രാജ്യത്തിനകത്തും വിദേശത്തും ഏറെ സാധ്യതയുള്ള മേഖലയാണിത്. പാചകം, ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കൽ, ടേബിൾ മാനേഴ്സ് തുടങ്ങി കേറ്ററിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കളിനറി ആർട്സിൽ പെടുന്നു. പാചകമേഖലയിലെ ആകര്‍ഷക പ്രഫഷനുകളായ ഷെഫ്, കുക്ക് എന്നിവയാകാനും കളിനറി ആർട്സ് പഠിക്കണം. ലോകത്തെമ്പാടും ഈ മേഖല കരുത്താർജിക്കുകയാണ്. വൻകിട ഹോട്ടലുകളിൽ മികച്ച വേതനം ഉറപ്പു തരുന്നു. ഈ കോഴ്സ് ബിഎ കളിനറി ആർട്സ് നിരവധി സർവകലാശാലകളിലുണ്ട്. മണിപ്പാൽ യൂണിവേഴ്സിറ്റി വെൽക്കം ട്രസ്റ്റുകളുമായി ചേർന്നു നടത്തുന്ന കളിനറി ആർട്സിൽ 100% ക്യാംപസ് പ്ലേസ്മെന്റുണ്ട്. കോഴ്സ് പൂർത്തിയാക്കിവർക്കു പ്രതിമാസം രണ്ട് ലക്ഷം രൂപയിലധികം പ്രതിഫലം പ്രതീക്ഷിക്കാം. 

ഉപരിപഠന സാധ്യതകളേറെയുള്ളതാണു കളിനറി ആർട് പഠനം. ബിരുദാനന്തര ബിരുദം. ഡിപ്ലോമ എന്നീ കോഴ്സുകളു നിലവിലുണ്ട്. കോഴ്സ് പൂർത്തിയാക്കിയവർക്ക് ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ് മേഖലകളിലും കേറ്ററിങ് കോളജുകളിലും പ്രവർത്തിക്കാം.

കളിനറി ഓപ്ഷൻസ്

∙www.manipal.edu 

∙Culinary Academy of India (Osmania University).

∙Institute of Hotel Management, Pusa.

∙Amrapali Institute of Hotel Management, Haldwani

∙Oberol Centre of Learning and Development, New Delhi.

∙Merit Swiss Asian School of Hotel Management, Udhagamandalam, Ooty.

∙International Institute of Culinary Arts, New Delhi.

∙www.nchm.nic.in 

∙IIT, Bombay

∙Delhi University colleges