മകനോടു പഠിക്കാൻ പറയുകയാണ് അമ്മമാരുടെ പതിവ്. എന്നാൽ, മകനോടൊപ്പം പഠിച്ച് പിഎസ്‌സി റാങ്ക് പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് മലപ്പുറം അരീക്കോട് സ്വദേശി എൻ. ബിന്ദു (41). ബിരുദധാരിയായ മകന്‍ വിവേക് എൽഡിസി (മലപ്പുറം) പരീക്ഷയിൽ 38–ാം റാങ്കുകാരനായപ്പോൾ ബിന്ദു നേടിയത് ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ 92–ാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകനോടു പഠിക്കാൻ പറയുകയാണ് അമ്മമാരുടെ പതിവ്. എന്നാൽ, മകനോടൊപ്പം പഠിച്ച് പിഎസ്‌സി റാങ്ക് പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് മലപ്പുറം അരീക്കോട് സ്വദേശി എൻ. ബിന്ദു (41). ബിരുദധാരിയായ മകന്‍ വിവേക് എൽഡിസി (മലപ്പുറം) പരീക്ഷയിൽ 38–ാം റാങ്കുകാരനായപ്പോൾ ബിന്ദു നേടിയത് ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ 92–ാം റാങ്ക്. അവസാന അവസരത്തിലാണ് ബിന്ദു പിഎസ്‌സി പരീക്ഷയിൽ ആദ്യ 100 റാങ്കിനുള്ളിലെത്തിയത്. 

ADVERTISEMENT

സ്വകാര്യ സ്ഥാപനത്തിലെ പരീക്ഷാ പരിശീലനത്തിനു മകനോടൊപ്പമായിരുന്നു ബിന്ദുവിന്റെ യാത്ര. പരസ്പരം ചോദ്യങ്ങൾ ചോദിച്ചും ഉത്തരം പറഞ്ഞുമായിരുന്നു അമ്മയുടെയും മകന്റെയും ബൈക്ക് യാത്രപോലും. വിവേകിന് ഒറ്റയ്ക്കിരുന്നു പഠിക്കാനാണ് ഇഷ്ടം. അങ്കണവാടി അധ്യാപികയായതിനാൽ ജോലിത്തിരക്കും വീട്ടിലെ ജോലികളും കഴിഞ്ഞാണു പഠനത്തിനു സമയം കണ്ടെത്തിയിരുന്നതെന്നു ബിന്ദു പറയുന്നു. പരിശീലനത്തിനു തൊഴിൽവീഥി സ്ഥിരമായി ഉപയോഗപ്പെടുത്താറുണ്ട്. സിലബസ് കൃത്യമായി പഠിക്കും. 

ADVERTISEMENT

ഇംഗ്ലിഷും കണക്കും ബുദ്ധിമുട്ടായിരുന്നു. മകനോടു ചോദിച്ചാണു കണക്കു പഠിച്ചത്. പഠിക്കാൻ കൃത്യമായി സമയം വച്ചിരുന്നില്ല. നേരത്തേ എഴുന്നേൽക്കും, വായിക്കും. പെട്ടെന്നു സ്കോർ ചെയ്യാവുന്ന ഭാഗം മകൻ മാർക്ക് ചെയ്തു തന്നിരുന്നു. അതു കൃത്യമായി പഠിച്ചു. കുറഞ്ഞ സമയം കൊണ്ടു കൂടുതൽ പഠിക്കാൻ സാധിച്ചതു മകന്റെ പഠനരീതി കണ്ടാണെന്നും ബിന്ദു പറയുന്നു. തുല്യതാ പരീക്ഷ വഴിയാണ് ബിന്ദു പ്ലസ്ടു ജയിച്ചത്. എൽജിഎസ്, എൽഡിസി ലിസ്റ്റുകളിൽ നേരത്തേ ഉൾപ്പെട്ടിരുന്നെങ്കിലും പിന്നിലായിരുന്നു. നിരാശയാകാതെ നിശ്ചയദാർഢ്യത്തോടെ പഠനം തുടർന്നു. ഉയർന്ന റാങ്കിന്റെ തിളക്കം സ്വന്തമാക്കുകയും ചെയ്തു. അമ്മയ്ക്കൊപ്പം മികച്ച വിജയം നേടാനായതിന്റെ സന്തോഷത്തിലാണു വിവേക്. അമ്മയ്ക്കും മകനും ഒരുമിച്ചു സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന്റെ ത്രില്ലിലാണു കുടുംബം. കെഎസ്ആർടിസി എടപ്പാൾ ഡിപ്പോ ജീവനക്കാരനായ സൗത്ത് പുത്തലം കറുത്തചോല ഓട്ടുപാറ വീട്ടിൽ ചന്ദ്രന്റെ ഭാര്യയാണു ബിന്ദു. മകൾ ഹൃദ്യ.

ADVERTISEMENT

വിജയ വഴിയിൽ പുരസ്കാരവും

2019–20 വർഷത്തിൽ മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ബിന്ദു നേടിയിരുന്നു. അരീക്കോട് ബ്ലോക്കിനു കീഴിലെ മാതക്കോട് അങ്കണവാടിയിലെ മികവുറ്റ പ്രവർത്തനങ്ങളാണു പുരസ്കാരത്തിലേക്കു നയിച്ചത്. വാടകക്കെട്ടിടത്തിലായിരുന്ന അങ്കണവാടി ഇപ്പോൾ ശീതീകരിച്ച രണ്ടു നിലകളിലായാണു പ്രവർത്തിക്കുന്നത്. നാട്ടുകാരുടെ കൂട്ടായ്മയുണ്ടാക്കി സുമനസ്സുകളിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ഫണ്ട് കണ്ടെത്തിയാണ് ഹൈടെക് അങ്കണവാടി സജ്ജമാക്കിയത്.

Content Summary : How Mother-son duo from Kerala clear Public Service Commission Exam