സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് ബിഎസ്‌സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒഡിഇപിസി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫിസിൽ 13ന് സ്‌കൈപ് ഇന്റർവ്യൂ. ഒരു വർഷം പ്രവൃത്തി പരിചയമുളള ബിഎസ്‌സി നഴ്‌സുമാർക്കും 2 വർഷം പ്രവൃത്തിപരിചയമുളള ബിഎസ്‌സി നഴ്‌സുമാർക്കും 2 വർഷം പ്രവൃത്തിപരിചയമുളള ഡിപ്ലോമ നഴ്‌സുമാർക്കും അപേക്ഷിക്കാം. വീസ, എയർടിക്കറ്റ്, താമസം, എന്നിവ സൗജന്യമായിരിക്കും.

തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യൻ രൂപ 60,000 മുതൽ 70,000 വരെ ശമ്പളം ലഭിക്കും. താൽപര്യമുളളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം mou.odepc@gmail.com  എന്ന ഇ-മെയിലിൽ 11ന് മുൻപായി അപേക്ഷിക്കണം. 

www.odepc.kerala.gov.in 0471-23294440