സിബിഎസ്ഇ  10, 12 ക്ലാസ് പരീക്ഷകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു മറുപടി

∙ഓപ്ഷനൽ ചോദ്യങ്ങളിൽ രണ്ടിനും ഉത്തരം എഴുതാവുന്നതാണെന്നും കൂടുതൽ നന്നായി എഴുതിയ ഉത്തരം പരിഗണിക്കുമെന്നും ചിലർ 

പറയുന്നതു ശരിയാണോ ?

സിന്ധു ജോജി

ശരിയല്ല. ഓപ്ഷൻ ഉള്ള  ചോദ്യങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുത്ത്  അതിന്  ഉത്തരം നൽകുക. 

∙എന്റെ അഡ്മിറ്റ് കാർഡിൽ അമ്മയുടെ പേര് എഴുതിയിരിക്കുന്നതിൽ തെറ്റുണ്ട്. എങ്ങനെയാണു തിരുത്തേണ്ടത് ?

– രേഖ മനോജ്

സ്കൂൾ അധികൃതരെ വിവരമറിയിച്ചാൽ മതി. 

∙മകൾ സിബിഎസ്ഇ പത്താം ക്ലാസിലാണ്.  11, 12 ക്ലാസ് പഠനത്തിനു കേരള സിലബസ് സ്കൂളിലേക്കു മാറാൻ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് 

വാങ്ങേണ്ടതെങ്ങനെ ?

റീജനൽ ഓഫിസിലാണ് അപേക്ഷ നൽകേണ്ടത്. ഫോം ഈ ലിങ്കിൽനിന്നു ഡൗൺലോഡ് ചെയ്യുക: http://cbse.nic.in/faq/MM%202016%20Duplicate%20Form.pdf