പ്ലസ്ടുവും നിർദിഷ്ട ഡിസൈൻ വിഷയങ്ങളിലെ ഡിപ്ലോമയും ഉള്ളവർക്കു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ (നിഫ്റ്റ്) ബാച്‌ലർ പ്രോഗ്രാമുകളിൽ മൂന്നാം സെമസ്റ്റർ പ്രവേശനത്തിന് അവസരം.അപേക്ഷ: മേയ് 20 വരെ

വെബ്സൈറ്റ്: www.nift.ac.in

ഒട്ടെല്ലാ നിഫ്റ്റ് ക്യാംപസുകളിലും പ്രോഗ്രാമുകളിലും ചുരുക്കം ഒഴിവുകളുണ്ട്. പട്ടിക പ്രോസ്പെക്ടസിലുണ്ട്. സിലക്‌ഷന്റ ഭാഗമായി 27ന് ഒരുമണിക്കൂർ എൻട്രൻസ് പരീക്ഷയിലും ഒന്നര മണിക്കൂർ സ്റ്റൂഡിയോ ടെസ്റ്റിലും തുടർന്ന് ഇന്റർവ്യൂവിലും പങ്കെടുക്കണം. കണ്ണൂരടക്കമുള്ള ക്യാംപസുകളിൽ പരീക്ഷാകേന്ദ്രമുണ്ട്. പ്രിപ്പറേറ്ററി ക്ലാസുകൾ ജൂൺ 24 മുതൽ ജൂലൈ 19 വരെ. മൂന്നു മുതൽ എട്ടു വരെ സെമസ്റ്ററുകളിലെ മൊത്തം ഫീസ് എട്ടു ലക്ഷം രൂപയോളം വരും.