കമ്പനി/ കോർപറേഷൻ/ ബോർഡ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തേണ്ട കെഎസ്ഇബിയിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം ലഭിച്ചവർ ‘പൂജ്യം’. നിയമനത്തിനുള്ള സ്പെഷൽ റൂൾ തയാറാക്കാതെ ബോർഡ് ഇപ്പോഴും ഒളിച്ചുകളിക്കുകയാണ്. അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നു കെഎസ്ഇബിയിലേക്ക് നിയമനം നടക്കുന്നുണ്ട്. എന്നാൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ പിഎസ്‌സി  നിയമനത്തോട് ബോർഡിനു താൽപര്യമില്ല. 

എങ്ങനെയെത്തി 308 പേർ?
ലാസ്റ്റ് ഗ്രേഡിന്റെ (ഒാഫിസ് അറ്റൻഡന്റ്) 402 തസ്തികയാണ് കെഎസ്ഇബിയിൽ അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇത്രയും തസ്തികയിൽ ജോലി ചെയ്യുന്നത് 517 പേർ. അനുവദനീയമായതിൽ നിന്നു 115 പേർ കൂടുതൽ. 517 പേരിൽ 204 പേരും ആശ്രിത നിയമനം വഴി എത്തിയവരാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി  നിയമനം ലഭിച്ച 5 ഭിന്നശേഷിക്കാരും ഒാഫിസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ബാക്കി 308 പേർ എന്തടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നതെന്നു സംബന്ധിച്ച വ്യക്തമായ മറുപടി കെഎസ്ഇബിയിൽ നിന്നില്ല.  

കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകൾ ഒറ്റനോട്ടത്തിൽ

അസിസ്റ്റന്റ് ലിസ്റ്റ്–1 (399/2017)

റാങ്ക് ലിസ്റ്റിലുള്ളവർ–7970

മെയിൻ ലിസ്റ്റ്– 4911,  സപ്ലിമെന്ററി ലിസ്റ്റ്– 2659, ഭിന്നശേഷിക്കാർ– 400

റിപ്പോർട്ട് ചെയ്ത ഒഴിവ്– 847

മുൻ ലിസ്റ്റിലെ നിയമന ശുപാർശ– 3193

അസിസ്റ്റന്റ് ലിസ്റ്റ്–2 (400/2017)

റാങ്ക് ലിസ്റ്റിലുള്ളവർ– 7702

മെയിൻ ലിസ്റ്റ്– 4898,  സപ്ലിമെന്ററി ലിസ്റ്റ്–2401, ഭിന്നശേഷിക്കാർ– 403

റിപ്പോർട്ട് ചെയ്ത ഒഴിവ്– 169

മുൻ ലിസ്റ്റിലെ നിയമന ശുപാർശ– 2665

ലാസ്റ്റ് ഗ്രേഡ് (113/2017)

റാങ്ക് ലിസ്റ്റിലുള്ളവർ– 9615

മെയിൻ ലിസ്റ്റ്– 3207,  സപ്ലിമെന്ററി ലിസ്റ്റ്–6157, ഭിന്നശേഷിക്കാർ– 251

റിപ്പോർട്ട് ചെയ്ത ഒഴിവ്– 419

മുൻ ലിസ്റ്റിലെ നിയമന ശുപാർശ– 2589