വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് തസ്തികയുടെ 14 ജില്ലകളിലുമായി പ്രസിദ്ധീകരിക്കുന്ന സാധ്യതാ ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 3130 പേരെ ഉൾപ്പെടുത്താൻ പിഎസ്‌സി തീരുമാനിച്ചു. ഇതിന് ആനുപാതികമായി സപ്ലിമെന്ററി ലിസ്റ്റിലും ഉദ്യോഗാർഥികളെ ഉൾപ്പെടുത്തും. കൂടുതൽ പേരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തുക തിരുവനന്തപുരം ജില്ലയാണ്– 400. കുറവ് വയനാട്ടിൽ–130. 

വിവിധ ജില്ലകളിലായി 58 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ ഒഴിവ് കോഴിക്കോട് ജില്ലയിലാണ്–11. കുറവ് വയനാട്ടിലും–1. പാലക്കാട്, കാസർകോട് ജില്ലകളിൽ ഒഴിവൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സാധ്യതാ ലിസ്റ്റ് വൈകാതെ പ്രസിദ്ധീകരിക്കും. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്നു നടന്നത് 1974 നിയമനശുപാർശ. ഏറ്റവും കൂടുതൽ പേർക്ക് നിയമനശുപാർശ നൽകിയത് തിരുവനന്തപുരം ജില്ലയിലാണ്– 321. ഏറ്റവും കുറവ് നിയമനശുപാർശ വയനാട് ജില്ലയിൽ– 66. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലൊന്നും കാര്യമായ നിയമനം നടന്നിട്ടില്ല. 30–08–2019ലാണ് ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് 3 വർഷ കാലാവധി പൂർത്തിയാക്കി അവസാനിച്ചത്.