നിർധനവിദ്യാർഥികളുടെ ഉപരിപഠനത്തിനുള്ള എൽഐസി സുവർണജൂബിലി സ്കോളർഷിപ്പിന് 24ന് അകം അപേക്ഷിക്കണം. വെബ്സൈറ്റ്: www.licindia.in

സർക്കാർ / സ്വകാര്യ കോളജ്, സർവകലാശാല, സാങ്കേതിക വൊക്കേഷനൽ കോഴ്സുകൾ, എൻസിവിടി ഐടിഐ കോഴ്സുകൾ എന്നിവ  ഈ പദ്ധതിയിൽപ്പെടും. കുടുംബ വാർഷികവരുമാനം ഒരു ലക്ഷം രൂപ കവിയരുത്. മറ്റു വ്യവസ്ഥകൾ:

∙ 60 % മാർക്കോടെ ഈ വർഷം 12–ാം ക്ലാസ് ജയിച്ചവർ. ബിരുദ/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സാകാം.

∙ 60 % മാർക്കോടെ ഈ വർഷം പത്താം ക്ലാസ് ജയിച്ചവർ. ഐടിഐ അടക്കമുള്ള വൊക്കേഷനൽ കോഴ്സുകളാകാം.

∙ പെൺകുട്ടികൾക്കു മാത്രം പ്ലസ്ടു പഠിക്കുന്നതിനും സ്കോളർഷിപ്. 60 % മാർക്കോടെ ഈ വർഷം പത്താം ക്ലാസ് ജയിച്ചവരാകണം. 

കോഴ്സ് തീരുംവരെ വർഷം 20,000 രൂപ മൂന്നു ഗഡുക്കളായി ലഭിക്കും. പ്ലസ്ടു പെൺകുട്ടികൾക്ക് 10,000 രൂപ. പിജിക്കു സഹായമില്ല. 

അപേക്ഷകർ കൂടുതലുണ്ടെങ്കിൽ വരുമാനം കുറഞ്ഞവർക്കു മുൻഗണന. പ്രഫഷനൽ കോഴ്സുകളിൽ മുൻവർഷ പരീക്ഷയ്ക്ക് 55% മാർക്കുണ്ടെങ്കിലേ സ്കോളർഷിപ് തുടർന്നു നൽകൂ. ആർട്സ്, സയൻസ്, കൊമേഴ്സ് കോഴ്സുകളിൽ 50 % മതി. ഒരു കുടുംബത്തിൽ ഒരു കുട്ടിക്കേ സഹായം കിട്ടൂ. വരുമാനം തെളിയിക്കാൻ, സ്വയംതൊഴിലിലേർപ്പെട്ട രക്ഷിതാക്കൾ നോൺ–ജുഡീഷ്യൽ സ്റ്റാംപ് പേപ്പറിൽ സത്യവാങ്മൂലം സമർപ്പിച്ചാൽ മതി. ജോലിയിലിരിക്കുന്നവർ മേലധികാരിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശവും മറ്റും റവന്യൂ അധികൃതർ സാക്ഷ്യപ്പെടുത്തണം.