ലക്ഷക്കണക്കിനുപേർ എഴുതുന്ന കോളജ് അധ്യാപന യോഗ്യതാപരീക്ഷ യുജിസി - നെറ്റിൽ (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) 6% ആണ് വിജയശതമാനം. ഗവേഷണത്തിനുള്ള ജൂനിയർ റിസർച് ഫെലോഷിപ് (ജെആർഎഫ്) കിട്ടുന്നവരാകട്ടെ വെറും 1%. പക്ഷേ, ഈ കണക്കുകൊണ്ടൊന്നും മലപ്പുറം അരീക്കോട് സ്വദേശി അനീസ് പൂവത്തിയെ വിരട്ടാൻ നോക്കേണ്ട. കക്ഷിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷക്കണക്കിനുപേർ എഴുതുന്ന കോളജ് അധ്യാപന യോഗ്യതാപരീക്ഷ യുജിസി - നെറ്റിൽ (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) 6% ആണ് വിജയശതമാനം. ഗവേഷണത്തിനുള്ള ജൂനിയർ റിസർച് ഫെലോഷിപ് (ജെആർഎഫ്) കിട്ടുന്നവരാകട്ടെ വെറും 1%.  പക്ഷേ, ഈ കണക്കുകൊണ്ടൊന്നും മലപ്പുറം അരീക്കോട് സ്വദേശി അനീസ് പൂവത്തിയെ വിരട്ടാൻ നോക്കേണ്ട. കക്ഷിക്ക് ആറു വിഷയങ്ങളിലാണ് യുജിസി-നെറ്റ്: ടൂറിസം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, കംപാരറ്റീവ് സ്റ്റഡീസ് ഓഫ് റിലീജിയൻ, കൊമേഴ്‌സ്, മാനേജ്മെന്റ്. ഇവയിൽ സൈക്കോളജിയിലും കൊമേഴ്‌സിലും ജെആർഎഫുമുണ്ട്.  

ADVERTISEMENT

ആറു വിഷയങ്ങളിൽ ‘നെറ്റ്’ കിട്ടണമെങ്കിൽ അത്രതന്നെ പിജി യോഗ്യതകളും വേണമല്ലോ. ഇതാ ആ പട്ടിക- എംഎസ്‌സി അപ്ലൈഡ് സൈക്കോളജി, എംകോം, എംഎ ടൂറിസം & അഡ്മിനിസ്ട്രേഷൻ, എംബിഎ, എംഎ- കംപാരറ്റീവ് സ്റ്റഡി ഓഫ് റിലീജിയൻസ്, എംഎ- പബ്ലിക് അഡ്മിനിസ്ട്രേഷൻ.  

∙നെറ്റിലാണ്  ജീവിതം 

ADVERTISEMENT

മലപ്പുറം കുഴിമണ്ണ പഞ്ചായത്തിൽ ക്ലാർക്കായിരുന്നു അനീസ്. പഠനവും പഠിപ്പിക്കലും ലഹരിയായതോടെ സർക്കാർ ജോലി വിട്ട്, കോഴിക്കോട്ട് നെറ്റ് പരിശീലനകേന്ദ്രം നടത്തുകയാണിപ്പോൾ.  പഠനം, ഹോബി എന്നിങ്ങനെ വേർതിരിവില്ല അനീസിന്. പഠനം തന്നെ ഹോബി. അതുകൊണ്ടു പഠിക്കാൻ ഇഷ്ടംപോലെ സമയം.  ടാബ് അല്ലെങ്കിൽ മൊബൈൽ ഉപയോഗിച്ചാണ് വായനയും പഠനവും. പെർഫെക്ട് ആകാൻ ശ്രമിക്കാതിരിക്കുക എന്നതാണ് തന്റെ രീതിയെന്ന് അനീസ് പറയുന്നു. സിലബസ് പറ്റാവുന്നത്ര പഠിക്കുക, പഴയ ചോദ്യക്കടലാസുകൾ നോക്കുക, പഠിച്ചതിൽ ആത്മവിശ്വാസം പുലർത്തുക- ഇതാണു രീതി.  അരീക്കോട് പൂക്കോട് ചോലയിൽ പരേതനായ വീരാന്റെയും മൈമൂനയുടെയും മകനാണ് അനീസ്. ഭാര്യ: ഫഹിമ. മകൻ: ഐമൻ. 

∙ പ്രായം തടസ്സമേയല്ല 

ADVERTISEMENT

യുജിസി-നെറ്റ് എഴുതാൻ പ്രായപരിധിയില്ല. ജെആർഎഫിന് പക്ഷേ, 30 വയസ്സ് എന്ന പരിധിയുണ്ട്; സ്ത്രീകൾക്കും സംവരണ വിഭാഗങ്ങൾക്കും 35. കോവിഡ് കാലത്തെ വിടവു നികത്താൻ പ്രായം ഓരോ വർഷം താൽക്കാലികമായി കൂട്ടിയിട്ടുണ്ട്. 

Content Summary : Anees got the UGC NET in six subjects and the JRF in two subjects