ഞാൻ ബിടെക് പാസായി. മാതമാറ്റിക്സ് പിജിക്കു പഠിക്കാൻ കഴിയുമോ? 

എസ്.നീതു 

കഴിയും. ‘ജാം’ എന്ന പരീക്ഷയിൽ യോഗ്യത നേടിയാൽ പല  ഐഐടികളിലുമുള്ള മാത്‌സ് എംഎസ്‌സി പ്രോഗ്രാമിനു ചേരാം. ഉദാഹരണത്തിന്, മദ്രാസ് ഐഐടിയിലെ പ്രവേശന യോഗ്യത ബ‌ാച്‌ലർ ബിരുദത്തിന് രണ്ടു വർഷം (നാലു സെമസ്റ്റർ) മാത്തമാറ്റിക്സ് പഠിച്ചിരിക്കണമെന്നാണ്. വിവിധ ഐഐടികളിലെ എംഎസ്‌സി, ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്‌ഡി, ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി അടക്കമുള്ള വിവിധ പോസ്‌റ്റ് ബാച്്‌ലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ എംഎസ്‌സി (ജാം). വെബ്: http://jam.iitk.ac.in.

മാത്തമാറ്റിക്സ‌ിൽ മികച്ച പ്രാവീണ്യവും ഗവേഷണ താൽപര്യവുമുള്ള ബിടെക്കുകാർക്കു സ്കോളർഷിപ്പോടെ മാത്തമാറ്റിക്സ് പിഎച്ച്ഡിക്കു പഠിക്കാം. വിവരങ്ങൾക്കു നാഷനൽ ബോർഡ് ഓഫ് ഹയർ മാതമാറ്റിക്സിന്റെ www.nbhm.dae.gov.in/docs/phdad.pdf എന്ന സൈറ്റ് നോക്കുക.