കിട്ടാവുന്ന ഏറ്റവും നല്ല കോളജും കോഴ്സും ഏതെന്ന അന്വേഷണത്തിലാകും വിദ്യാർഥികൾ. കൃത്യമായി ഇതുപറയാൻ ഇപ്പോൾ കഴിയില്ലെങ്കിലും, കഴിഞ്ഞ വർഷം പ്രവേശനം കിട്ടിയ അവസാന റാങ്കുകൾ നോക്കിയാൽ ഏകദേശ സൂചന ലഭിക്കും.

സീറ്റുകളുടെ എണ്ണത്തിലും മറ്റുമുള്ള മാറ്റങ്ങളും വിദ്യാർഥികളുടെ വ്യത്യസ്ത താൽപര്യങ്ങളും കാരണം, കഴിഞ്ഞ വർഷം ഓരോ കോഴ്സിലും സ്‌ഥാപനത്തിലും പ്രവേശനം കിട്ടിയ അവസാനറാങ്ക്, പരിമിതമായ തോതിൽ മാത്രമേ മാർഗദർശകമാകൂ.

കഴിഞ്ഞ വർഷം ഓരോ എൻജിനീയറിങ് ശാഖയിലും, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലും എൻട്രൻസ് കമ്മിഷണർ അലോട്ട് ചെയ്ത മെറിറ്റ് വിഭാഗത്തിലെ അവസാന റാങ്കുകൾ ഇതോടൊപ്പം പട്ടികയിൽ.

കഴിഞ്ഞ വർഷത്തെ അവസാന റാങ്കുകൾ, കോഴ്‌സും കോളജും സംവരണവിഭാഗവും തിരിച്ച് www.cee-kerala.org എന്ന വെബ്‌സൈറ്റിലെ KEAM 2018 – ‘അലോട്മെന്റ്സ് & ലാസ്റ്റ് റാങ്ക്സ്’ ലിങ്കിലുണ്ട്.