സബ് ഇൻസ്പെക്ടർ തസ്തികയ്ക്ക് 14–03–2019നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്ന് പിഎസ്‌സി നിയമനശുപാർശ ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ 48 പേർക്കാണ് നിയമനം നൽകുന്നത്. ഉദ്യോഗാർഥികൾക്കുള്ള നിയമനശുപാർശ അയച്ചിട്ടുണ്ട്. വിശദമായ നിയമനവിവരങ്ങൾ ഇനി പറയുന്നു. ഒാപ്പൺ മെറിറ്റ്– 34 വരെ, എസ്‌സി– 126 വരെ, എസ്ടി– സപ്ലിമെന്ററി രണ്ടു വരെ, മുസ്ലിം– 118 വരെ, ലത്തീൻ കത്തോലിക്കർ– 37 വരെ, വിശ്വകർമ– സപ്ലിമെന്ററി രണ്ടു വരെ, എസ്ഐയുസി നാടാർ– 109 വരെ, ധീവര– 89. തസ്തികമാറ്റം വഴിയുള്ള ലിസ്റ്റിൽ നിന്ന് മിനിസ്റ്റീരിയൽ വിഭാഗത്തിൽ രണ്ടു പേർക്കും കോൺസ്റ്റാബ്യുലറി വിഭാഗത്തിൽ ഒരാൾക്കും നിയമനശുപാർശ നൽകിയിട്ടുണ്ട്. ഈഴവ, ഒബിസി വിഭാഗങ്ങളിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരേ നിയമനശുപാർശ ചെയ്യപ്പെട്ടിട്ടുള്ളൂ.  

കായികക്ഷമതാ പരീക്ഷയിൽ മാറ്റം
തിരുവനന്തപുരം (എസ്എപി) ജില്ലയിലെ  സിവിൽ പൊലീസ് ഒാഫിസർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മേയ് 6, 7 തീയതികളിൽ പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ട്, ശ്രീകാര്യം ഗവ. എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, കാര്യവട്ടം ഗവ. കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന  ശാരീരിക അളവെടുപ്പും തൊട്ടടുത്ത പ്രവൃത്തി ദിവസം നടത്താനിരുന്ന കായികക്ഷമതാ പരീക്ഷയും ഏപ്രിൽ 30 മുതൽ മേയ് നാലു വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടത്തും. വിശദവിവരങ്ങൾ ഉദ്യോഗാർഥികളുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലിൽ നൽകിയിട്ടുണ്ട്.