മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശനപരീക്ഷ ‘നീറ്റ്’ മേയ് 5നു നടക്കുന്നു. പരീക്ഷയുടെ ഡ്രസ് കോഡിന്റെ പേരിൽ കഴിഞ്ഞ രണ്ടു വർഷവും വിദ്യാർഥികൾ നേരിട്ട പ്രതിസന്ധികൾ നമ്മുടെ മുന്നിലുണ്ട്. കടുത്ത മത്സരം നടക്കുന്ന നീറ്റ് പരമാവധി സുതാര്യമായി നടത്താൻ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു സ്വാഭാവികം. വസ്ത്രത്തിലെ ചെറിയ ലോഹക്കൊളുത്തിന്റെ പേരിൽ പോലും തടയപ്പെടും. പരീക്ഷയ്ക്കു പുറപ്പെടും മുൻപു വ്യവസ്ഥകൾ വിശദമായി മനസ്സിലാക്കിയാൽ പരീക്ഷാകേന്ദ്രത്തിൽ എത്തുമ്പോഴുള്ള പരിഭ്രമം ഒഴിവാക്കാം.

മേയ് 5ന് ഉച്ചയ്ക്കു 2 മുതൽ 5 വരെയാണു പരീക്ഷ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഡ്രസ് കോഡുണ്ട്. അതു പാലിക്കുന്നവരെ മാത്രമേ ഹാളിൽ പ്രവേശിപ്പിക്കൂ.

നിർബന്ധമായും ഒഴിവാക്കേണ്ടവ

∙ഡോക്ടർ നിർദേശിച്ച കണ്ണടയോ ലെൻസോ ധരിക്കുന്നതിനു തടസ്സമില്ലെങ്കിലും സൺഗ്ലാസ് ഒഴിവാക്കണം.

∙കടലാസ് ഷീറ്റ്, കടലാസ് കഷണങ്ങൾ, ജ്യോമെട്രി ബോക്സ്, പെൻസിൽ ബോക്സ്, കാൽക്കുലേറ്റർ, പെൻ, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, ലോഗരിതം ടേബിൾ, ഇലക്ട്രോണിക് പെൻ, സ്കാനർ

∙മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർ ഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, മൈക്രോചിപ്

∙വോലറ്റ്, ഹാൻഡ് ബാഗ്, ക്യാമറ

∙ പായ്ക്കറ്റിലാക്കിയതോ അല്ലാത്തതോ ആയ ഭക്ഷണ പദാർഥങ്ങൾ

ഇവ ഓർക്കുക

∙അഡ്മിറ്റ് കാർഡ്

∙തിരിച്ചറിയൽ രേഖ

∙പാസ്പോർട്ട് സൈസ് 

∙ഫോട്ടോ