ആകെ അയച്ച 115 അപേക്ഷയിൽ അഭിമുഖത്തിനെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതു രണ്ടിടത്തു മാത്രം. അയർലൻഡിലെ യൂണിവേഴ്സിറ്റി കോളജ് ഓഫ് ഡബ്ലിനിൽ പ്രത്യേക പ്രോഗ്രാമിനു ശ്രമിച്ചെങ്കിലും കിട്ടിയില്ല. അവിടത്തെ ഒരു സൂപ്പർവൈസർ (ഗൈഡ്) വഴി സയൻസ് ഫൗണ്ടേഷൻ ഓഫ് അയർലൻഡും യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി സ്ക്ലോഡോവിസ്ക–ക്യൂറി ആക്‌ഷൻസും ചേർന്നു ഫണ്ട് ചെയ്യുന്ന ഇന്റഗ്രേറ്റീവ് ജീനോമിക്സ് പിഎച്ച്ഡി പ്രോഗ്രാമിനെക്കുറിച്ചറിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നോ രണ്ടോ സ്കോളർഷിപ് അപേക്ഷകൾ നിരസിക്കപ്പെടുമ്പോൾ നിരാശപ്പെടുന്നവർ കായംകുളം കറ്റാനം സ്വദേശി ജിഷ ജാസ്മിന്റെ കഥയറിയണം. ബിഎസ്‍സി ഫിസിക്സിനുശേഷം ജിഷ എംഎസ്‍സി ബയോഇൻഫർമാറ്റിക്സാണു തിരഞ്ഞെടുത്തത്. പക്ഷേ, തുടർന്ന് പിഎച്ച്ഡിക്കു ശ്രമിച്ചപ്പോൾ തുരുതുരാ അപേക്ഷ തള്ളപ്പെട്ടു; കൂടുതലും ഇന്ത്യയിൽ. ആകെ അയച്ച 115 അപേക്ഷയിൽ അഭിമുഖത്തിനെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതു രണ്ടിടത്തു മാത്രം. 

അയർലൻഡിലെ യൂണിവേഴ്സിറ്റി കോളജ് ഓഫ് ഡബ്ലിനിൽ  പ്രത്യേക പ്രോഗ്രാമിനു ശ്രമിച്ചെങ്കിലും കിട്ടിയില്ല. അവിടത്തെ ഒരു സൂപ്പർവൈസർ (ഗൈഡ്) വഴി സയൻസ് ഫൗണ്ടേഷൻ ഓഫ് അയർലൻഡും യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി സ്ക്ലോഡോവിസ്ക–ക്യൂറി ആക്‌ഷൻസും ചേർന്നു ഫണ്ട് ചെയ്യുന്ന ഇന്റഗ്രേറ്റീവ് ജീനോമിക്സ് പിഎച്ച്ഡി പ്രോഗ്രാമിനെക്കുറിച്ചറിഞ്ഞു. അങ്ങനെ 115–ാം അപേക്ഷ സക്സസ് ! ജീനോമിക്സ് ഡേറ്റാ സയൻസിൽ, പല രാജ്യങ്ങളിൽനിന്നുള്ള 10 വിദ്യാർഥികളെ ഗവേഷകരാക്കി അവിടത്തെ പൊതുമേഖലയിൽ തന്നെ ജോലി നൽകുന്ന സംവിധാനമായിരുന്നു അത്. 

ADVERTISEMENT

4 വർഷത്തെ പ്രോഗ്രാമിൽ പ്രതിവർഷം 25.3 ലക്ഷം രൂപയോളം ലഭിക്കും. ഈ ഇനത്തിൽ മാത്രം 1.01 കോടി രൂപ. പുറമേ ഓരോ വർഷവും യാത്രച്ചെലവിന് 6.2 ലക്ഷം,   ശിൽപശാലകളിൽ പങ്കെടുക്കാൻ 1.2 ലക്ഷം, പേപ്പർ പബ്ലിക്കേഷന് 5.2 ലക്ഷം എന്നിവയുമുണ്ട്.  ഇൻഡസ്ട്രിയൽ ട്രെയിനിങ്ങിനായി 3.7 ലക്ഷം രൂപ വേറെയും നൽകും. ഈ പ്രോഗ്രാമിന്റെ ഭാഗമായി അയർലൻഡിലാണു ജിഷ. 

ADVERTISEMENT

Content Summary : Jisha finally achieved her scholarship after 114 rejections