മാൻഹോൾ വൃത്തിയാക്കാൻ റോബട്ടിനെ വികസിപ്പിച്ച മലയാളി സ്റ്റാർട്ടപ്പിന് ഇൻഫോസിസ് ഫൗണ്ടേഷന്റെ ആരോഹൺ ഗോൾഡ് പുരസ്കാരം (20 ലക്ഷം രൂപ). തിരുവനന്തപുരം സ്വദേശികളായ കെ.റാഷിദ്, എം.കെ. വിമൽ ഗോവിന്ദ്, എൻ.പി. നിഖിൽ, അരുൺ ജോർജ് എന്നിവരുടെ കമ്പനി ജെൻറോബട്ടിക്സാണു ബാൻഡികൂട്ട് എന്ന റോബട് വികസിപ്പിച്ചത്.

ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപഴ്സൻ സുധാ മൂർത്തി, ഇൻഫോസിസ് നോൺ എക്സിക്യൂട്ടീവ് ചെയർമാൻ നന്ദൻ നിലേകനി എന്നിവരിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി.