ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജിയുടെ ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ടെക്നോളജി കോഴ്സിലേക്ക് 22 വരെ അപേക്ഷിക്കാം.വെബ്സൈറ്റ്: www.idrbt.ac.in

40 സീറ്റ്; പത്തെണ്ണം സ്പോൺസേർഡ്. 60 % മാർക്കോടെ ബിടെക്, അഥവാ ഏതെങ്കിലും വിഷയത്തിൽ പിജി വേണം. അപേക്ഷിക്കുമ്പോൾ CAT / GMAT / GRE / CMAT / XAT / MAT / ATMA സ്കോറും വേണം. കോഴ്സ് ഫീ അഞ്ചു ലക്ഷം രൂപ. ജൂൺ 7ന് ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും. ക്ലാസുകൾ ജൂലൈ ഒന്നിനു തുടങ്ങും.