അവധിയെടുത്ത് സർവീസിൽ നിന്നു മുങ്ങി നടക്കുന്ന അഞ്ഞൂറോളം ഡോക്ടർമാർക്ക് ആരോഗ്യ വകുപ്പിന്റെ നോട്ടിസ്. നിശ്ചിത തീയതിക്കകം സർവീസിൽ തിരികെ എത്തിയില്ലെങ്കിൽ പിരിച്ചുവിടുമെന്നു കാണിച്ചാണ് നോട്ടിസ്. അവധിയെടുത്തവരുടെ പേര്, വിലാസം എന്നിവയുൾപ്പെടെയുള്ള വിശദ വിവരം മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ജോലിയിൽ പ്രവേശിക്കണമെന്നു ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് ഡോക്ടർമാർക്കു വ്യക്തിഗത അറിയിപ്പു നൽകിയിരുന്നെങ്കിലും ആരും പ്രതികരിക്കാതിരുന്ന സാഹചര്യത്തിലാണു  മാധ്യമങ്ങളിൽ പരസ്യം നൽകിയത്.