2013 മുതൽ സിവിൽ സർവീസ് പരീക്ഷയെഴുതുന്ന അഞ്ജലി അഞ്ചു തവണ പ്രാഥമിക പരീക്ഷയും മെയിൻ പരീക്ഷയും വിജയിച്ച് അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. അഞ്ചാം തവണയാണ് വിജയതീരത്തെത്തിയതെന്നു മാത്രം. സിവിൽ സർവീസിന്റെ ഭാഗമായ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്കു രണ്ടു തവണ അഭിമുഖം വരെയെത്തിയതു കൂടി കണക്കാക്കുമ്പോൾ ആകെ 7 തവണയാണ് സിവിൽ സർവീസിന്റെ അവസാന കടമ്പയിലെത്തിയത്. ഒടുവിൽ അതു കടക്കുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യന്റെയും ഒപ്പം ജനിച്ച സൗഹൃദന്റെ വീട്ടിലേക്ക് ഇത്തവണ സിവിൽ സർവീസ് എത്തി. സിവിൽ സർവീസ് പരീക്ഷയിൽ ഇത്തവണ 463–ാം റാങ്ക് നേടി വിജയിച്ച അഞ്ജലി ഭാവന (32) ശ്രീകാര്യം ചെറുവയ്ക്കൽ റോസ് ഗാർഡൻസിൽ ഡോ.പി.പി.സൗഹൃദന്റെ മകളാണ്. സിവിൽ സർവീസ് അഭിമുഖങ്ങളുടെ കാര്യത്തിൽ രാജ്യത്തു തന്നെ അപൂർവ നേട്ടത്തിനുടമയാണ് അഞ്ജലി.പല തവണ അവസാനവട്ട അഭിമുഖം വരെയെത്തി നിസ്സാര മാർക്കിനു കൈവിട്ടുപോയ ശേഷം ലഭിച്ച നേട്ടം! 

ADVERTISEMENT

2013 മുതൽ സിവിൽ സർവീസ് പരീക്ഷയെഴുതുന്ന അഞ്ജലി അഞ്ചു തവണ പ്രാഥമിക പരീക്ഷയും മെയിൻ പരീക്ഷയും വിജയിച്ച് അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. അഞ്ചാം തവണയാണ് വിജയതീരത്തെത്തിയതെന്നു മാത്രം. സിവിൽ സർവീസിന്റെ ഭാഗമായ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്കു രണ്ടു തവണ അഭിമുഖം വരെയെത്തിയതു കൂടി കണക്കാക്കുമ്പോൾ ആകെ 7 തവണയാണ് സിവിൽ സർവീസിന്റെ അവസാന കടമ്പയിലെത്തിയത്. ഒടുവിൽ അതു കടക്കുകയും ചെയ്തു. 

സിവിൽ സർവീസ് പരീക്ഷയെഴുതിയവർക്കായി ഇന്റർനാഷണൽ ഫ‍ിനാൻഷ്യൽ സർവീസസ് സെന്റേഴ്സ് അതോറിറ്റി (ഐഎഫ്എസ്‍സിഎ) നടത്തുന്ന അവസാന അഭിമുഖത്തിലും അഞ്ജലി രണ്ടുവട്ടം പങ്കെടുത്തു. ഇത്തവണ സിവിൽ സർവീസ് പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഐആർഎസോ ഐപിഎസോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഞ്ജലി. ആറുവട്ടം പരാജയപ്പെട്ടിട്ടും തളരാതെ ഏഴാമത്തെ പരിശ്രമം നടത്തിയത‍ാണ് വിജയത്തിനു കാരണമെന്ന് അഞ്ജലി പറയുന്നു.

ADVERTISEMENT

ഇത്രയും  തവണ സിവിൽ സർവീസ് അഭിമുഖങ്ങളിൽ പങ്കെടുത്ത ആളുകൾ അപൂർവമാണെന്ന് അഞ്ജലിയുടെ പിതാവും കേരള സർവകലാശാല ലെക്സിക്കൻ വിഭാഗം മുൻ എഡിറ്ററുമായ ഡോ.പി.പി.സൗഹൃദൻ പറയുന്നു. എസ്ബിഐയിൽ പ്രൊബേഷൻ  ഓഫിസറായിരുന്ന അഞ്ജലി നിലവിൽ ഹൈക്കോടതി  അസിസ്റ്റന്റ് ആണ്.  

ഡോ.പി.പി.സൗഹൃദന്റെ കുടുംബവും ‘പേര്’ കേട്ടതാണ്. അദ്ദേഹത്തിന്റെ അച്ഛൻ ആലപ്പുഴ കഞ്ഞിക്കുഴിയിലെ ആദ്യകാല കമ്യൂണിസ്റ്റുകാരനായിരുന്ന ടി.എൻ.പത്മനാഭൻ ഏഴു മക്കളിൽ ആറു പേർക്കും നൽകിയത് വ്യത്യസ്തമായ പേരുകളായിരുന്നു– സ്വാഗതം, സ്വാതന്ത്ര്യൻ, സമത്വൻ, സാഹോദര്യൻ, സൗഹൃദൻ, സൗഹാർദൻ. ഏഴാമൻ സന്തോഷ്. 

ADVERTISEMENT

മൂത്ത സഹോദരൻ പരേതനായ പി.പി.സ്വാതന്ത്ര്യൻ ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. സൗഹൃദൻ ജോലി സംബന്ധമായി തിരുവനന്തപുരത്തെത്തി സ്ഥിരതാമസമാക്കുകയായിരുന്നു. അഞ്ജലിയുടെ അമ്മ ഡോ.ടി.ഭാവന  പശ്ചിമഘട്ട വികസന സെല്ലിലെ ജോയിന്റ് ഡയറക്ടറായി വിരമിച്ചു.

Content Summary : UPSC Civil Service Rankholder Anjali Bhavana Success story