തൊഴിലവസരങ്ങളുമായി ബയോകെമിസ്ട്രിയും, ജിയോളജിയും

പ്ലസ് ടു സയൻസ് എടുത്താലും മാനവിക, ബിസിനസ്, മീഡിയാ സ്റ്റഡീസ് വിഷയങ്ങളിൽ ഡിഗ്രിക്കു പഠിക്കാം.

ബയോകെമിസ്ട്രി ഗവേഷണ പ്രാധാന്യമുളള വിഷയമാണ്. ബിരുദത്തിനു ശേഷം ബിരുദാനന്തര ഡോക്ടറൽ പഠനത്തിനു സാധ്യതയുണ്ട്. CSIR NET പരീക്ഷയെഴുതി അസിസ്റ്റന്റ് പ്രഫസർ തസ്തികയ്ക്ക് അപേക്ഷിക്കാം. ബയോകെമിസ്ട്രി ഡിഗ്രി പൂർത്തിയാക്കിയവര്‍ക്ക് ബയോ ഇൻഫർമാറ്റിക്സ്, ബയോടെക്നോളജി, മൈക്രോബയോളജി മുതലായവയിൽ ഉപരിപഠനം നടത്താം. വിദേശ സർവകലാശാലകളിൽ താൽപര്യമുളള വിഷയങ്ങളിൽ ഉപരിപഠനവും ഗവേഷണവും നടത്താവുന്നതാണ്.

ബയോകെമിസ്ട്രി വിദഗ്ധർക്ക് ഗവേഷണ സ്ഥാപനങ്ങളുടെ R & D Wing ൽ പ്രവർത്തിക്കാൻ സാധിക്കും. ഫാർമസ്യൂട്ടിക്കൽ, ബയോടെക് കമ്പനികളിലും തൊഴിലവസരങ്ങളുണ്ട്.

ജിയോളജി പൂർത്തിയാക്കിയവർക്ക് ജിഐഎസ്, ജിയോ കെമിസ്ട്രി, മൈനിംഗ്, ജിപിഎസ് തുടങ്ങി വിവിധ മേഖലകളിൽ ഉപരിപഠനം നടത്താം.

എൻജിനീയറിംഗ് ജിയോളജിസ്റ്റ്, ജിയോസയന്റിസ്റ്റ്, ഹൈഡ്രോജിയോളജിസ്റ്റ്, ഡാറ്റാ പ്രോസസർ, സർവെയർ തുടങ്ങിയ തൊഴിൽ മേഖലകളിൽ ജിയോളജി വിദഗ്ധർക്കു പ്രവർത്തിക്കാം. സർവകലാശാലകളിൽ അധ്യാപകരാകാനും അവസരങ്ങളുണ്ട്.