ഡിസംബർ 31 നു ജനിച്ചാൽ അടുത്ത ദിവസം 2 വയസ് തികയും. സംഗതി സത്യമാണ്. ഇങ്ങനെ വയസു കണക്കാക്കുന്ന ഒരു നാടുണ്ട് – അതാണ് ദക്ഷിണ കൊറിയ.

നമുക്ക് ഒരു വയസ്സു തികയുന്നത് ജനിച്ച് ഒരു വർഷം തികയുമ്പോഴല്ലേ? എന്നാൽ ദക്ഷിണ കൊറിയയിലാണ് ജനനമെങ്കിൽ കഥമാറും. ഇവിടെ ജനിക്കുമ്പോൾ തന്നെ ഒരു വയസ് തികഞ്ഞതായാണ് കണക്കാക്കുക. അതായത് യഥാർഥ പ്രായത്തേക്കാൾ ഒരു വയസ് എപ്പോഴും കൂടിയിരിക്കും. 

ഇവിടെയും തീർന്നില്ല കാര്യങ്ങൾ. നമുക്ക് ഓരോ വയസും കൂടുന്നത് ജനിച്ച തീയതി ആധാരമാക്കിയല്ലേ? ദക്ഷിണ കൊറിയയിൽ വയസു കണക്കാക്കുന്നതിൽ ജനിച്ച തീയതിക്കു വലിയ പ്രാധാന്യമൊന്നും ഇല്ല. പുതുവർഷം പിറന്നാല്‍ ദക്ഷിണ കൊറിയക്കാർക്ക് വയസ് ഒന്നു കൂടും. ജനുവരി ഒന്നാണ് ഇതിനായി ഇവിടെ ആധാരമാക്കുന്നത്. 

അതായത്, ഡിസംബർ 31 ന് ദക്ഷിണ കൊറിയയിൽ ഒരു കുഞ്ഞു ജനിച്ചാൽ അന്നുതന്നെ ഒരു വയസ്സാകും. അടുത്ത ദിവസം (ജനുവരി 1) രണ്ടു വയസ് തികയുകയും ചെയ്യും.