കരസേനയിൽ ആദ്യമായി സ്ത്രീകൾക്ക് മിലിട്ടറി പോലീസിൽ സോൾജിയർ ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ ജവാനാകാൻ അവസരം. 100 ഒഴിവുകളാണുള്ളത്. ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങി. ജൂൺ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുപ്പ്് റാലിക്കുള്ള അഡ്മിറ്റ്് കാർഡ് രജിസ്ട്രേഡ് ഇമെയിൽ ഐഡിയിൽ അയച്ചു കൊടുക്കും. ഉദ്യോഗാർഥികൾ അഡ്മിറ്റ് കാർഡിൽ സൂചിപ്പിക്കപ്പെട്ട സ്ഥലം, ദിവസം, സമയം എന്നിവ പ്രകാരം എത്തിച്ചേരേണ്ടതാണ്.  

തിരഞ്ഞെടുപ്പ് റാലികൾ നടക്കുന്ന സ്ഥലങ്ങൾ - അംബാലയിലെ ഘാർഗാ സ്റ്റേഡിയം, ലക്നൗവിലെ എഎംസി സെന്റർ ആൻഡ് കോളജ്, ജബൽപൂരിലെ ജാക് റൈഫിൾ റെജിമെന്റൽ സെന്റർ, ബെംഗളൂരുവില്‍ ബെൽഗാമിലുള്ള മറാത്താ ഘക റെജിമെന്റൽ സെന്റർ, ഷില്ലോംഗിലെ അസം റെജിമെന്റൽ സെന്റർ. 

∙ പ്രായം 17.5- 21, സേനാംഗങ്ങളുടെ വിധവകൾക്ക്് 30 വയസ് വരെ ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്്. ഉയരം - 142 സെന്റിമീറ്റർ, തൂക്കം ആർമി മെഡിക്കൽ നിർദേശപ്രകാരമുള്ളത്.

∙ വിദ്യാഭ്യാസ യോഗ്യത- പത്താം ക്ലാസിൽ ഓരോ വിഷയത്തിലും 33% മാർക്കും മൊത്തത്തിൽ 45% മാർക്കും ലഭിച്ചിരിക്കണം.

       

∙ കുറ്റകൃത്യങ്ങളും ആരോപണങ്ങളും അന്വേഷിക്കുക, വനിതകളെ പരിശോധിക്കുക, പട്രോളിങ്, സൈനിക വാഹനങ്ങൾക്ക്് അകമ്പടി നൽകുക എന്നിവയാണ് വനിതാ മിലിട്ടറി പോലീസ്് സോൾജിയർ ജനറൽ ഡ്യൂട്ടി വിഭാഗത്തിന്റെ ജോലി.

∙ കായികക്ഷമത- 1.6 കിലോമീറ്റർ ഓട്ടം (7 മിനിറ്റ്് 30 സെക്കന്റ് വരെ - ഗ്രൂപ്പ് 1; 8 മിനിറ്റ്്  വരെ - ഗ്രൂപ്പ് 2), 10 അടി ലോങ്ജംപ്, 3 അടി ഹൈജംപ്്.

കായികക്ഷമതയും വൈദ്യപരിശോധനയും വിജയകരമായി പൂർത്തിയാക്കുന്നവർ എഴുത്തപരീക്ഷയ്ക്ക്് വിധേയരാവേണ്ടതാണ്. പൊതുപ്രവേശനപരീക്ഷക്ക്് നെഗറ്റീവ്് മാർക്ക്് ബാധകമാണ്്. പരീക്ഷഫലം ഉദ്യോഗാർത്ഥികളെ നേരിട്ട് അറിയിക്കുന്നതല്ല,www.joinindianarmy.nic.in എന്ന വെബ്്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്്.