യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശവിദ്യാർഥി സമൂഹം ഇന്ത്യക്കാരുടേത്. 2018– 19 കണക്കുകൾപ്രകാരം യുഎസിലെ വിദേശ വിദ്യാർഥികളിൽ അഞ്ചിലൊന്നും ഇന്ത്യക്കാർ. 

വിദേശ വിദ്യാർഥികൾക്ക് ഏറ്റവും പ്രിയമുള്ള മേഖല എൻജിനീയറിങ്; പഠിക്കുന്നവർ 21.1 %. മാത്‌സ് / കംപ്യൂട്ടർ സയൻസ് രണ്ടാമത്, ബിസിനസ് മാനേജ്മെന്റ് മൂന്നാമത്. യുഎസ് വാണിജ്യമന്ത്രാലയത്തിൽനിന്നുള്ള കണക്കുകൾ വച്ചാണ് ‘2019 ഓപ്പൺ ഡോർസ് റിപ്പോർട്ട് ഓൺ ഇന്റർനാഷനൽ എജ്യുക്കേഷനൽ എക്സ്ചേഞ്ച്’ റിപ്പോർട്ട്.

ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ ഇവ

ചൈന: 3,69,548

ഇന്ത്യ: 2,02,014

ദക്ഷിണ കൊറിയ:52,250