ഡൽഹി മലയാളിയായ കെ.സിദ്ധാർഥ് ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിലാണു 100 പെർസന്റൈൽ സ്കോർ (നോർമലൈസ്ഡ് സ്കോർ 200 വീതം) നേടിയത്. മയൂർ വിഹാർ ഫേസ്–1 എഎസ്എൻ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്ന സിദ്ധാർഥ് 12–ാം ക്ലാസ് പരീക്ഷയിൽ 98.8% മാർക്ക് നേടിയിരുന്നു. തൃശൂർ മുള്ളൂർ സ്വദേശി അഡ്വ. കെ.എൻ.ജയശങ്കറിന്റെയും മണി ജയശങ്കറിന്റെയും മകനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ ബിരുദ പ്രവേശനപരീക്ഷയിൽ (സിയുഇടി–യുജി) കേരളത്തിൽനിന്ന് 4 പേർക്ക് 4 വിഷയങ്ങളിൽ 100 പെർസന്റൈൽ സ്കോർ ലഭിച്ചു. കെ.സിദ്ധാർഥ്, ജോന ജോസഫ്, ജി.ശിവപ്രിയ, അക്സ മെറിൻ ഏബ്രഹാം എന്നിവരാണിത്. 

ADVERTISEMENT

ഡൽഹി മലയാളിയായ കെ.സിദ്ധാർഥ് ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിലാണു 100 പെർസന്റൈൽ സ്കോർ (നോർമലൈസ്ഡ് സ്കോർ 200 വീതം) നേടിയത്. മയൂർ വിഹാർ ഫേസ്–1 എഎസ്എൻ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്ന സിദ്ധാർഥ് 12–ാം ക്ലാസ് പരീക്ഷയിൽ 98.8% മാർക്ക് നേടിയിരുന്നു. തൃശൂർ മുള്ളൂർ സ്വദേശി അഡ്വ. കെ.എൻ.ജയശങ്കറിന്റെയും മണി ജയശങ്കറിന്റെയും മകനാണ്.

ADVERTISEMENT

കോട്ടയം ആനിക്കാട് പള്ളിക്കത്തോട് തെനിയപ്ലാക്കൽ ജോന ജോസഫിന് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ്, സൈക്കോളജി എന്നീ വിഷയങ്ങളിലാണു 100 പെർസന്റൈൽ സ്കോർ. കൊച്ചി നേവി ചിൽഡ്രൻസ് സ്കൂൾ വിദ്യാർഥിയായിരുന്ന ജോന പ്ലസ്ടു പരീക്ഷയിൽ 99.2% മാർക്ക് നേടിയിരുന്നു. സിആർപിഎഫ് റിട്ട. ഡപ്യൂട്ടി കമൻഡാന്റ് ബെന്നി സെബാസ്റ്റ്യന്റെയും കരസേന റിട്ട. ലഫ്. കേണൽ സ്വപ്ന സി.ഏബ്രഹാമിന്റെയും മകളാണ്.

ADVERTISEMENT

കൊല്ലം തേവലക്കര പടിഞ്ഞാറ്റേക്കര സ്വദേശി അക്സ മെറിൻ ഏബ്രഹാമിന് സൈക്കോളജി, ഇംഗ്ലിഷ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലാണു 100 പെർസന്റൈൽ സ്കോർ. തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിൽനിന്ന് 99.2% മാർക്കോടെയാണു പ്ലസ്ടു പൂർത്തിയാക്കിയത്. കുവൈത്തിലെ കൺസ്ട്രക്‌ഷൻ കമ്പനിയിൽ സേഫ്റ്റി കോഓർഡിനേറ്ററായ രഞ്ജിത്ത് ഏബ്രഹാമിന്റെയും കുവൈത്ത് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപിക മിനി മേരി അലക്സിന്റെയും മകളാണ്.

Content Summary : CUET UG  four Malayali students achieve 100 percentile score in four subjects