ഭിന്നശേഷിക്കാർക്കുള്ള പരിഗണനയ്ക്ക് ആനുപാതികമായി അതിവേഗം വളർന്നു വരുന്ന മേഖലയാണ് ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് തെറപ്പി. യുകെ, കാനഡ, സിംഗപ്പൂർ തുട ങ്ങിയ രാജ്യങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ട്. സ്വയം തൊഴിൽ സംരംഭമെന്ന നിലയിൽ ഓഡിയോളജി & സ്പീച്ച് ക്ലിനിക് തുടങ്ങാനും അവസരമുണ്ട്. ബിരുദ പ്രോഗ്രാമായ BASLP യും ബിരുദാനന്തര പ്രോഗ്രാമായ MASLPയും ഈ രംഗത്തെ മികച്ച കോഴ്സുകളാണ്. 

രാജ്യത്ത് അനുദിനം വളർന്നു വരുന്ന തൊഴിലാണ് ഫിസി ഷ്യൻ അസിസ്റ്റന്റ്. പ്ലസ്ടു ബയോളജി ഗ്രൂപ്പെടുത്തവർക്ക് BASLP ഫിസിഷ്യൻ അസിസ്റ്റന്റ് പ്രോഗ്രാമിനു ചേരാം. ഓഡി യോളജി, സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിഷ്യൻ അസിസ്റ്റന്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാം. 

പഠനം എവിടെല്ലാം?

∙www.manipal.edu

∙State Medical Colleges

∙All India institute of speech and hearing, Mysore

∙National Institute of mental health and neurosciences, Bengaluru

∙AYJNIHH, Mumbai (has other centres to in Kolkata, Secundarabad)

∙Post graduate institute of medical education and research, Chandigarh

∙www.amrita.edu