ഒരു യുവജനസംഘത്തിലെ അംഗങ്ങളാണു ഞങ്ങൾ. പല ബിരുദങ്ങളും നേടിയവരുലുണ്ട്. തൊഴിലൊഴിവുകളെക്കുറിച്ചു വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റുകളെക്കുറിച്ചു വിവരങ്ങൾ നൽകാമോ?

പരീക്ഷായോഗ്യത നേടിക്കഴിയുമ്പോൾ നാം നേരിടുന്ന മുഖ്യപ്ര‌ശ്നം തൊഴിലവസരങ്ങൾ എവിടെയെന്നതാണ്. ക്യാംപസ് സിലക്‌ഷൻ വഴി ജോലി കിട്ടുന്നവർ ചുരുക്കം. സീനിയറായി പഠിച്ചു ജോലി നേടിയവർ, മികച്ച സ്ഥാപനങ്ങളിൽ ജോലിയിലിരിക്കുന്ന പരിചിതർ എന്നിവരുമായി നിരന്തരം സോഷ്യൽ നെറ്റ്‌വർക്കിങ്ങിൽ ഏർപ്പെടുന്നതു നന്ന്.‌ ഒഴിവുകൾ കണ്ടെത്താനും ജോലി നേടാനും സഹായിക്കുന്ന പല സൈറ്റുകളുമുണ്ട്. പലതും സൗജന്യസേവനം നൽകുന്നു. ചില സൈറ്റുകൾ കാണുക.

ഇന്ത്യൻ ജോബ് സൈറ്റുകൾ: naukri.com (വൈവിധ്യമാർന്ന മികച്ച സൈറ്റ്) / aboutjobs.com / alltimejobs.com / careerbuilder.co.in (പ്രവർത്തനമേഖല തിരിച്ച് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഒഴിവുകൾ) / careerindia.com / edgeindia.com (മികച്ച ഉന്നതതല ജോലികൾ) / employindia.com / www.indeed.co.in / indgovtjobs.in (കേന്ദ്ര സർക്കാരിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ) / jobserve.com / monsterindia.com / placementindia.com / resortjobs.com (റിസോർട്ടുകളിലെ ജോലികൾ). 

രാജ്യാന്തര ജോബ് സൈറ്റുകൾ: www.jobrank.org / bestjobsonline.com / careercast.com / career.com / careers.org / collegegrad.com / computerjobs.com / execunet.com / guru.com / headhunter.net / hospitalityonline.com / itplacement.com / jobscanada.com / jobcenter.com / jobsdb.com / jobsearch.gov.au/job / jobsite.co.uk / manpower.com / monster.com / newscientistjobs.com / overseasjobs.com / recruitersonline.com / reed.co.uk / ziprecruiter.com

പ്രയോജനകരമായ മറ്റു ചില വഴികൾ: ∙പിഎസ്‌സി ബുള്ളറ്റിൻ (www.keralapsc.gov.in): കേരളസർക്കാർ/പൊതുമേഖലാ‍സ്ഥാപനങ്ങളിലെ ഒഴിവുകൾ ∙എംപ്ലോയ്മെന്റ് ന്യൂസ് വാരിക (www.employmentnews.gov.in): സായുധസേനയടക്കം കേന്ദ്രസർക്കാർ/പൊതുമേഖലാ‍ സ്ഥാപനങ്ങളിലെ ഒഴിവുകൾ ∙മനോരമ തൊഴിൽവീഥിയടക്കമുള്ള പ്രസിദ്ധീകരണങ്ങൾ, പ്രമുഖ ദിനപത്രങ്ങളിലെ കരിയർ/തൊഴിലവസരങ്ങൾ നൽകുന്ന പേജുകളും വിജ്ഞാപനങ്ങളും