ആരും കൊതിക്കുന്ന വിജയം സ്വന്തമാക്കിയതിനു പിന്നാലെ ആളുകളെക്കൊണ്ട് മൂക്കത്ത് വിരൽ വയ്പ്പിച്ചിരിക്കുകയാണ് ഒരു വിദ്യാർഥി. ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നായ ജെഇഇ മെയിൻ പരീക്ഷയിൽ മുഴുവൻ മാർക്കും സ്വന്തമാക്കിയിട്ടും പരിശീലനം പോരായിരുന്നു എന്ന കാരണം പറഞ്ഞ് പരീക്ഷ ഒന്നു കൂടി എഴുതാൻ തയാറെടുക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരും കൊതിക്കുന്ന വിജയം സ്വന്തമാക്കിയതിനു പിന്നാലെ ആളുകളെക്കൊണ്ട് മൂക്കത്ത് വിരൽ വയ്പ്പിച്ചിരിക്കുകയാണ് ഒരു വിദ്യാർഥി. ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നായ ജെഇഇ മെയിൻ പരീക്ഷയിൽ മുഴുവൻ മാർക്കും സ്വന്തമാക്കിയിട്ടും പരിശീലനം പോരായിരുന്നു എന്ന കാരണം പറഞ്ഞ് പരീക്ഷ ഒന്നു കൂടി എഴുതാൻ തയാറെടുക്കുകയാണ് കക്ഷി. രാജസ്ഥാനിലെ നവ്യ ഹിസാരിയ എന്ന വിദ്യാർഥിക്കാണ് പഠനം തലയ്ക്കു പിടിച്ചത്.

ADVERTISEMENT

തീരുമാനം കേട്ട് അമ്പരന്നിരിക്കുന്നവർക്ക് നവ്യ നൽകുന്ന വിശദീകരണമിങ്ങനെ :- ‘‘പരിശീലനം മെച്ചപ്പെടുത്താനും ടൈം മാനേജ്മെന്റ് കൃത്യമാക്കുന്നതിനും വേണ്ടിയാണ് പരീക്ഷ ഒരിക്കൽക്കൂടി എഴുതാൻ ഞാൻ തീരുമാനിച്ചത്. ജെഇഇ മെയിൻ എക്സാമിനുള്ള പരിശീലനവും പരിശ്രമങ്ങളുമാണ് നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ എഴുതിത്തീർക്കാൻ എന്നെ സഹായിച്ചത്’’.

ADVERTISEMENT

ഒരിക്കൽക്കൂടി പരീക്ഷയെഴുതി മാർക്ക് കുറഞ്ഞാലും നവ്യയ്ക്കു പേടിക്കേണ്ടതില്ല. കാരണം രണ്ടു തവണ പരീക്ഷയെഴുതിയാലും അതിൽ ഏതിനാണോ ഉയർന്ന മാർക്ക് ലഭിക്കുക, അതാവും പരിഗണിക്കുക. 

ADVERTISEMENT

പത്താം ക്ലാസ് പരീക്ഷയ്ക്കു ശേഷം മുതൽ ജെഇഇ പരീക്ഷയ്ക്കായി തയാറെടുത്തിരുന്ന നവ്യയുടെ ആഗ്രഹം ഐഐടി ബോംബെയിൽ കംപ്യൂട്ടർ സയൻസ് കോഴ്സിനു ചേരണമെന്നാണ്. പത്താം ക്ലാസിൽ 97 ശതമാനത്തിലധികം മാർക്ക് വാങ്ങിയ നവ്യയുടെ ആഗ്രഹം മിടുക്കനായ ഒരു എൻജിനീയറാകണമെന്നാണ്. 

Content Summary : Why JEE Main topper wants to retake exam despite perfect score