1952 ൽ മാവേലിക്കരയിലെ ഒരു വീട്ടിൽ മാസം തികയാതെ പിറന്ന കുട്ടിയാണ് ഈയാഴ്ചത്തെ എന്റെ വിജയനായകൻ. ആ കുട്ടിയുടെ അമ്മയുടെ അമ്മാവൻ ഡോക്ടറായിരുന്നു. അദ്ദേഹം ആഴ്ചകളോളം പുതപ്പിച്ചു സംരക്ഷിച്ച് ആ കുഞ്ഞിനു ജീവൽത്തുടിപ്പു നൽകി. അരുൺ എം.കുമാർ എന്ന ആ കുട്ടി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു ഫിസിക്സിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1952 ൽ മാവേലിക്കരയിലെ ഒരു വീട്ടിൽ മാസം തികയാതെ പിറന്ന കുട്ടിയാണ് ഈയാഴ്ചത്തെ എന്റെ വിജയനായകൻ. ആ കുട്ടിയുടെ അമ്മയുടെ അമ്മാവൻ ഡോക്ടറായിരുന്നു. അദ്ദേഹം ആഴ്ചകളോളം പുതപ്പിച്ചു സംരക്ഷിച്ച് ആ കുഞ്ഞിനു ജീവൽത്തുടിപ്പു നൽകി. 

അരുൺ എം.കുമാർ എന്ന ആ കുട്ടി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു ഫിസിക്സിൽ ബിഎസ്‌സി നേടി. ബിരുദപഠനകാലത്ത് അരുണും സുഹൃത്തുക്കളും ചേർന്നു രൂപം നൽകിയതാണു ട്രിവാൻഡ്രം സയൻസ് സൊസൈറ്റി. 

ADVERTISEMENT

ശാസ്ത്ര–സാങ്കേതികലോകത്ത് ഏറെ ആദരണീയരായ താണു പത്മനാഭൻ, ഡോ. പരമേശ്വരൻ നായർ, രഞ്ജിത്ത് നായർ, ക്രിസ് ഗോപാലകൃഷ്ണൻ എന്നിവരൊക്കെ പിൽക്കാലത്ത് ഈ സൊസൈറ്റിയിൽ അംഗങ്ങളായി‌! 

കൽക്കട്ടയിലെ ഗ്രിൻഡ്‌ലെയ്സ് ബാങ്കിലായിരുന്നു അരുണിന്റെ ജോലിത്തുടക്കം. വൈകാതെ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു (TAS) മാറി. രത്തൻ ടാറ്റയുമായി ഏറെ അടുത്തു പ്രവർത്തിച്ചു. പ്രശസ്ത ചരിത്രകാരൻ പ്രഫ. എ.ശ്രീധരമേനോന്റെ മകൾ പൂർണിമയെ 1978 ൽ വിവാഹം കഴിച്ചു. വിവാഹശേഷം യുഎസിലെ മസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (MIT) സ്‌ലോൺ സ്കൂളിൽനിന്ന് (Sloan School) എംബിഎ നേടി. അവിടത്തെ ഇന്ത്യൻ വിദ്യാർഥികളുടെ സംഘടനയായ ‘സംഘം’ പ്രസിഡന്റായിരുന്നു. 

ADVERTISEMENT

യുഎസ് കമ്പനിയായ Elxsi യിൽ ജോലി ചെയ്തശേഷം Cydrome എന്ന കമ്പനിയുടെ തുടക്കക്കാരിൽ ഒരാളായി. പിന്നെയും രണ്ടു സ്ഥാപനങ്ങൾക്കു തുടക്കമിട്ടശേഷം, ലോകപ്രശസ്ത സാമ്പത്തിക കൺസൽറ്റൻസി സ്ഥാപനമായ KPMG യിൽ ജോലിയിൽ പ്രവേശിച്ചു. KPMG India യുടെ ആരംഭകാലത്തെ പ്രധാന ചാലകശക്തിയായിരുന്നു, അരുൺ. 

ബറാക് ഒബാമ രണ്ടാം തവണ യുഎസ് പ്രസിഡന്റായപ്പോൾ അദ്ദേഹത്തിന്റെ കാബിനറ്റിൽ അസി. സെക്രട്ടറി (കൊമേഴ്സ്) ആയി അരുൺ നിയോഗിക്കപ്പെട്ടു. യുഎസിലെ എല്ലാ എംബസികളിലെയും കൊമേഴ്സ്യൽ അറ്റാഷെമാരും ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡുമൊക്കെ അരുണിന്റെ കീഴിലായിരുന്നു! 

ADVERTISEMENT

ഒബാമയുടെ ഭരണകാലം പൂർത്തിയായപ്പോൾ ഇന്ത്യയിൽ തിരികെയെത്തി KPMG Indiaയുടെ ചെയർമാനും സിഇഒയുമായി. യുഎസിലെ സിലിക്കൺ വാലിയിൽ ഇന്ത്യൻ സംരംഭകർ തുടങ്ങിയ ദ് ഇന്റർസ് എന്റർപ്രൈസസിന്റെ (TIE) സ്ഥാപക ചാർട്ടർ അംഗമാണ്. ഇന്ത്യൻ വംശജർക്കു യുഎസ് രാഷ്ട്രീയത്തിൽ ഇടപെടാൻ സഹായം നൽകുന്ന Indiaspora എന്ന സംഘടനയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണിപ്പോൾ. 

രാജ്യാന്തര പ്രശസ്തനായപ്പോഴും നാടിനോടുള്ള സ്നേഹവും കടപ്പാടും അരുൺ‌ എക്കാലവും പുലർത്തി. പാവപ്പെട്ട കുട്ടികൾക്കു മികച്ച സ്കൂൾ വിദ്യാഭ്യാസം നൽകാൻ ‘പ്രതിഭാപോഷിണി’ എന്ന സംഘടന തുടങ്ങിയത് അരുണിന്റെ കുടുംബമാണ്. 2018 ലെ പ്രളയത്തെത്തുടർന്നു അതിജീവനത്തിനു മാർഗദർശിയായ പല റിപ്പോർട്ടുകളും അരുൺ നേതൃത്വം നൽകുന്ന KPMG യാണു തയാറാക്കിയത്. കേരളത്തിന്റെ സാമ്പത്തിക വികസനത്തിനു വലിയ പ്രചോദനമായ രണ്ടു രാജ്യാന്തര സമ്മേളനങ്ങൾ തിരുവനന്തപുരത്തു നടത്താൻ മുന്നിട്ടുനിന്ന അരുൺ, ആ സമ്മേളനങ്ങളിലെ പ്രധാന ചർച്ചകൾ ഉൾപ്പെടുത്തി പുസ്തകരചനയും നിർവഹിച്ചു. രണ്ടു കവിതാസമാഹാരങ്ങളുടെയും രചയിതാവാണ്. 

മാസം തികയുംമുൻപേ പിറന്ന അരുൺ വിജയത്തിലും മുൻപേ കുതിക്കുമ്പോൾ, ആരിലും ആവേശം ജനിപ്പിക്കുന്നൊരു പശ്ചാത്തലം ആ ജീവിതം നമ്മിൽ നിറയ്ക്കുന്നുണ്ട്. കേരളത്തിലെ സാധാരണ സർക്കാർ കോളജിൽ പഠിച്ചൊരാളാണ് ഇന്ന് ആഗോള വാണിജ്യമേഖലയിലെ മിന്നുന്ന മുഖങ്ങളിലൊന്നായി നമുക്കൊക്കെ അഭിമാനമായിരിക്കുന്നത്. അവസരങ്ങൾ എവിടെയും ഒതുങ്ങുന്നില്ല എന്നതിന് അരുണിന്റെ ജീവിതം തന്നെയാണ് ഉത്തരം. 

Content Summary: Success story Of Arun M Kumar