വിവിധ തസ്തികകളിൽ അപേക്ഷിച്ച ഉദ്യോഗാർഥികൾ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകുന്നതിലേക്കുള്ള ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ഇ–മെയിൽ വഴിയും നൽകാൻ പിഎസ്‌സി തീരുമാനിച്ചു.

ഇപ്പോൾ മൊബൈൽ ഫോണിൽ മാത്രം നൽകുന്ന പാസ്‌വേഡ് ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലിൽ ഉദ്യോഗാർഥി രേഖപ്പെടുത്തിയ ഇ–മെയിൽ ഐഡിയിലേക്കും   അയയ്ക്കും. ധാരാളം പേർക്ക് ഒടിപി ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് പുതിയ പരിഷ്കാരം. പാസ്‌വേഡ് രേഖപ്പെടുത്തിയാൽ മാത്രമേ കൺഫർമേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയൂ.