‘അറിയുമോ. ആധുനിക മനഃശാസ്ത്രത്തിൽ ലോകപ്രശസ്തമായ 2 പ്രബന്ധങ്ങൾ ഇവന്റെയാണ്– മണിച്ചിത്രത്താഴിൽ മോഹൻലാലിന്റെ സണ്ണിയെന്ന കഥാപാത്രത്തെ നോക്കി തിലകന്റെ കഥാപാത്രം പറയുന്നതാണിത്. ഇത്തരത്തിൽ ലോകപ്രശസ്ത ഗ്രന്ഥം രചിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും ശിഷ്യരെയും സുഹൃത്തുക്കളെയുമൊക്കെ സമ്പാദിച്ചു വലിയ നേട്ടങ്ങളിലെത്തിയ ഒട്ടേറെ മലയാളികളുണ്ട്. നിർഭാഗ്യവശാൽ അവരിൽ പലരും നാട്ടിൽ അറിയപ്പെടുന്നില്ല, അതുകൊണ്ടു തന്നെ അവർ കാട്ടിത്തന്ന പാതയിലൂടെ മുന്നേറാൻ മറ്റുള്ളവർക്ക് കഴിയുന്നുമില്ല (മണിച്ചിത്രത്താഴിലെ ഡോകടർ സണ്ണിയെപ്പോലെതന്നെ) ഇനി പറയുന്നതു ജിജു ആന്റണിയെക്കുറിച്ചാണ്. മലയാളിയായ ജിജു ആന്റണി ലോകമാകെ ക്വാളിറ്റി മാനേജ്മെന്റിൽ അറിയപ്പെടുന്ന ക്വാളിറ്റി ഗുരുവാണ്. ഒട്ടേറെ പുസ്തകങ്ങൾ രചിച്ച, ലോകത്തെ തന്നെ മികച്ച സർവകലാശാലകളിൽ പഠിപ്പിക്കുന്ന, മികച്ച പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിച്ച വ്യക്തിയാണ് ഈ ആലപ്പുഴക്കാരൻ. ഇത്രമാത്രം ക്വാളിറ്റി ഇദ്ദേഹത്തിന് എങ്ങനെയുണ്ടായി? വിശദമായി പരിശോധിക്കാം. ക്വാളിറ്റി മാനേജ്മെന്റ് കോഴ്സിനെക്കുറിച്ചും മലയാളികൾക്കു വിദേശത്തു ലഭിക്കാവുന്ന അവസരങ്ങളെക്കുറിച്ചും ജിജു ആന്റണി സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ നേട്ടങ്ങളുടെ ജിജു

Representative Image : Cecilie Arcurs / iStockPhoto.com

യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നായി ലീൻ സിഗ്മ മാസ്റ്റർ ബ്ലാക്ക് ബെൽറ്റ് ട്രിപ്പിൾ സർട്ടിഫൈഡ് വ്യക്തിയാണു പ്രഫ. ജിജു ആന്റണി. ഇന്റർനാഷനൽ അക്കാദമി ഓഫ് ക്വാളിറ്റിയിൽ അക്കാദമിഷ്യനായി ലോകമാകെ നിന്നു തിരഞ്ഞെടുക്കപ്പെട്ട 150 േപരിലെ ഏക മലയാളിയാണ്. ക്വാളിറ്റി മാനേജ്മെന്റിലെ മികച്ച പ്രകടനത്തിനു യുകെയിലെ ലീഡിങ് ക്വാളിറ്റി പ്രഫഷനൽ ബോഡിയിൽ നിന്ന് ക്വാളിറ്റി മാനേജ്മെന്റ് പ്രാക്ടീസ് അവാർഡ് അവാർഡ് നേടി.ലീൻ സിഗ്മയ്ക്കു നൽകിയ സംഭാവനകളെ കണക്കിലെടുത്ത് യുകെയിലെ ഇന്റർനാഷനൽ ലീൻ സിക്സ് സിഗ്മ ഇൻസ്റ്റിറ്റ്യൂട്ട് 2020ൽ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി. പ്രഫ. ജിജു ആന്റണി രചിച്ച ടെൻ കമാൻഡ്മെന്റ്സ് ഓഫ് ലീൻ സിക്സ് സിഗ്മ എന്ന പുസ്തകം യുഎസിൽ നിന്ന് വാൾട്ടർ മേസിങ് ബുക്ക് പ്രൈസ് അവാർഡ്, ക്രോസ്ബി മെഡൽ എന്നിവയും യുകെയിൽ നിന്ന് ഇന്റർനാഷനൽ ലീൻ സിക്സ് സിഗ്മ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബുക്ക് ഓഫ് ദി ഇയർ അവാർഡും നേടിയിട്ടുണ്ട്.

∙ വിദ്യാഭ്യാസം

Representative Image : Cecilie Arcurs / iStockPhoto.com
ADVERTISEMENT

കൊല്ലം ടികെഎം കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം പഠന കാലത്ത് സ്റ്റാറ്റിസ്റ്റിക്കൽ ക്വാളിറ്റി കൺട്രോൾ എന്ന പേപ്പർ ഓപ്ഷനൽ പേപ്പർ പഠിച്ചതാണ് നേട്ടങ്ങളിലേക്കു നയിച്ചതെന്ന് അദ്ദേഹം പറയുന്നു. ‘അധികമാരും തിരഞ്ഞെടുക്കാത്ത ഈ പേപ്പറിൽ എനിക്ക് മികച്ച മാർക്കുണ്ടായിരുന്നു. എൻജിനീയറിങ്ങിനു ശേഷം മെയിന്റനൻസ് എൻജിനീയറായി മുംബൈയിൽ ഒന്നര വർഷത്തോളം ജോലി നോക്കി. അപ്പോഴാണു സ്റ്റാറ്റിസ്റ്റിക്കൽ ക്വാളിറ്റി കൺട്രോൾ പേപ്പറിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ അയർലൻഡിലെ യൂണിവേഴ്സിറ്റി കോളജ് ഓഫ് ഗാൽവേയിൽ ക്വാളിറ്റി റിലയബിലിറ്റി എൻജിനീയറിങ്ങിൽ രണ്ടു വർഷ കോഴ്സ് ചെയ്യാൻ അവസരം ലഭിച്ചത്. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ അയർലൻഡിലെത്തി. അയർലൻഡിൽ ഇന്ത്യക്കാർ തന്നെ വളരെക്കുറച്ചുള്ള സമയത്തു കോഴ്സ് ഏറ്റവും ഉയർന്ന മാർക്കോടെ വിജയിച്ചു. അയർലൻഡ്–കനേഡിയൻ കമ്പനിയിൽ ഒരു വർഷത്തോളം ജോലി ചെയ്ത ശേഷം പിഎച്ച്ഡിക്കായി ഇംഗ്ലണ്ടിലേക്കെത്തി. ക്വാളിറ്റി മാനേജ്മെന്റിലെ പിഎച്ച്ഡി സ്പോൺസർ ചെയ്തത് വാഹന വ്യവസായ രംഗത്തെ വമ്പൻമാരായ റോൾസ് റോയ്സ് ആയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് വാറിക്കിലായി തുടർന്നുള്ള പ്രവർത്തനം. 1990 മുതൽ 2021 വരെ നീണ്ട യൂറോപ്യൻ ജീവിതത്തിനു ശേഷം യുഎഇയിലേക്കാണു പോയത്. രണ്ടു വർഷത്തെ യുഎഇ വാസം പൂർത്തിയാക്കി സ്കോട്ട്ലൻഡിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. അതിനു മുൻപായി ആഫ്രിക്കയിലും ഗൾഫിലും നടക്കുന്ന ഏതാനും രാജ്യാന്തര കോൺഫറൻസുകളിൽ പങ്കെടുക്കാനുമുണ്ട്’.

∙ നാട്ടിലെ ക്വാളിറ്റി മാനേജ്മെന്റ് ആൻഡ് ഓപ്പറേഷനൽ എക്സലന‍സ് പഠനം

ക്വാളിറ്റി കൺട്രോൾ എന്നതല്ല, ക്വാളിറ്റി മാനേജ്മെന്റാണ് ഇപ്പോൾ രാജ്യാന്തര സ്ഥാപനങ്ങളിലെ കോഴ്സ്. ഒട്ടേറെ അവസരങ്ങളുണ്ട്. പക്ഷേ നന്നായി പഠിക്കണം. ക്ഷമയോടെ കഠിന പ്രയത്നം നടത്താനുള്ള മനസ്സുണ്ടാകണം. എന്റെ കീഴിൽ ഒട്ടേറെപ്പേർ ക്വാളിറ്റി മാനേജ്മെന്റ് പ്രഫഷന‍ലുകളായി. നാട്ടിൽ എൻജിനീയറിങ് പഠിച്ചു തന്നെയാണല്ലോ ഞാൻ ഇവിടെയെത്തിയത്.

ADVERTISEMENT

Representative Image : Blue Planet Studio / iStockPhoto.com

∙ മലയാളികൾക്ക് വിദേശത്തെ അവസരങ്ങൾ?

അയർലൻഡിൽ നാലോ അഞ്ചോ ഇന്ത്യക്കാർ ഉള്ളപ്പോൾ എത്തിയതാണ് ഞാൻ. ഇപ്പോൾ ധാരാളം പേരുണ്ട്. ഒരുപാടു കുട്ടികൾ ഉന്നത പഠനത്തിനായി യൂറോപ്പിലേക്ക് വരുന്നുണ്ട്. രാജ്യാന്തര നേട്ടം കൈവരിച്ച പലരെയും പോലെ എന്നെയും നാട്ടിൽ അധികം ആൾക്കാർക്ക് അറിയില്ല. ക്വാളിറ്റി മാനേജ്മെന്റിൽ പിഎച്ച്ഡി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു മെന്റർ ആകാൻ താൽപര്യമുണ്ട്. മികച്ച മാർക്കുകളും പ്രകടനവുമുണ്ടെങ്കിൽ സ്പോൺസർഷിപ്പ് റെഡിയാക്കാം. jiju346@googlemail.com എന്നതിൽ എന്നെ ബന്ധപ്പെടാം. കുറച്ചു പേരെയെങ്കിലും ഉന്നത പഠനത്തിനു സഹായിക്കാനാണ് എന്റെ ശ്രമം.

Representative Image : Janiecbros / iStockPhoto.com

∙ ക്വാളിറ്റി ഗുരുവിലേക്ക്

550ലധികം ജേണലുകളും കോൺഫറൻസ് പേപ്പറുകളുമാണ് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടത്. സിക്സ് സിഗ്മ, ലീൻ സിക്സ് സിഗ്മ, ഓപ്പറേഷനൽ എക്സലൻസ് എന്നിവയിലുൾപ്പെടെ ക്വാളിറ്റി എൻജിനീയറിങ്ങിലും ക്വാളിറ്റി മാനേജ്മെന്റിലമായി 14 പുസ്തകങ്ങൾ രചിച്ചു. ഈ വിഭാഗത്തിൽ ഏറ്റവുമധികം പുസ്തകങ്ങൾ രചിച്ചവരിൽ ഒരാൾ മലയാളിയെന്നത് അഭിമാനിക്കാവുന്ന നേട്ടമായി. ബിസിനസ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിൽ യുഎഇയിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയുമാണ്. സ്കോട്‌ലൻഡിന്റെയും ഇംഗ്ലണ്ടിന്റെയും പാർലമെന്റുകളിൽ പ്രസംഗിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. 24 രാജ്യങ്ങളിലെ 190 സംഘടനകളിലെയും സ്ഥാപനങ്ങളിലെയുമായി 1,600ലധികം ക്വാളിറ്റി പ്രഫഷനലുകളെ പരിശീലിപ്പിച്ചു. അവരിൽ മിക്കവരും ഇപ്പോഴും ശിഷ്യരാണ്. ക്വാളിറ്റി മാനേജ്മെന്റിൽ യൂറോപ്പിലെ മികച്ച ജേണലുകളായ ഇന്റർനാഷനൽ ജേണൽ ഓഫ് ലീൻ സിക്സ് സിഗ്മ, ക്വാളിറ്റി ആൻഡ് റിലയബിലിറ്റി മാനേജ്മെന്റ് എന്നിവയുടെ എഡിറ്റർ ഇൻ ചീഫും ടിക്യുഎം ജേണൽ ആൻഡ് ടിക്യൂഎം ബിസിനസ് എക്സലൻസിന്റെ അസോഷ്യേറ്റ് എഡിറ്ററുമാണ്. ഇവയിൽ മിക്കതിലും പ്രധാന സ്ഥാനങ്ങളിലുള്ള ഏക ഇന്ത്യക്കാരനും പ്രഫ. ജിജു ആന്റണിയാണ്.

∙ ആലപ്പുഴക്കാരൻ

ആലപ്പുഴ നഗരസഭയിൽ ബീച്ച് വാർഡ് സക്കറിയ ബസാറിലാണു ജിജു ആന്റണിയുടെ വീട്. അച്ഛൻ നാഗപറമ്പിൽ ജോസഫ് ആന്റണി 20 വർഷങ്ങൾക്കു മുൻപ് മരിച്ചു. അമ്മ ആനിയമ്മ ആന്റണിയാണ് ഇപ്പോൾ നാട്ടിലുള്ളത്. സാജു ആന്റണി (കൺസൽറ്റന്റ് സൈക്ക്യാട്രിസ്റ്റ്), ബൈജു ആന്റണി (കനറാ ബാങ്ക് റിട്ട. മാനേജർ), ജാസ്മിൻ ആന്റണി (പാല) എന്നിവരാണ് സഹോദരങ്ങൾ. ജിജു ആന്റണി ഏറ്റവും ഇളയ കുട്ടിയാണ്. കൊച്ചി സ്വദേശിനി ഫ്രെനിയാണ് ജീവിത പങ്കാളി. മകൾ എവിലിൻ ആന്റണി കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയിൽ പിഎച്ച്ഡി ചെയ്യുന്നു.

English Summary: Jiju Antony, the quality Guru; Life Story