ഇന്‍ഫർമേഷൻ െടക്നോളജി അധിഷ്ഠിത മേഖലയിൽ അനലിറ്റിക്സിന്റെ കാലമാണിത്. ഹെൽത്ത്, ബിസിനസ്, ഗൂഗിൾ, അഗ്രി അനലിറ്റിക്സ് എന്നിവ കരുത്താർജിച്ചു വരുന്നു. അനലിറ്റിക്സിലെ ബിരുദ പ്രോഗ്രാമുകളിൽ കംപ്യൂട്ടര്‍ സയൻസും സ്റ്റാറ്റിസ്റ്റിക്സുമുണ്ട്. തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന മേഖലയാണിത്. അഡ്വാൻസ്ഡ് അനലിറ്റിക്സ്, ബിഗ് ഡേറ്റ ആപ്ലിക്കേഷൻ ഡെവലപ്മെന്റൽ പ്രോജക്ട്, പ്രോഗ്രാം മാനേജ്മെന്റ്, ഐടി, ആർക്കിടെക്ചർ, ഇൻഷുറൻസ് & ഫിനാൻഷ്യൽ സർവീസസ്, ഐടി എന്നിവയിൽ അനലിറ്റിക്സിന് പ്രാധാന്യമേറുന്നു. അനലിറ്റിക്സ് ബിരുദ പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്ക് ഡേറ്റ & അനലിറ്റിക്സ് ഓഫിസർ, ഡിജിറ്റൽ അനലിറ്റിക്സ് സ്പെഷലിസ്റ്റ്, ഹെൽത്ത് അനലിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിൽ രാജ്യത്തിനകത്തും വിദേശത്തും അവസരമുണ്ട്. പ്രതിമാസം 2 ലക്ഷം രൂപയിലേറെ ശമ്പളം പ്രതീക്ഷിക്കാം. 

അമേരിക്കയിലാണ് അനലിറ്റിക്സിനു സാധ്യതയേറെയുള്ളത്. H1B വിസയിൽ അമേരിക്കയിൽ ജോലി ചെയ്യാം. ഹെൽത്ത് അനലിറ്റിക്സ് രംഗത്തും വൻ വളർച്ച പ്രകടമാണ്. ലോകത്ത് ഇപ്പോൾ സംഭവിക്കുന്ന 60% മരണങ്ങൾക്കും ലൈഫ് സ്റ്റൈൽ രോഗങ്ങളാണു കാരണം. സാങ്കേതികവിദ്യ വിപുലപ്പെട്ടതോടെ സ്മാർട് ഹെൽത്ത് സേവനങ്ങൾ വീടുകളിലും ലഭ്യമായിത്തുടങ്ങിക്കഴിഞ്ഞു. ആരോഗ്യരംഗത്തെ അനലിറ്റിക്സ് പ്രഫഷനലുകൾക്ക് ഏറെ അവസരമൊരുക്കുന്നതാണ് ഈ മാറ്റങ്ങൾ.