെ രൂപത്തിലെത്തിയ ആ നിർഭാഗ്യം തിരികെപ്പോയത് അവളുടെ കേൾവിശക്തിയും സംസാരശേഷിയും തട്ടിപ്പറിച്ചുകൊണ്ടായിരുന്നു. പക്ഷേ തങ്ങളുടെ ‘പ്രകാശത്തിന്’ തരിമ്പുപോലും മങ്ങലേൽക്കാൻ ആ അച്ഛനമ്മമാർ അനുവദിച്ചില്ല. വിദഗ്ധചികിൽസ കൊണ്ടും പ്രോൽസാഹനവും പ്രാർഥനയും കൊണ്ടും അവർ മകളുടെ സംസാരശേഷിയെ ഭാഗികമായി തിരിച്ചു പിടിച്ചു അവരുടെ ആ ശ്രമങ്ങൾക്ക് അവൾ മറുപടി നൽകിയത് പ്രകാശഭരിതമായ വിജയങ്ങൾ കൊണ്ടായിരുന്നു. തന്റെ പരിമിതികളെ അതിജീവിച്ച് റാങ്കുകളിലൂടെ അക്കാദമിക മികവ് പുലർത്തിയ ആ പെൺകുട്ടി ഇന്നൊരു ദേശീയ പുരസ്കാര ജേതാവാണ്. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ഔദ്യോഗിക വഴിയിൽ അവൾ പുതിയ ചരിത്രമെഴുതുമ്പോൾ, പ്രതിസന്ധികളിൽ തളരുന്നവർക്ക് പാഠവും പ്രചോദനവുമാകുമ്പോൾ, അഭിമാനത്തോടെ ചേർത്തുപിടിച്ച് കുടുംബവുമൊപ്പമുണ്ട്.

 

ADVERTISEMENT

2020 ലെ മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ രശ്മി മോഹൻ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെപ്പറ്റിയും വിജയങ്ങളിലേക്കുള്ള, പ്രകാശം നിറഞ്ഞ യാത്രയെപ്പറ്റിയും മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുന്നു.

 

∙ പരിമിതികൾ മറികടന്ന് പഞ്ചായത്ത് വകുപ്പിലെ മികച്ച ഉദ്യോഗസ്ഥ എന്നു പേരെടുത്ത രശ്മിയെത്തേടി നിരവധി അംഗീകാരങ്ങളെത്തിയിട്ടുണ്ട്. 2016 ൽ സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ പുരസ്കാരം, 2020 ൽ ദേശീയ പുരസ്കാരം. അർപ്പണബോധത്തിനും മികവിനും ഈ പുരസ്കാരങ്ങൾ തേടിയെത്തുമ്പോൾ എന്താണു പറയാനുള്ളത്?

 

ADVERTISEMENT

ജോലിയുടെ ആദ്യകാലത്ത് ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. അതൊക്കെയും മറികടന്ന് കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്കാരങ്ങളിലൊന്ന് തേടിയെത്തിയതിൽ വളരെയധികം സന്തോഷമുണ്ട്. കേന്ദ്ര സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് മന്ത്രാലയത്തിന്റെ, ശ്രവണശേഷിയില്ലാത്തവർക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. പഞ്ചായത്തിലെ സേവനങ്ങൾക്കൊപ്പം ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള പ്രവർത്തനങ്ങളും കണക്കിലെടുത്തു നൽകിയ ഈ പുരസ്കാരം വിലമതിക്കാനാവാത്തതാണ്. 2020 ലെ മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള ദേശീയ പുരസ്കാരം കേരളത്തിൽനിന്നു നാലുപേർക്കാണ് ലഭിച്ചത്. അതിലൊരാളാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. 2016 ൽ സാമൂഹിക നീതി വകുപ്പിന്റെ സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. വെല്ലുവിളികളെ അതിജീവിച്ച് കൂടുതൽ ആത്മാർഥതയോടെയും അർപ്പണബോധത്തോടെയും ജോലി ചെയ്യാനുള്ള ഊർജം ഇത്തരം അംഗീകാരങ്ങളിലൂടെ ലഭിക്കുന്നുണ്ടെന്ന് സന്തോഷത്തോടെ പറയട്ടെ...

 

∙ റാങ്കുകളും പരീക്ഷാ വിജയങ്ങളും പതിവാക്കിയ രശ്മിക്കു ലഭിച്ച ആദ്യ ജോലിയെക്കുറിച്ച് പറയാമോ?

 

ADVERTISEMENT

ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിനു മുൻപു തന്നെ ആദ്യത്തെ ജോലി ലഭിച്ചു. മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിയിൽ ക്ലാർക്ക് ട്രെയിനിയായി ഒന്നരവർഷം ജോലി ചെയ്തു. ബിരുദാനന്തര ബിരുദത്തിനുള്ള തയാറെടുപ്പിനു മുൻപാണ് ഭിന്നശേഷിക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ് വഴി നടത്തിയ എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുത്തത്. അതിൽ രണ്ടാം റാങ്ക് നേടി വിജയിച്ചതോടെ 2004 ൽ മുത്തോലി പഞ്ചായത്തിൽ എൽഡി ക്ലാർക്കായി. ശേഷം സീനിയർ ക്ലാർക്കായി കടനാട്, മുത്തോലി ഗ്രാമപഞ്ചായത്തുകളിലും കോട്ടയം ജില്ലാ പഞ്ചായത്തിലും ജോലി ചെയ്തു. അതിനുശേഷം അക്കൗണ്ടന്റായി തലപ്പുലം, മുത്തോലി ഗ്രാമപഞ്ചായത്തുകളിൽ ജോലി ചെയ്തു. പിന്നീട് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ ഹെഡ് ക്ലാർക്കായി. പിന്നെ ജൂനിയർ സൂപ്രണ്ടായി എരുമേലി ഗ്രാമപഞ്ചായത്തിൽ. നിലവിൽ അയർക്കുന്ന പഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ടാണ്.

 

∙ 22-ാം വയസ്സിൽ സർക്കാർ ജോലിയിൽ പ്രവേശിച്ചതാണല്ലോ. ഇപ്പോൾ 17 വർഷത്തിലേറെയായി. കരിയർ അനുഭവങ്ങൾ പങ്കുവയ്ക്കാമോ?

 

സഹകരണബാങ്കിൽ ട്രെയിനിയായി ജോലി ചെയ്ത അനുഭവം നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് പഞ്ചായത്തിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചത്. പക്ഷേ ആദ്യ ദിവസങ്ങളിൽ വല്ലാതെ കഷ്ടപ്പെട്ടു. എന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിയ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ബിനു ജോൺ ജോലിയുടെ സ്വഭാവത്തെപ്പറ്റി വ്യക്തമായ ധാരണ നൽകി. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം എഴുതി നൽകുമായിരുന്നു. ആ നിർദേശങ്ങളിലൂടെ ജോലിയെപ്പറ്റി കൂടുതൽ മനസ്സിലാക്കാനായി. പഞ്ചായത്തിലെ സഹപ്രവർത്തകരും ഭരണസമിതിയും നൽകിയ പിന്തുണയും എടുത്തു പറയണം. അവരുടെയൊക്കെ സഹായവും സഹകരണവും പിന്തുണയും കൊണ്ട് ജോലിയിലെ ബുദ്ധിമുട്ടുകളൊഴിയുകയും നന്നായി ജോലിചെയ്യാൻ സാധിക്കുകയും ചെയ്തു.

 

∙ എന്തൊക്കെയാണ് തുടക്കകാലത്തും ഇപ്പോഴും നേരിടുന്ന വെല്ലുവിളികൾ? 

 

ആശയവിനിമയം തന്നെയാണ് അന്നും ഇന്നും വെല്ലുവിളി. മുൻപ് ആളുകളുടെ ചുണ്ടനക്കം നോക്കിയാണ് കാര്യങ്ങൾ മനസ്സിലാക്കിയിരുന്നത്. സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ പുരോഗമിച്ചിട്ടില്ലാത്ത സമയമായതിനാൽ, ലിപ് റീഡിങ് സാധ്യമാവാതെ വരുന്ന സന്ദർഭങ്ങളിൽ കടലാസും പേനയുമായിരുന്നു ആശ്രയം. ഇപ്പോൾ കോവിഡിനെത്തുടർന്ന് മാസ്ക് നിത്യജീവിതത്തിന്റെ ഭാഗമായപ്പോൾ മറ്റുള്ളവർ സംസാരിക്കുന്നത് എന്താണെന്നു മനസ്സിലാവുന്നില്ല. സഹായസന്നദ്ധരായി സഹപ്രവർത്തകർ ഒപ്പമുള്ളതിനാലാണ് ഇത്തരം വെല്ലുവിളികളെയൊക്കെ അതിജീവിച്ച് മുന്നോട്ടു പോകാൻ സാധിക്കുന്നത്.

രശ്മി കുടുംബത്തിനൊപ്പം

 

∙ ഒന്നാം ക്ലാസ് മുതൽ പഠനം സാധാരണ കുട്ടികൾക്കൊപ്പം. പത്താം ക്ലാസിലും പ്രീഡിഗ്രിക്കും ഫസ്റ്റ്ക്ലാസ്, ഡിഗ്രിക്ക് റാങ്ക്. എങ്ങനെയായിരുന്നു തയാറെടുപ്പുകൾ?

 

എന്റെ മാതാപിതാക്കളുടെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമാണ് പഠനത്തിലും കരിയറിലും എനിക്ക് ഊർജമേകിയത്. അച്ഛൻ പാലാ പുലിയന്നൂർ തെക്കുംമുറി കിടാരിൽ കെ മോഹനൻ, അമ്മ രാധാമണി. 1983 ലാണ് ജനിച്ചത്. മൂന്നാം വയസ്സിൽ ബാധിച്ച ന്യൂമോണിയ ശ്രവണശക്തിയും സംസാരശേഷിയും നഷ്ടമാക്കി. അച്ഛനുമമ്മയും നൽകിയ മികച്ച ചികിൽസകളുടെയും അവരുടെ പ്രാർഥനകളുടെയും ഫലമായി സംസാരശേഷി ഭാഗികമായി തിരിച്ചു കിട്ടി. എന്നാൽ പരിമിതികളുടെ പേരിൽ എന്നെ മാറ്റി നിർത്താൻ അച്ഛനമ്മമാർ ഒരുക്കമായിരുന്നില്ല. അതുകൊണ്ട് ഒന്നാം ക്ലാസ് മുതൽ സാധാരണ സ്കൂളിലാണ് അവർ എന്നെ പഠിപ്പിച്ചത്. അവരുടെ ആ തീരുമാനം തെറ്റിയില്ല എന്നു തെളിയിക്കാൻ ഞാൻ കഠിനാധ്വാനം ചെയ്തിരുന്നു. അധ്യാപകർ ക്ലാസിൽ പറയുന്നത് എഴുതിയെടുക്കാൻ സാധിക്കാതിരുന്നത് ഒരു പോരായ്മയായിരുന്നു. അതിനെ ഞാൻ മറികടന്നത് ക്ലാസ് നോട്ടുകൾ കൂട്ടുകാരുടെ ബുക്കിൽനിന്ന് പകർത്തിയെഴുതിയായിരുന്നു. ശബ്ദം സ്ഫുടമല്ലെങ്കിലും പാഠഭാഗങ്ങൾ ഞാൻ ഉറക്കെ വായിക്കുമായിരുന്നു. ഒരു ക്ലാസിലും ട്യൂഷനില്ലാതെയായിരുന്നു പഠനം.

 

പത്താം ക്ലാസ് പരീക്ഷയുടെ ഫലം വരുന്നതിന്റെ തലേന്ന് ഞാൻ അമ്മയോടു പറഞ്ഞിരുന്നു ഫസ്റ്റ് ക്ലാസ് ലഭിക്കുമെന്ന്. ഫലം വന്നപ്പോൾ പ്രതീക്ഷ തെറ്റിയില്ല. പ്രീഡിഗ്രിയും ഫസ്റ്റ് ക്ലാസ്സിൽത്തന്നെ വിജയിച്ചു. ശേഷം കോട്ടയം കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളജിൽനിന്ന് ഒരു വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ കോഴ്സ് ഒന്നാം ക്ലാസോടെ വിജയിച്ചു. ഒപ്പം ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനും ഡിസ്റ്റിങ്ഷനോടെ പൂർത്തിയാക്കി. 1999 ൽ പാലാ അൽഫോൻസാ കോളജിൽ ബിഎ ഹിസ്റ്ററിക്കു ചേർന്നു. രണ്ടാം റാങ്കുണ്ടായിരുന്നു.

 

∙ പ്രതിസന്ധികളിൽ തളരാതെ ജീവിതത്തെ പോസിറ്റീവായി മുന്നോട്ടു കൊണ്ടുപോകാനുള്ള കരുത്തു നേടിയതെങ്ങനെയാണ്?

 

2002 ൽ ഡിഗ്രി അവസാന വർഷ പരീക്ഷയിൽ ഒരു മാർക്കിനാണ് ഒന്നാം റാങ്ക് നഷ്ടമായത്. അപ്പോൾ വിഷമം തോന്നിയെങ്കിലും തളരാൻ ഒരുക്കമായിരുന്നില്ല. രണ്ടാം റാങ്കിനും ഒട്ടും പകിട്ടു കുറവല്ലെന്ന ആത്മവിശ്വാസത്തോടെയാണ് കോളജിൽ നിന്നിറങ്ങിയത്. മൽസരബുദ്ധിയോടെ ഒന്നിനെയും സമീപിക്കാറില്ല എന്നതുതന്നെയാണ് പോസിറ്റീവായി മുന്നോട്ടു പോകാൻ കഴിയുന്നതിന്റെ രഹസ്യം. മറ്റാരെക്കാളും മുന്നിലെത്തണമെന്ന മൽസരബുദ്ധി അന്നും ഇന്നും മനസ്സിനെ കീഴടക്കാൻ അനുവദിച്ചിട്ടില്ല. സംഭവിക്കാനുള്ളതെല്ലാം സ്വാഭാവികമായി വന്നുചേരുമെന്നാണ് എന്റെ വിശ്വാസം. എനിക്ക് അർഹതപ്പെട്ട കാര്യങ്ങൾ എന്നെത്തേടിയെത്തും. വിജയത്തിൽ അമിതമായി സന്തോഷിക്കാറില്ല. അതുപോലെ പരാജയത്തെക്കുറിച്ചോർത്ത് അധികം സങ്കടപ്പെടാറുമില്ല.

 

∙ മികച്ച ഉദ്യോഗസ്ഥ എന്നു തെളിയിച്ചു മുന്നേറുമ്പോൾ സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ സമൂഹത്തിനു നൽകാൻ ആഗ്രഹിക്കുന്ന സന്ദേശമെന്താണ്?

 

മാതാപിതാക്കളും കുടുംബവും അധ്യാപകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എന്നെ സഹായിച്ചിട്ടുണ്ട്. ഭിന്നശേഷിയുടെ പേരിൽ ഒരാളും ഒരിക്കലും ഈ സമൂഹത്തിൽനിന്ന് മാറ്റിനിർത്തപ്പെടേണ്ടവരല്ല. മറിച്ച് അതിനെ അതിജീവിക്കാൻ ദൈവാനുഗ്രഹമായി നമുക്ക് ലഭിച്ച മറ്റു കഴിവുകൾ തേച്ചുമിനുക്കിയെടുക്കുക. ഫലം തനിയേ വന്നുകൊള്ളും.

 

∙ സംഘടനാ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണല്ലോ

 

കേരളത്തിലെ ബധിര വനിതകളുടെ സംഘടനയായ ഡെഫ് വുമൺസ് ഫോറം കേരളയുടെ സംസ്ഥാന പ്രസിഡന്റ്, കേരളത്തിലെ ബധിര സർക്കാർ ജീവനക്കാരുടെ സ്വതന്ത്ര സംഘടനയായ ഡെഫ് എംപ്ലോയീസ് ഫോറം കേരളയുടെ സംസ്ഥാന കോ ഓർഡിനേറ്റർ, കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ ഓഫ് ഡെഫിന്റെ ജില്ലാ എക്സിക്യൂട്ടീവംഗം, കോട്ടയം ഡെഫ് വുമൺസ് ഫോറം ചെയർപഴ്സൻ എന്നീ ചുമതലകളുണ്ട്. കേരളത്തിലെ പഞ്ചായത്ത് ജീവനക്കാർക്കു വേണ്ടിയുളള ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. കേരളത്തിലെ പഞ്ചായത്ത് ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പായ പഞ്ചായത്ത് ഗൈഡിന്റെ അഡ്മിൻമാരിലൊരാളാണ്. ശ്രവണവൈകല്യമുള്ളവർക്കുവേണ്ടി നിവേദനങ്ങൾ നൽകുന്നതിനും മറ്റും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫിസിലും സെക്രട്ടേറിയറ്റിലും മറ്റ് ഭരണസിരാകേന്ദ്രങ്ങളിലും പോകുമ്പോൾ പ്രഫഷനൽ ആംഗ്യഭാഷാ പരിഭാഷകൻ വിനയചന്ദ്രനാണ് സഹായിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിലെ ക്ലാർക്കും മുൻ പഞ്ചായത്ത് ജീവനക്കാരനുമായിരുന്ന എ.എം സജിത്താണ് ബധിര സംഘടനയുടെ പ്രവർത്തനങ്ങളിൽ എന്നെ പങ്കാളിയാക്കിയത്. 

 

∙ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുള്ള യാത്രയിൽ കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് പറയാമോ?

 

ജോലിയും ജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ തീർച്ചയായും കുടുംബത്തിന്റെ പിന്തുണ അത്യാവശ്യമാണ്. ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തിലും വെല്ലുവിളി നിറഞ്ഞ സമയത്തും കുടുംബം നൽകിയ കരുതൽ വളരെ വലുതാണ്. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയുള്ളതുകൊണ്ടാണ് ആത്മാർഥമായി ജോലി ചെയ്യാൻ സാധിക്കുന്നത്. ഭർത്താവ് അനിൽകുമാർ മാധ്യമ പ്രവർത്തകനാണ്. കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി പാർവതി, ഏഴാം ക്ലാസ് വിദ്യാർഥിനി ശിവാനി എന്നിവരാണ് മക്കൾ. മുത്തോലി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന കെ. മോഹനനും രാധാമണിയുമാണ് മാതാപിതാക്കൾ.

 

കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും മുന്നിൽ ഏതു പരിമിതിയും അടിയറവു പറയുമെന്ന സന്ദേശമാണ് രശ്മി മോഹൻ തന്റെ ജീവിതത്തിലൂടെ പങ്കുവയ്ക്കുന്നത്. അപ്രതീക്ഷിതമായ ഒരു തടസ്സം ജീവിതത്തിന്റെ ഏതൊരു ഘട്ടത്തിലും പ്രത്യക്ഷപ്പെട്ടേക്കാം. അതും കടന്നു മുന്നോട്ടു പോകുന്നിടത്താണ് ഒരു വ്യക്തിയുടെ വിജയം. പരിമിതിയോട് അവർ പടവെട്ടുമ്പോൾ അവർക്കുവേണ്ടുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ നൽകി അവരെ ചേർത്തുപിടിച്ച് സമൂഹത്തിന്റെ മുൻനിരയിലേക്ക് നിർത്താനുള്ള ശ്രമങ്ങളുണ്ടാവണമെന്ന് ഓർമപ്പെടുത്തുകയാണ് രശ്മി.

 

Content Summary : Inspirational life story National Award Winner Reshmi Mohan