ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ (ജെഇഇ മെയിൻ) ആദ്യ സെഷനിൽ 14 വിദ്യാർഥികൾക്കു 100 പെർസന്റൈൽ സ്കോർ. ഇതിൽ അസം സ്വദേശി സ്നേഹ പരീഖ് ഒഴികെയുള്ളവരെല്ലാം ആൺകുട്ടികൾ. കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന സ്കോർ നേടിയതു തോമസ് ബിജു ചീരംവേലിൽ (99.993 സ്കോർ). എം.കെ.മുഹമ്മദ് സുഹൈൽ ലക്ഷദ്വീപിൽ ആദ്യ സ്ഥാനത്തെത്തി (80.738 സ്കോർ).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ (ജെഇഇ മെയിൻ) ആദ്യ സെഷനിൽ 14 വിദ്യാർഥികൾക്കു 100 പെർസന്റൈൽ സ്കോർ. ഇതിൽ അസം സ്വദേശി സ്നേഹ പരീഖ് ഒഴികെയുള്ളവരെല്ലാം ആൺകുട്ടികൾ. കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന സ്കോർ നേടിയതു തോമസ് ബിജു ചീരംവേലിൽ (99.993 സ്കോർ). എം.കെ.മുഹമ്മദ് സുഹൈൽ ലക്ഷദ്വീപിൽ ആദ്യ സ്ഥാനത്തെത്തി (80.738 സ്കോർ). 

ADVERTISEMENT

കഴിഞ്ഞ മാസം 24 മുതൽ 30 വരെ നടന്ന ആദ്യ സെഷൻ 7.69 ലക്ഷം പേരാണ് എഴുതിയത്. മുഴുവൻ സ്കോറും നേടിയ 14 പേരിൽ 4 പേർ തെലങ്കാന സ്വദേശികളും 3 പേർ ആന്ധ്രയിൽ നിന്നുള്ളവരുമാണ്. 2,21,719 പെൺകുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 7 പേർ 99.99 പെർസന്റൈൽ സ്കോർ നേടിയപ്പോൾ 2 പേർ 99.98 പെർസന്റൈൽ സ്വന്തമാക്കി. 

ADVERTISEMENT

രണ്ടാം സെഷൻ  ഈ മാസം 21 മുതൽ 30 വരെ നടക്കും. ഇതിനുള്ള റജിസ്ട്രേഷൻ നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്.  ഇന്നു രാത്രി 11 വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. രണ്ടു സെഷന്റെയും ഫലം വന്ന ശേഷമാകും അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. മെയിൻ പരീക്ഷയിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ അവസരം ലഭിക്കും. ഇതിനുള്ള റജിസ്ട്രേഷൻ ഓഗസ്റ്റ് 7 മുതൽ 11 വരെ നടക്കും. ഓഗസ്റ്റ് 28 നാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ.

ADVERTISEMENT

Content Summary : Thomas Biju JEE Main Kerala Topper