വില്ലേജ് എക്സ്ടെൻഷൻ ഒാഫിസർ തസ്തികയ്ക്ക് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഒക്ടോബര്‍ 12നു നടക്കുന്ന പരീക്ഷയ്ക്കായി പിഎസ്‌സി തയാറാക്കിയിരിക്കുന്നത്  851 പരീക്ഷാ കേന്ദ്രങ്ങൾ. അഞ്ചു ജില്ലകളിലായാണ് ഇത്രയും പരീക്ഷാ കേന്ദ്രങ്ങൾ. വനിതകൾക്കും ഭിന്നശേഷിയുള്ളവർക്കും പരമാവധി സ്വന്തം താലൂക്കിൽതന്നെ പരീക്ഷാ കേന്ദ്രം നൽകിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു പിഎസ്‌സി നിർദേശിച്ച കർശന വ്യവസ്ഥകളോടെയായിരിക്കും പരീക്ഷകൾ നടക്കുക. വിവിധ ജില്ലകളിൽ തയാറാക്കിയിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളും പരീക്ഷ എഴുതുന്നവരുടെ എണ്ണവും പട്ടികയിൽ. 

ജില്ല-പരീക്ഷാ കേന്ദ്രം-പരീക്ഷ എഴുതുന്നവർ

തിരുവനന്തപുരം-335-80000

കൊല്ലം-196-44162

മലപ്പുറം-75-20000

കോഴിക്കോട്-169-40282

കണ്ണൂർ-76-20000

ആകെ-851-2,04,444

61,331 അപേക്ഷ നിരസിച്ചു

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി അപേക്ഷ നൽകിയ 61,331 പേരുടെ അപേക്ഷ പിഎസ്‌സി നിരസിച്ചു. നിശ്ചിത ദിവസത്തിനകം (ഒാഗസ്റ്റ് 11) പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷയാണ് നിരസിച്ചത്. 

∙ തിരുവനന്തപുരം 

അപേക്ഷ നൽകിയത്: 1,56,610 പേർ

നിരസിച്ച അപേക്ഷകൾ: 32,448 

∙ കോഴിക്കോട്

അപേക്ഷ നൽകിയത്:  1,09,165 പേർ

നിരസിച്ച അപേക്ഷകൾ: 28,883