ഈ വർഷത്തെ ഐഎഫ്എസ് പരീക്ഷയിൽ ദേശീയ തലത്തിൽ 28–ാം റാങ്കും അഖിലേന്ത്യാ തലത്തിൽ അഭിമുഖത്തിൽ ഏറ്റവും ഉയർന്ന മാർക്കും സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും നേടിയ നീതു ജോർജ്.

ഈ വർഷത്തെ ഐഎഫ്എസ് പരീക്ഷയിൽ ദേശീയ തലത്തിൽ 28–ാം റാങ്കും അഖിലേന്ത്യാ തലത്തിൽ അഭിമുഖത്തിൽ ഏറ്റവും ഉയർന്ന മാർക്കും സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും നേടിയ നീതു ജോർജ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷത്തെ ഐഎഫ്എസ് പരീക്ഷയിൽ ദേശീയ തലത്തിൽ 28–ാം റാങ്കും അഖിലേന്ത്യാ തലത്തിൽ അഭിമുഖത്തിൽ ഏറ്റവും ഉയർന്ന മാർക്കും സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും നേടിയ നീതു ജോർജ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സു പറയുന്നതുപോലെ ജീവിക്കാൻ ആഗ്രഹം മാത്രം പോരാ. ധൈര്യവും ആത്മവിശ്വാസവും കൂടി വേണം. അതു രണ്ടും ആവോളം ഉള്ളതുകൊണ്ടാണ് നീതു ജോർജ് എന്ന ഇടുക്കിക്കാരി പെൺകുട്ടി ഐഎഫ്എസ് റാങ്ക് പട്ടികയിൽ മുൻനിര റാങ്കുകളിലൊന്ന് സ്വന്തമാക്കി നാടിന് അഭിമാനമായത്. കൊടുമുടികളിലേക്കുള്ള യാത്രകളെ സ്നേഹിച്ച, തരം കിട്ടുമ്പോഴെല്ലാം കൊടുമുടിയുടെ ഉയരങ്ങൾ കീഴടക്കിയ നീതു ഇപ്പോൾ ഐഎഫ്എസ് ഓഫിസറാകാനുള്ള തയാറെടുപ്പിലാണ്. പലകുറി കൈവഴുതിപ്പോയ വിജയത്തെ നാലാം ശ്രമത്തിൽ കൈപ്പിടിയിലൊതുക്കിയതിനെ ക്കുറിച്ചും  സ്വപ്നങ്ങളിലേക്കുള്ള യാത്രയെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് ഈ വർഷത്തെ ഐഎഫ്എസ് പരീക്ഷയിൽ ദേശീയ തലത്തിൽ 28–ാം റാങ്കും അഖിലേന്ത്യാ തലത്തിൽ അഭിമുഖത്തിൽ ഏറ്റവും ഉയർന്ന മാർക്കും സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും നേടിയ നീതു ജോർജ്. 

 

ADVERTISEMENT

സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഐഎഫ്എസ് മോഹം മനസ്സിലുണ്ടായിരുന്നോ? അതുകൊണ്ടാണോ ബിരുദ പഠനത്തിന് ഫോറസ്ട്രി തിരഞ്ഞെടുത്തത്?

 

സ്കൂളിൽ പഠിക്കുന്ന സമയത്ത് ആഗ്രഹിച്ചത് ഐഎഎസ് ഓഫിസറാകാനാണ്. പക്ഷേ ഉപരി പഠനം ഫോറസ്ട്രിയിലായത് യാദൃച്ഛികമായാണ്. പ്ലസ്ടുവിന് ശേഷം കേരള മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയിരുന്നു. അതിൽ അഗ്രികൾച്ചറിനോടനുബന്ധിച്ച് നിരവധി കോഴ്സുകളുണ്ടായിരുന്നു. എന്റെ ആദ്യ ഓപ്ഷൻ അഗ്രിക്കൾച്ചർ ആയിരുന്നെങ്കിലും ആദ്യ അലോട്ട്മെന്റിൽ ഫോറസ്ട്രി കിട്ടിയപ്പോൾ അധ്യാപകരോടൊക്കെ സംസാരിച്ച് കോഴ്സിന്റെ സ്വഭാവം നന്നായി മനസ്സിലാക്കി. നാഷനൽ പാർക്കുകളിലേക്കുള്ള യാത്രകളും ട്രെക്കിങ്ങുമൊക്കെയുള്ള, ഫീൽഡ്‌വർക്കിന് വലിയ പ്രാധാന്യം നൽകുന്ന ഒരു കോഴ്സാണ് ഫോറസ്ട്രിയെന്നും എന്റെ താൽപര്യങ്ങളുമായി നന്നായി ചേർന്നു പോകുമെന്നും ഉത്തമ ബോധ്യം വന്നപ്പോൾ ആദ്യ ഓപ്ഷനായ അഗ്രിക്കൾച്ചർ കാൻസൽ ചെയ്ത് തൃശ്ശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍  ഫോറസ്ട്രിയില്‍ ബിഎസ്‌സി ഓണേഴ്‌സിനു ചേർന്നു. ബിരുദം പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസ് പരിശീലനം നടത്തണമെന്നായിരുന്നു അപ്പോഴത്തെ ആഗ്രഹം. പക്ഷേ ആ ഇഷ്ടം മാറി ഫോറസ്റ്റ് ഓഫിസർ എന്ന ആഗ്രഹം തോന്നിയത് ബിരുദ പഠനത്തിന്റെ അവസാന വർഷത്തിലാണ്.

 

ADVERTISEMENT

ബിരുദ പഠനത്തിന്റെ അവസാനവർഷം പഠനത്തിന്റെ ഭാഗമായി ഇന്ത്യയൊട്ടാകെ യാത്ര ചെയ്തിരുന്നു. ആ യാത്രയിൽ ഗ്രേറ്റ് ഹിമാലയൻ നാഷനൽ പാർക്ക് ഉൾപ്പടെയുള്ളവ സന്ദർശിച്ചപ്പോൾ ഒരുപാട് ഫോറസ്റ്റ് ഓഫിസർമാരോട് സംസാരിക്കാനും ഒരുപാട് സ്ഥലങ്ങളിൽ ട്രെക്കിങ്ങിനു പോകാനുമുള്ള അവസരം ലഭിച്ചു. ആ യാത്രകൾ സമ്മാനിച്ചത് എന്റെ കരിയർ ഏതാണെന്ന് കൃത്യമായി തിരഞ്ഞെടുക്കാനുള്ള ഉൾക്കാഴ്ച കൂടിയായിരുന്നു. കാടകങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയത് ഫോറസ്റ്റ് സർവീസിൽ ജോലിനേടണം എന്ന ആഗ്രഹവുമായിട്ടായിരുന്നു. കാടിനെ അറിഞ്ഞ് ഇന്ത്യയിലെവിടെയും ജോലി ചെയ്യാം എന്നതൊക്കെ ഒരു പ്ലസ് ആയിത്തോന്നി. അങ്ങനെയാണ് സിവിൽ സർവീസ് മോഹം വിട്ട് ഫോറസ്റ്റ് സർവീസിനുവേണ്ടി പരിശീലിക്കാമെന്ന് ഉറപ്പിച്ചത്.

 

ബിരുദത്തിനു ശേഷം ഉപരി പഠനത്തിനു ചേരാതെ പരിശീലനത്തിനു ചേരുകയായിരുന്നല്ലോ. ഡൽഹിയിലും തിരുവനന്തപുരത്തും പരിശീലനത്തിനായി പോയിട്ടുണ്ട്. ഗ്രൂപ് സ്റ്റഡിയും സെൽഫ് സ്റ്റഡിയും ചെയ്തിട്ടുണ്ട്. ഏതാണ് മികച്ച പഠനമാർഗമായി തോന്നിയത്?

നീതു ജോർജ്ജ് തോപ്പൻ

 

ADVERTISEMENT

ബിരുദം കഴിഞ്ഞ് പരിശീലനത്തിനു പോകണമെന്ന് ആഗ്രഹിച്ചിരുന്നു. ആ അന്വേഷണം കൊണ്ടെത്തിച്ചത് ഡൽഹിയിലാണ്. ഡൽഹിയിലെ പരിശീലനം എനിക്കു സമ്മാനിച്ചത് ഒരു പാൻ ഇന്ത്യ എക്സ്പ്ലോഷറാണ്. ഐഐടികളിൽ പഠിച്ചിറങ്ങിയവർ മുതൽ പല പശ്ചാത്തലങ്ങളിൽനിന്നു വന്നവരുടെയൊപ്പം പഠിക്കാൻ പറ്റി. അതുവരെ നാട്ടിൽ മാത്രം പഠിച്ച എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ തീർത്തും പുതുമയുള്ള അനുഭവങ്ങളായിരുന്നു. ഒരുപാട് അറിവുകളും പുതിയ സൗഹൃദങ്ങളും ലഭിച്ചത് ഡൽഹി ദിനങ്ങളിലാണ്. 

നീതു ഭർത്താവിനോടൊപ്പം

 

ഡൽഹിയിലായാലും നാട്ടിലായാലും പരിശീലന കേന്ദ്രങ്ങൾ പിന്തുടരുന്ന ശൈലി സമാനമാണെന്നാണ് എന്റെ അനുഭവത്തിൽനിന്നു മനസ്സിലായത്. നാട്ടിൽ ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്ന് അധ്യാപകരെ കൊണ്ടുവന്നു പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾ വരെയുണ്ട്. പരീക്ഷയെക്കുറിച്ച് ഒരു അടിസ്ഥാന ധാരണയുണ്ടാവുക, ഏതൊക്കെ വിഷയങ്ങൾ പഠിക്കണം, ഏതൊക്കെ പഠിക്കണ്ട എന്നു മനസ്സിലാക്കുക എന്നതൊഴിച്ചാൽ എവിടെ പഠിച്ചു എന്നതൊരു വിഷയമേയല്ല എന്നാണ് എനിക്കു തോന്നുന്നത്. സമാന ലക്ഷ്യങ്ങളുള്ള സുഹൃത്തുക്കളൊരുമിച്ച് കഴിഞ്ഞ രണ്ടു വർഷമായി തിരുവനന്തപുരത്തായിരുന്നു പരിശീലനവും താമസവുമൊക്കെ. ചങ്ങാതികളുമൊന്നിച്ചുള്ള പഠനം പരിശീലനത്തിന് ഏറെ ഗുണം ചെയ്തെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

 

ആദ്യത്തെ കടമ്പയായ പരീക്ഷയിലേക്കു തന്നെ വരാം. കട്ട് ഓഫ് മാർക്കുമായി ബന്ധപ്പെട്ട കാര്യങ്ങളെ നയപരമായി കൈകാര്യം ചെയ്തതെങ്ങനെയാണ്?

നീതു ജോർജ്ജ് തോപ്പൻ

 

സിവിൽ സർവീസ് പരീക്ഷയിലെ കട്ട് ഓഫ് മാർക്കിനേക്കാൾ കൂടുതലാണ് ഐഎഫ്എസ് പരീക്ഷയുടേത്. അതിനെക്കുറിച്ച് പറയുമ്പോൾ പരീക്ഷയിലെ മാറിയ പാറ്റേണുകളെക്കുറിച്ചും സംസാരിക്കേണ്ടതുണ്ട്. 2013 വരെ ഫോറസ്റ്റ് സർവീസിന് പ്രിലിമിനറി പരീക്ഷ ഇല്ലായിരുന്നു. മെയിൻസ് പാസായി അഭിമുഖം കഴിഞ്ഞാൽ സർവീസിൽ കയറാമായിരുന്നു. പക്ഷേ 2013 നു ശേഷം ഈ പാറ്റേൺ മാറി. ഫോറസ്റ്റ് സർവീസിൽ കയറാൻ ആഗ്രഹിക്കുന്നവരും പ്രിലിമിനറി പരീക്ഷ എഴുതണം. അതുമാത്രമല്ല സിവിൽ സർവീസ് പരീക്ഷയെ അപേക്ഷിച്ച് പത്തോ ഇരുപതോ കട്ട് ഓഫ് മാർക്ക് കൂടുതലുണ്ടെങ്കിലേ ഐഎഫ്എസ് പ്രിലിമിനറി ക്ലിയർ ചെയ്യാൻ സാധിക്കൂ. മികച്ച മാർക്ക് നേടാൻ തീർച്ചയായും മികച്ച പരിശീലനം കൂടിയേ തീരൂ. ഫോറസ്റ്റ് സർവീസ് എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ഫോക്കസ് ചെയ്തതോടെ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ഡൽഹിയിലെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. സിവിൽ സർവീസിനെ അപേക്ഷിച്ച് ഐഎഫ്എസിൽ രണ്ടു മെയിൻ ഓപ്ഷനുകളുണ്ട്. ബിരുദം ഫോറസ്ട്രിയിലായിരുന്നതുകൊണ്ട് മെയിൻ ഓപ്ഷനായി അതു തിരഞ്ഞെടുത്തു. രണ്ടാമതായി തിരഞ്ഞെടുത്തത് ബോട്ടണിയായിരുന്നു. അതു മികച്ച രീതിയിൽ പരിശീലിക്കാനാണ് ഡൽഹിയിൽ പോയത്. 

 

നീതു ഭർത്താവ് ആശിഷിനും കുടുംബാംഗങ്ങൾക്കുമൊപ്പം

കൃത്യമായ പരിശീലനം പിന്തുടർന്നിട്ടും മൂന്നു തവണ പരാജയത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പരാജയങ്ങൾ സംഭവിക്കുമ്പോൾ പോരായ്മകളെന്തൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കിയിരുന്നോ? അതിനെ മറികടക്കാൻ സഹായിച്ച കാര്യങ്ങളെക്കുറിച്ചു പറയാമോ?.

 

തീർച്ചയായും. ഓരോ തവണ പരാജയം നേരിടുമ്പോഴും പോരായ്മകളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ടൈം മാനേജ്മെന്റ് ആയിരുന്നു ഏറെ വലച്ചത്. പരീക്ഷാസമയം കഴിഞ്ഞിട്ടും ചില പരീക്ഷകൾക്ക് ഉത്തരമെഴുതിക്കൊണ്ടിരിക്കുമ്പോൾ ഇൻവിജിലേറ്റർ വന്ന് പേപ്പർ വാങ്ങിക്കൊണ്ടു പോകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. പിന്നീടു പരീക്ഷകളിൽ പങ്കെടുക്കുന്നതിനു മുൻപ് ടൈം മാനേജ്മെന്റ് കൃത്യമാക്കാൻ നന്നായി പരിശ്രമിച്ചു. പത്തുവർഷം മുൻപു വരെയുള്ള മുൻകാല ചോദ്യങ്ങൾ വച്ച്  കൃത്യസമയത്ത് ഉത്തരമെഴുതിത്തീർക്കാൻ പരിശീലിച്ചു. പ്രിലിമിനറി പരീക്ഷയ്ക്കും മെയിൻ പരീക്ഷയ്ക്കും തയാറെടുക്കുമ്പോൾ ഈ രീതി തന്നെ പിന്തുടർന്നിരുന്നു. ആത്മാർഥമായ പരിശ്രമമുണ്ടെങ്കിൽ പോരായ്മകളെ മറികടക്കാം എന്നാണ് അനുഭവത്തിൽനിന്ന് എനിക്കു പറയാനുള്ളത്.

 

ആഗ്രഹിച്ചതുപൊലൊരു വിജയം സ്വന്തമാക്കാനായത് 4–ാം ശ്രമത്തിൽ. വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നുവെങ്കിലും പരീക്ഷയുടെയും പരാജയങ്ങളുടെയും സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സ്വീകരിച്ച മാർഗങ്ങളെന്തൊക്കെയായിരുന്നു?

നീതു അച്ഛൻ ജോര്‍ജ് ജോസിനും അമ്മ ജെസി ജോര്‍ജിനുമൊപ്പം.

 

ആദ്യ ശ്രമത്തിൽ സിവിൽ സർവീസിന്റെയും ഐഎഫ്എസിന്റെയും പ്രിലിമിനറി പരീക്ഷയിൽ വിജയിക്കാൻ സാധിച്ചില്ല. രണ്ടാമത്തെയും മൂന്നാമത്തെയും ശ്രമത്തിൽ സിവിൽ സർവീസ് പ്രിലിമിനറി ക്ലിയർ ചെയ്യാൻ സാധിച്ചെങ്കിലും ഐഎഫ്എസ് ക്ലിയർ ചെയ്യാൻ സാധിച്ചില്ല. നാലാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസും ഐഎഫ്എസും പ്രിലിമിനറിയും മെയിൻസും ക്ലിയർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിച്ചത്. അടുത്തിടെയായി  പ്രവചനാതീതമായ കാര്യങ്ങളാണ് മൽസര പരീക്ഷകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എത്ര പഠിച്ചാലും അതിൽ നിന്നുമാത്രം ചോദ്യങ്ങൾ പ്രതീക്ഷിക്കാൻ സാധിക്കില്ലല്ലോ. പഠിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഒന്നോ രണ്ടോ ഓപ്ഷൻ എലിമിനേറ്റ് ചെയ്യുന്നതുപോലെയുള്ള റിസ്ക് എടുത്താണ് പരീക്ഷയെഴുതിയത്. പരീക്ഷയെഴുതുന്ന സമയത്തെ മനസ്സാന്നിധ്യം മികച്ച മാർക്ക് ലഭിക്കാൻ ഏറെ നിർണായകമാണ്. അതുകൊണ്ട് മനസ്സിനു സമ്മർദ്ദം നൽകാതെ വളരെ കൂളാക്കാൻ ആ സമയത്ത് ശ്രദ്ധിച്ചിരുന്നു. സുഹൃത്തുക്കളോടും വീട്ടിലുള്ളവരോടുമൊക്കെ സംസാരിച്ച്, റിസൽറ്റിനെക്കുറിച്ച് ചിന്തിക്കാതെ, ഒന്നും പ്രതീക്ഷിക്കാതെ പറ്റുന്നതു പോലെ നന്നായെഴുതാം എന്നു മാത്രം ചിന്തിച്ചാണ് പരീക്ഷ എഴുതിയത്. ഒരു ഓപ്ഷൻ പോലും പരിചയമില്ലാത്ത ചോദ്യങ്ങൾ വന്നാൽ ഭാഗ്യം പരീക്ഷിക്കാൻ നിൽക്കാതെ ആ ചോദ്യം ഒഴിവാക്കുന്ന രീതിയാണ് ഞാൻ സ്വീകരിച്ചത്. ഐഎഫ്എസ് പ്രിലിമിനറിയിൽ 87 ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനാണ് ഞാൻ ശ്രമിച്ചത്. 

 

മോക്ക് ഇന്റർവ്യൂകൾ ധാരാളം ചെയ്തു നോക്കിയിരുന്നല്ലോ. അതിൽ നിന്നുള്ള അനുഭവങ്ങൾ അഭിമുഖത്തിനു ഗുണം ചെയ്തിരുന്നോ? ഉത്തരങ്ങളുടെ ദൈർഘ്യത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്?

 

മോക്ക് ഇന്റർവ്യൂ നൽകിയ ആത്മ വിശ്വാസത്തിന്റെ ബലത്തിലായിരുന്നു അഭിമുഖത്തിന് പോയത്. ഇക്കുറി രണ്ടു പരീക്ഷയും കൂളായി എഴുതിയെങ്കിലും അഭിമുഖത്തിന്റെ സമയത്ത് ശരിക്കും ടെൻഷനുണ്ടായിരുന്നു. പേപ്പറിൽ നമ്മുടെ അറിവ് പകർത്തുന്നതുപോലെയല്ലല്ലോ ഒരു പാനലിനോട് ആശയവിനിമയം നടത്തുന്നത്. ബയോഡേറ്റയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കൂടുതൽ ചോദ്യങ്ങളും. ഹോബീസ്, അച്ചീവ്മെന്റ്സ്, അഭിരുചികൾ ഇവയെക്കുറിച്ചുള്ള വിവരങ്ങളാണ് ബയോഡേറ്റയിൽ നൽകിയിരുന്നത്. പഠനകാലത്ത് നാഷനൽ സർവീസ് സ്കീമിലൊക്കെ സജീവമായിരുന്നു. എൻസിസി സി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ കായിക മൽസരങ്ങളിൽ വ്യക്തിഗത ചാംപ്യനായിരുന്നു. പാട്ടുപാടാൻ ഇഷ്ടമായിരുന്നു. അക്കാര്യങ്ങളെല്ലാം ബയോഡേറ്റയിൽ ഉൾപ്പെടുത്തിയിരുന്നു. ‘എൻസിസിയിൽ സി സർട്ടിഫിക്കറ്റ് ഉണ്ടല്ലേ?’ എന്ന ആമുഖത്തോടെയാണ് അഭിമുഖം തുടങ്ങിയതെങ്കിലും എന്റെ പ്രിയപ്പെട്ട ഹോബിയായ പക്ഷിനിരീക്ഷണത്തെക്കുറിച്ചായിരുന്നു വിശദമായി ചോദിച്ചത്. വളരെ താൽപര്യത്തോടെയാണ് ഇന്റർവ്യൂ പാനൽ ചോദ്യങ്ങൾ ചോദിച്ചത്. നമ്മുടെ താൽപര്യത്തെക്കുറിച്ചുള്ള അവഗാഹം അളക്കുന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു കൂടുതലും. അതുകൊണ്ടു തന്നെ ബയോഡേറ്റയിൽ എഴുതുമ്പോൾ നന്നായി അറിയാവുന്ന സത്യസന്ധമായ കാര്യങ്ങൾ തന്നെ എഴുതാൻ ശ്രദ്ധിക്കണം.

 

ഒരു വിദഗ്ധ പാനലിനു മുന്നിൽ അഭിമുഖത്തിനിരിക്കുന്നതിന്റെ എല്ലാ സമ്മർദ്ദങ്ങളും തുടക്കത്തിലുണ്ടായിരുന്നു. ഐഎഫ്എസിനു പ്രിലിംസ് വന്നതിൽപ്പിന്നെ ഫോറസ്റ്റ് സർവീസിൽ വളരെ കുറച്ച് ആളുകളേ തിരഞ്ഞെടുക്കപ്പെട്ടിരുന്നുള്ളൂ. ഞാൻ പഠിച്ച കോളജിൽനിന്ന് 10 വർഷത്തിനു ശേഷമാണ് ഒരാൾ അഭിമുഖം വരെ എത്തുന്നത്. കോളജിൽ നിന്നുൾപ്പടെ വലിയ പിന്തുണ ലഭിച്ചിരുന്നു. കോളജ് അധികൃതർക്ക് എന്നിലുള്ള പ്രതീക്ഷ, ഇക്കൊല്ലം തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ പരിശീലനം അവസാനിപ്പിച്ച് ഉപരി പഠനത്തിന് പോകണമെന്ന എന്റെ തീരുമാനം എല്ലാം ആ സമ്മർദത്തിന്റെ ആക്കം കൂട്ടിയിരുന്നു. പക്ഷേ ഇന്റർവ്യൂവിനെത്തിയവരോട് സംസാരിച്ചപ്പോൾ മനസ്സൊന്നു തണുത്തു. ഇന്റർവ്യൂ പാനലിന്റെ ഭാഗത്തുനിന്നു വളരെ സൗഹാർദത്തോടെയുള്ള സമീപനമാണുണ്ടായത്. അഭിമുഖത്തിനെത്തുന്നവരെ നന്നായി ഉത്തരം പറയാൻ പ്രേരിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള അനുഭവമാണ് അവിടെനിന്നു ലഭിച്ചത്. എന്റെ വ്യക്തിപരമായ അനുഭവം പറയുകയാണെങ്കിൽ തിയറിയേക്കാൾ കൂടുതൽ പ്രോയോഗികതയെ (practical knowledge) വിലയിരുത്തുന്ന ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. സത്യം പറയുക, സത്യം എഴുതുക എന്നതാണ് പ്രധാനം. ചോദ്യങ്ങളുടെ ദൈർഘ്യത്തെക്കുറിച്ചു പറയുകയാണെങ്കിൽ കാര്യങ്ങൾ പരത്തിപ്പറയാതെ കൃത്യമായ പോയിന്റുകൾ ഉൾപ്പെടുത്തി പറയാൻ പരിശീലിക്കുന്നത് നന്നായിരിക്കും.

 

  ഇക്കുറി ഫോറസ്റ്റ് സർവീസ് നേടണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത്രയും മികച്ച റാങ്ക് സ്വന്തമാക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

 

ഇക്കുറി ഫലം പുറത്തു വരുന്നതുവരെ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുമെന്ന് ഒരുറപ്പുമില്ലായിരുന്നു. പ്രിലിമിനറി പരീക്ഷ മുതൽ ഓരോ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി. പ്രിലിമിനറി പരീക്ഷയുടെ ഫൈനൽ റിവിഷൻ സമയത്ത് കോവിഡ് പോസിറ്റീവായി ഐസലേഷനിലായിരുന്നു. ആ സമയത്ത് പുറത്തിറങ്ങാൻ പോലും പറ്റാത്ത സമയമായതിനാൽ ഒപ്പം താമസിച്ചിരുന്ന കൂട്ടുകാരാണ് എന്നെ നോക്കിയത്. എക്സാമിന് തയാറെടുക്കുന്നതിനൊപ്പം എന്നെയും അവർക്കു നോക്കേണ്ടി വന്നു. ക്വാറന്റീൻ കഴിഞ്ഞ സമയത്ത് പടിക്കെട്ടിൽനിന്നു വീണ് കാലിന്റെ ലിഗമെന്റ് തെറ്റി. പ്ലാസ്റ്ററിട്ടാണ് പരീക്ഷയ്ക്കു പോയത്. എന്തൊക്കെ തടസ്സങ്ങൾ സംഭവിച്ചാലും പരീക്ഷയെഴുതുമെന്ന് ഉറപ്പിച്ചിരുന്നു. പരീക്ഷകൾക്കും അഭിമുഖത്തിനും ഇടയിലായിരുന്നു വിവാഹവും. അതും യാദൃച്ഛികമായി സംഭവിച്ചതാണ്. വിവാഹം മുൻപേ തീരുമാനിച്ചുറപ്പിച്ചതാണ്. റിസൽറ്റ് വന്ന് രണ്ടുമൂന്നാഴ്ചക്കകം വവാഹം കഴിഞ്ഞു. പ്രിലിമിനറി പരീക്ഷയുടെയും മെയിൻ പരീക്ഷയുടെയും ഇടയ്ക്ക് 2021 നവംബറിലാണ് വിവാഹിതയായത്. ഭര്‍ത്താവ് ആശിഷ് അലക്‌സ് അമേരിക്കയില്‍ പിഎച്ച്ഡിക്ക് പഠിക്കുന്നു. ഭർത്താവിന്റെയും വീട്ടുകാരുടെയും പൂർണ പിന്തുണയാണ് മുന്നോട്ടു പോകാനുള്ള പ്രചോദനം. മെയിൻസിന്റെ റിസൽറ്റ് വന്ന ശേഷം അഭിമുഖത്തിനായി തയാറെടുക്കുന്ന സമയത്ത് രണ്ടാം വട്ടവും കോവിഡ് വന്നു. കോവിഡ് കഴിഞ്ഞ് 10 ദിവസം കഴിഞ്ഞായിരുന്നു അഭിമുഖം. ഒന്നും പ്രതീക്ഷിക്കാതെ മാക്സിമം നന്നായി പ്രയത്നിച്ചതിന്റെ ഫലം റിസൽറ്റിലും ലഭിച്ചതിൽ സന്തോഷമുണ്ട്.

 

ഈ മേഖലയിൽത്തന്നെ കരിയർ കണ്ടെത്തണമെന്ന ആഗ്രഹം എങ്ങനെയാണുണ്ടായത്? പ്രചോദനം ആരായിരുന്നു?.

 

കുട്ടിക്കാലത്ത് പപ്പയോട് ഞാൻ ചോദിക്കുമായിരുന്നു ഞാൻ ആരായിക്കാണാനാണ് പപ്പയ്ക്ക് ആഗ്രഹമെന്ന്. കലക്ടർ ആയി കാണാനാണെന്ന് പപ്പ പറഞ്ഞു. അന്നു മൂന്നാം ക്ലാസിലോ മറ്റോ ആയിരുന്നു ഞാൻ. കലക്ടർ ആരാണ്, അദ്ദേഹത്തിന്റെ ചുമതല എന്തൊക്കെയാണ് എന്നതിനെക്കുറിച്ചൊന്നും എനിക്കന്ന് അറിയില്ലായിരുന്നെങ്കിലും വലുതാകുമ്പോൾ ആരാകണമെന്ന് ആരെങ്കിലും ചോദിച്ചാൽ കലക്ടർ ആകണമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. പിന്നീട് മുതിർന്നപ്പോഴും സിവിൽ സർവീസ് മോഹം തന്നെയാണ് മനസ്സിലുണ്ടായിരുന്നതെങ്കിലും ബിരുദത്തിന് ഫോറസ്ട്രി തിരഞ്ഞെടുത്തപ്പോഴാണ് സിവിൽ സർവീസിനു പകരം ഐഎഫ്എസ് മനസ്സിൽ കടന്നു കൂടിയത്. 

 

കോളജിൽ പഠിക്കുന്ന സമയത്ത് കോഴ്സിന്റെ ഭാഗമായി കുറേ ട്രിപ്പിനു പോയിട്ടുണ്ട്. ക്ലാസിലിരുന്നു പഠിക്കുന്നതിനു പകരം യാത്രകൾ ചെയ്ത് കാര്യങ്ങൾ പഠിക്കാൻ അവസരം കിട്ടുന്നത് വളരെ രസമുള്ള കാര്യമല്ലേ. കോളജിൽ സെക്കൻഡ് ഇയർ പഠിക്കുന്ന സമയം അസൈൻമെന്റ് കിട്ടിയതനുസരിച്ച് മൂന്നുപേരടങ്ങുന്ന ഞങ്ങളുടെ സംഘം നീലഗിരിയിൽ വരയാടിന്റെ സെൻസസ് എടുക്കാൻ പോയി. ഞങ്ങളുടെ ടീമിനു കിട്ടിയ സ്ഥലം ആനമുടിയായിരുന്നു. പുറത്തു നിന്നുള്ളവർക്ക് എത്തിപ്പെടാൻ പറ്റാത്ത കോർ സോണിൽ എത്താൻ ഞങ്ങൾക്ക് അവസരം കിട്ടി. അത്തരം യാത്രകൾ എനിക്കു സമ്മാനിച്ചത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷവും സമാധാനവുമാണ്. നമുക്കു സന്തോഷം ലഭിക്കുന്ന ജോലി തന്നെ ചെയ്യണമെന്ന മോഹമാണ് എന്നെ ഐഎഫ്എസിലേക്കെത്തിച്ചത്. പ്രകൃതിയോടു ചേർന്ന് ജോലിചെയ്യണമെന്ന മോഹമാണ് പ്രചോദനം. അത്തരം യാത്രകളൊരുക്കിയ കോളജിനോട് എനിക്കൊരുപാട് നന്ദിയുണ്ട്. 

 

അച്ഛനമ്മമാർ അധ്യാപകരായിരുന്നല്ലോ. കുട്ടിക്കാലം മുതലുള്ള ചിട്ടയായ പഠനശീലമാണോ അഭിമാനാർഹമായ ഈ വിജയത്തിലേക്കെത്തിച്ചത്? 

 

കാന്തല്ലൂര്‍ പെരുമല തോപ്പന്‍ വീട്ടില്‍ ജോര്‍ജ് ജോസഫും ജെസി ജോര്‍ജുമാണ് മാതാപിതാക്കള്‍. പപ്പ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായിരുന്നു. അമ്മ എൽപി സ്കൂൾ അധ്യാപികയും. ഒട്ടും കർക്കശക്കാരല്ലാത്ത രക്ഷിതാക്കളായിരുന്നു അവർ. ഞങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ പഠിക്കാനുള്ള സൗകര്യം എന്നും അവർ ഒരുക്കിയിരുന്നു. എല്ലാക്കാര്യത്തിലും ഞങ്ങളുടെ താൽപര്യത്തിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. കൃത്യമായ മാർഗനിർദേശങ്ങൾ നൽകുമായിരുന്നു. എത്ര വേണമെങ്കിലും പഠിക്കാമെന്ന മനോഭാവമായിരുന്നു ഇരുവർക്കും. ഒട്ടും സമ്മർദ്ദം തരാത്ത പേരന്റിങ് രീതിയായിരുന്നു അവരുടേത്. സഹോദരി ഗീതു ജോര്‍ജ് തോപ്പന്‍ ജര്‍മനിയില്‍ പിജി കോഴ്‌സ് പഠിക്കുകയാണ്. സഹോദരന്‍ നവീന്‍ ജോര്‍ജ് അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്നു.

 

കുട്ടിക്കാലം മുതൽ കൃത്യമായ പഠന ശീലം ഉണ്ടായിരുന്നു. പരിശീലനകാലത്തും ആ ചിട്ട തുടർന്നു. എല്ലാ ദിവസവും ഏകദേശം ഒരേ സമയത്ത് ഉണർന്നു പഠിക്കാൻ ശ്രദ്ധിക്കുമായിരുന്നു. അലാം സെറ്റ് ചെയ്യാറില്ലെങ്കിലും കൃത്യ സമയത്ത് ഉണരാറുണ്ട്. പകൽ സമയം കൂടുതലും പഠനത്തിനു വേണ്ടിയായിരുന്നു വിനിയോഗിച്ചിരുന്നത്. പഠനം വിരസമാകാതിരിക്കാൻ ഇടയ്ക്ക് കുക്കിങ് ഒക്കെ ചെയ്യുമായിരുന്നു. മണിക്കൂറുകൾ നീളുന്ന പഠനം പെട്ടെന്നു മടുക്കും. തുടർച്ചയായി പഠിക്കുന്നതിനു പകരം ഇടയ്ക്ക് കൃത്യമായ ഇടവേളയെടുത്താണ് പഠിച്ചത്. പരിശീലനകാലത്തിന്റെ ആദ്യഘട്ടത്തിൽ തുടർച്ചയായി പഠിക്കുമായിരുന്നു. ആ ശൈലി മാറ്റി ഇടയ്ക്ക് സംഗീതവും പാചകവുമൊക്കെയായി ഇടവേളയെടുത്ത ശേഷം വീണ്ടും ഉന്മേഷത്തോടെ പഠിക്കുന്ന രീതി സ്വീകരിച്ചു. ഞായറാഴ്ച ദിവസങ്ങളിൽ ഉച്ച കഴിഞ്ഞുള്ള സമയം മറ്റു കാര്യങ്ങൾക്കായി മാറ്റി വയ്ക്കും. പഠന സമയം ഫലപ്രദമായി ക്രമീകരിക്കാൻ ശ്രദ്ധിച്ചപ്പോൾത്തന്നെ നല്ല റിസൽറ്റ് വന്നു.

 

പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് കലാമൽസരങ്ങളിൽ മാത്രം പങ്കെടുത്തിരുന്ന നീതുവെന്ന പെൺകുട്ടി തന്റെയുള്ളിലുറങ്ങിക്കിടന്ന കായികതാരത്തെ തിരിച്ചറിയുന്നത് കൗമാരത്തിലായിരുന്നു. ദീർഘദൂര ഓട്ടമായിരുന്നു ഇഷ്ടയിനം. കുട്ടിക്കാലത്ത് മനസ്സിൽ വിരിഞ്ഞ സിവിൽ സർവീസ് മോഹത്തിൽ നിന്ന് തനിക്കേറെയിണങ്ങുന്ന ഐഎഫ്എസ് എന്ന ലക്ഷ്യത്തിലേക്കെത്താനും നീതുവിന് ഏറെ ദൂരങ്ങൾ താണ്ടേണ്ടി വന്നിരുന്നു. എത്ര ദൂരം താണ്ടിയെന്നല്ല താണ്ടിയ ദൂരം കൊണ്ടെത്തിച്ചത് കൃത്യമായ ലക്ഷ്യത്തിലേക്കാണോ എന്നതാണ് പ്രധാനമെന്ന് ജീവിതത്തിലൂടെ കാട്ടിത്തരുകയാണ് നീതു.

 

Content Summary :  IFS Topper Neethu George Thoppan AIR 28 Talks About Her Success Secret