പൊതുതിരഞ്ഞെടുപ്പി‍ൽ കൺസർവേറ്റിവ് പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് അതിവേഗ വീസ സമ്പ്രദായം ഏ‍ർപ്പെടുത്തുമെന്ന് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ വാഗ്ദാനം ചെയ്തു. ഓസ്‌ട്രേലിയയുടെ മാതൃകയിൽ ബ്രിട്ടനിലും പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ സംവിധാനം (പിബിഐഎസ്) നടപ്പാക്കുമെന്നും ഇന്ത്യൻ വംശജയായ ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. ബ്രിട്ടനിൽ ഡിസംബർ 12ന് ആണ് തിരഞ്ഞെടുപ്പ്.

വീസ ഫീസ് ഇപ്പോഴത്തെ 928 പൗണ്ടിൽ (ഏകദേശം 84745 രൂപ) നിന്ന് 464 പൗണ്ടായി കുറയ്ക്കും. ഡോക്ടർമാർക്കും നഴ്സുമാർക്കും 2 ആഴ്ചയ്ക്കകം വീസ അനുവദിക്കും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യം നടത്തിയ പ്രസംഗത്തിൽ ബോറിസ് ജോൺസനും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 

ആരോഗ്യപദ്ധതി നടപ്പാക്കുന്നതിന് ബ്രിട്ടനിൽ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ട്. 

Content Summary: Fast Track London Visa For Nurses And Doctors