ആയുർവേദത്തിന്റെ ആരോഗ്യ സംരക്ഷണരീതികളെ പാശ്ചാത്യ സങ്കേതങ്ങളുമായി ബന്ധിപ്പിച്ചാലെങ്ങനെ? ഇന്ത്യയിലും വിദേശത്തും വളർന്നുകൊണ്ടിരിക്കുന്ന മെഡിക്കൽ ആൻഡ് വെൽനസ് ടൂറിസം മേഖലയിലെ തൊഴിലവസരങ്ങൾക്ക് അനുസൃതമായി ഇത്തരമൊരു പാഠ്യപദ്ധതിയുമായാണു ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏറ്റുമാനൂർ കേന്ദ്രം പിജി ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റ് എന്ന കോഴ്സ് ആരംഭിക്കുന്നത്. 

യോഗ്യത: ബിഎഎംഎസ്

സീറ്റുകൾ: അഞ്ച്; ഇതിൽ രണ്ടെണ്ണം കേരളത്തിനു പുറത്തുള്ളവർക്ക്

തിരഞ്ഞെടുപ്പ്: ബിരുദത്തിനു നേടിയ മാർക്ക്, ഗ്രൂപ്പ് ഡിസ്കഷൻ, ശാരീരികക്ഷമതാ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ

പാഠ്യപദ്ധതി: ഇൻഡസ്ട്രിയൽ പ്രോജക്ട് വർക്കിനു പ്രാധാന്യം. സ്പാ മാനേജ്മെന്റ്, സ്പാ ഡിസൈൻ, സ്പാ മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം ഉറപ്പാക്കും. 

പ്രതീക്ഷിക്കാവുന്ന തൊഴിലവസരങ്ങൾ: സ്പാ മാനേജർ, സ്പാ കൺസൽറ്റന്റ്, സ്പാ ഡയറക്ടർ, വെൽനസ് കൺസൽറ്റന്റ്, വെൽനസ് കോച്ച്

അപേക്ഷാ ഫോമിനും പ്രോസ്പെക്ടസിനും 

വെബ്സൈറ്റ്: www.ssus.ac.in, www.ssusonline.org

പൂരിപ്പിച്ച അപേക്ഷ അയയ്ക്കേണ്ട വിലാസം: Campus Director, SreeSankaracharya University of Sanskrit, Regional Centre, Ettumanoor

അവസാന തീയതി: ജൂൺ 21

ഫോൺ: 0481 2536557