ജെഇഇ മെയിൻ രണ്ടു ഘട്ടങ്ങളിലെയും ഫലം വന്നതോടെ, ഏതു സ്ഥാപനത്തിൽ ഏത് എൻജിനീയറിങ് പ്രോഗ്രാമിൽ പ്രവേശനം കിട്ടുമെന്ന് അറിയാനാകും ആകാംക്ഷ. പക്ഷേ അതു കൃത്യമായി പ്രവചിക്കാനാകില്ലെന്നതാണു വാസ്തവം. മുൻവർഷങ്ങളിൽ ഓരോ വിഭാഗത്തിലും പ്രവേശനം കിട്ടിയവരുടെ അവസാനറാങ്ക് നോക്കിയാൽ ഏകദേശരൂപം കിട്ടാം.  

ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അ‍ഡ്വാൻസ്ഡ് ഫലവും വന്നശേഷം, ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റിയുടെ (ജോസ) നിയന്ത്രണത്തിൽ ചോയ്സ്–ഫില്ലിങ് നടത്തി, അലോട്മെന്റ് അറിയിക്കും. 

2018ൽ കോഴിക്കോട് എൻഐടിയിലെ ചില  ക്ലോസിങ് റാങ്കുകൾ ദൃഷ്ടാന്തത്തിനായി കൊടുക്കുന്നു. ഓരോ വിഭാഗത്തിലെയും കാറ്റഗറി റാങ്കുകളാണു ‘ജോസ’യുടെ പട്ടികയിൽ. അതിനാൽ ജനറലിലെ 6950, പിന്നാക്കത്തിലെ 2392 എന്നിവ താരതമ്യപ്പെടുത്താവുന്നവയല്ല. 

അഡ്വാൻസ്‌ഡ് മേയ് 27ന്
ഐഐടികളിലേക്കുള്ള പ്രവേശനപരീക്ഷ ജെഇഇ അഡ്വാൻസ്ഡ് മേയ് 27നു നടക്കും. ജെഇഇ മെയിനിൽ ഏറ്റവും മുകളിൽ വരുന്ന 2.45 ലക്ഷം പേർക്ക് എഴുതാം. മേയ് 3 മുതൽ 9 വരെയാകും റജിസ്‌ട്രേഷൻ. 

വെബ്സൈറ്റ്: https://jeeadv.ac.in

ഈ വർഷത്തെ കട്ട്ഓഫ്
ജനറൽ: 89.7548849
സാമ്പത്തിക പിന്നാക്കം: 78.2174869
ഒബിസി: 74.3166557
എസ്‌സി: 54.0128155
എസ്ടി: 44.3345172
ഭിന്നശേഷി: 0.1137173

കംപ്യൂട്ടർ സയൻസിൽ വിവിധ കാറ്റഗറികളിലെ ക്ലോസിങ് റാങ്ക് ആണ് ആദ്യ പട്ടികയിൽ. 

കോഴിക്കോട്ട് ഹോം സ്റ്റേറ്റ് ജനറൽ വിഭാഗത്തിൽ വിവിധ ബ്രാഞ്ചുകളിൽ ഒന്നാം റൗണ്ടിലെയും തുടർന്ന് ഏഴു വരെ റൗണ്ടുകളിലെയും ക്ലോസിങ് റാങ്ക് ആണ് രണ്ടാം പട്ടികയിൽ. 

http://josaa.nic.in എന്ന സൈറ്റിൽ ഓപ്പണിങ് / ക്ലോസിങ് റാങ്കുകൾ ഇനംതിരിച്ചു കൊടുത്തിട്ടുണ്ട് . 2017, 2016  തുടങ്ങിയ വർഷങ്ങളിലെ വിവരങ്ങളും സൈറ്റിലുണ്ട്.