യന്ത്രങ്ങൾക്കു കൃത്രിമബുദ്ധി നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലി‍ജൻസ് ഇരുതലമൂർച്ചയൂള്ള വാളാണ്. കൊല്ലാനും, വളർത്താനും ഇതിനു കഴിയുമെന്ന ചർച്ച ലോകമെമ്പാടുമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകം വാഴുമ്പോൾ ഉയർന്നുവരാവുന്ന ധാർമികപ്രശ്നങ്ങളിൽ ഗവേഷണം നടത്താൻ താൽപര്യമുണ്ടോ ? വൻതുക ഫണ്ട് ചെയ്യാൻ ഫെയ്സ്ബുക് തയാർ. ഇന്ത്യയിലെ ഗവേഷണങ്ങൾക്കായുള്ള ‘എത്തിക്സ് ഇൻ എഐ റിസർച് അവാർഡ്സ്’ എന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

എങ്ങനെ  ?
ഇന്ത്യയിലെ റജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, നയരൂപീകരണ സംഘങ്ങൾ എന്നിവയ്ക്ക് അപേക്ഷിക്കാം. 3 പേജുള്ള പ്രാഥമിക പദ്ധതിരേഖ സമർപ്പിക്കണം. ഗവേഷണവിഷയം, 6 മാസം സമയം കൊണ്ട് എങ്ങനെ ഗവേഷണം പൂർത്തിയാക്കുമെന്ന് വിശദമാക്കുന്ന രൂപരേഖ എന്നിവ ഇതിൽ വ്യക്തമാക്കണം. പ്രാദേശിക വിഷയങ്ങള്‍ക്കു മുന്‍ഗണന. പ്രതീക്ഷിക്കുന്ന ചെലവും രേഖപ്പെടുത്തണം. 20 ലക്ഷം രൂപ വരെ ഫെയ്സ്ബുക് നൽകും. വിജയകൾക്ക് ഫെയ്സ്ബുക്കിന്റെ പ്രത്യേക ശിൽപശാലയിലേക്കും ക്ഷണം ലഭിക്കും.

അപേക്ഷിക്കാം

∙ അവസാന തീയതി: ജൂലൈ 13

∙ ഫലപ്രഖ്യാപനം: ഒക്ടോബർ 5; തുടർന്ന് 3 മാസത്തിനുള്ളിൽ തുക അക്കൗണ്ടിൽ.

∙ വെബ്സൈറ്റ്:  bit.ly/fbindiaai