നോണ്‍ഗസറ്റഡ് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ അധിഷ്ഠിതമായ യോഗ്യത പരീക്ഷ എര്‍പ്പെടുത്തുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ട് പുതിയ വിദ്യാഭ്യാസ നയം ഉടന്‍ സര്‍ക്കാര്‍ പുറത്തിറക്കും.

നാഷണല്‍ പോലീസ് യൂണിവേഴിസിറ്റിയും നാഷണല്‍ ഫോറന്‍സിക് യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 99,300 കോടിയാണ് വിദ്യാഭ്യാസ മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 3000 കോടിയ നൈപുണ്യ വികസനത്തിനാണ്.