ചാർട്ടേർഡ് അക്കൗണ്ടൻസി

ഇന്ത്യയിൽ സ്റ്റാറ്റ്യൂട്ടറി പദവിയുളള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഒാഫ് ഇന്ത്യ നടത്തുന്ന ട്രെയിനിങ് കോഴ്സ് ആണ് ചാർട്ടേർഡ് അക്കൗണ്ടൻസി. സിപിടി അഥവാ കോമണ്‍ പ്രൊഫിഷ്യൻസി ടെസ്റ്റ് രണ്ട് പേപ്പർ അടങ്ങുന്ന പ്രഥമഭാഗമാണ്.

സിഎയുടെ പ്രവേശനപരീക്ഷ ആയാണ് ഇത് പൊതുവേ പരിഗണിക്കപ്പെടുന്നത്. രണ്ടാംഘട്ട പരീക്ഷയായ ഇന്റഗ്രേറ്റഡ് പ്രഫഷനൽ കോമ്പിറ്റൻസ് കോഴ്സില്‍ ഗ്രൂപ്പ് ഒന്നിൽ നാലും ഗ്രൂപ്പ് രണ്ടിൽ മൂന്നും പേപ്പറുകളാണുളളത്.

ആദ്യത്തെ ഗ്രൂപ്പ് പൂർത്തിയാക്കിയാൽ നിർബന്ധിത ആർട്ടിക്കിൾഷിപ് ട്രെയിനിങ് ആരംഭിക്കാം. ആർട്ടിക്കിൾഷിപ് ചെയ്യുന്നതിനിടയിൽത്തന്നെ ഐപിസിസിയുടെ ബാക്കി പരീക്ഷയും ഫൈനൽ പരീക്ഷയും ചെയ്യാവുന്നതാണ്. ഫൈനൽ പരീക്ഷയിൽ രണ്ടു ഗ്രൂപ്പുകളിലായി എട്ടു പേപ്പറാണുളളത്.

ഇന്ത്യയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന സിഎക്കാർ മൂന്നു ലക്ഷത്തിൽ താഴെയാണ് എന്നുളളതും കഴിഞ്ഞവർഷം സിഎ പൂർത്തിയാക്കിയവർക്ക് പരമാവധി 15 ലക്ഷം വരെയും 2007ൽ മാത്രം 35 ലക്ഷം വരെയും ശമ്പളം ലഭിച്ചിട്ടുണ്ട് എന്നത് സിഎയുടെ സാധ്യതയും പ്രസക്തിയും തെളിയിക്കുന്നു.

കോഴ്സിന്റെ ഘടനയും രീതികളും കൂടുതൽ വിശദമായി മനസ്സിലാക്കുന്നതിന് ഐസിഎഐയുടെ വെബ്സൈറ്റിൽ പ്രവേശിക്കുക.