കേന്ദ്രസർക്കാർ സ്ഥാപനമായ ദേശീയ പിന്നാക്ക വിഭാഗ വികസന കോർപറേഷനു കീഴിൽ ഐഎച്ച്ആർഡി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നു. വിജയകരമായി പൂർത്തിയാക്കുന്നവർക്കു നിബന്ധനകൾക്കു വിധേയമായി മാസം 1000 രൂപ പഠനപരിശീലന വേതനം നൽകും.

യോഗ്യരായവർ: 

1. മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒബിസി വിഭാഗക്കാർ

2. ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ

3. ഡീ നോട്ടിഫൈഡ് സെമി നൊമാഡിക് & നൊമാഡിക് ട്രൈബ്സ് വിഭാഗത്തിലുള്ളവർ

4. 60 വയസ്സോ അതിനു മുകളിലോ ഉള്ള മുതിർന്ന പൗരന്മാർ. 

22നു മുൻപ് ബന്ധപ്പെടണം

പഠിക്കാം മൂന്നിടങ്ങളിൽ

∙ മോഡൽ ഫിനിഷിങ് സ്കൂൾ, ജവാഹർലാൽ നെഹ്‌റു ഇന്റർനാഷനൽ സ്റ്റേഡിയം, കലൂർ (0484 2985252)

1) ഡിടിഎച്ച് സെറ്റ് ടോപ്പ് ബോക്സ് ഇൻസ്റ്റലേഷൻ & സർവീസ് ടെക്നീഷ്യൻ (30 സീറ്റ്): കോഴ്സ് 2 മാസം; യോഗ്യത: എസ്എസ്എൽസി.

2) ഫീൽഡ് ടെക്നീഷ്യൻ - കംപ്യൂട്ടിങ് & പെരിഫറൽസ് (30 സീറ്റ്); 3 മാസം; യോഗ്യത: പ്ലസ് ടു.

∙ കോളജ് ഓഫ് എൻജിനീയറിങ്, പള്ളിപ്പുറം, ചേർത്തല (94976 23823, 94964 30035)

1) ഡിടിഎച്ച് സെറ്റ് ടോപ്പ് ബോക്സ് ഇൻസ്റ്റലേഷൻ & സർവീസ് ടെക്നീഷ്യൻ (30 സീറ്റ്): 2 മാസം; യോഗ്യത: എസ്എസ്എൽസി.

∙ ഐഎച്ച്ആർഡി എക്സ്റ്റൻഷൻ സെന്റർ, തവനൂർ അയങ്കലം പോസ്റ്റ് ഓഫിസ് ജംക്‌ഷൻ (0484 2985252 / 80865 51808).

1) ജൂനിയർ സോഫ്റ്റ്‌വെയർ ഡവലപർ (30 സീറ്റ്): 3 മാസം; യോഗ്യത: പ്ലസ് ടു.

2) ഫീൽഡ് ടെക്നീഷ്യൻ-കംപ്യൂട്ടിങ് & പെരിഫറൽസ് (30 സീറ്റ്): 3 മാസം; യോഗ്യത: പ്ലസ് ടു.