ഗ്രാമവികസന വകുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പൊലീസ് (ഫൊറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ സയന്റിഫിക് ഒാഫിസർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി), ഡ്രാഫ്ട്സ്മാൻ, ടൈപ്പിസ്റ്റ്, പൊലീസ് കോൺസ്റ്റബിൾ (പ്രത്യേക നിയമനം) തുടങ്ങി 38 തസ്തികയിൽ ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. മാർച്ച് അവസാനത്തോടെ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾ ചുവടെ. 

∙പ്രത്യേക തിരഞ്ഞെടുപ്പ്

വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനാന്തരങ്ങളിലും വനാതിർത്തികളിലും ഉളള

സെറ്റിൽമെന്റ് കോളനികളിൽ അധിവസിക്കുന്ന പട്ടികവർഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാർഥികൾക്ക് പോലീസ് വകുപ്പിൽ  പോലീസ് കോൺസ്റ്റബിൾ, വനിതാ പൊലീസ് കോൺസ്റ്റബിൾ.

∙ജനറൽ - സംസ്ഥാനതലം

അഗ്രോണമിസ്റ്റ്, മെയിന്റനൻസ് എൻജിനീയർ (ഇലക്ട്രോണിക്സ്), അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, സയന്റിഫിക് ഓഫിസർ (ബയോളജി), സയന്റിഫിക് ഓഫിസർ (ഫിസിക്സ്), സയന്റിഫിക് ഓഫിസർ (കെമിസ്ട്രി), ജൂനിയർ റെക്കോർഡിസ്റ്റ്, മെഡിക്കൽ സോഷ്യൽ വർക്കർ, ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്മെന്റ്), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2, ടൈപ്പിസ്റ്റ് ഗ്രേഡ് 2  (ജനറൽ കാറ്റഗറി), ടൈപ്പിസ്റ്റ് ഗ്രേഡ് 2  (സൊസൈറ്റി കാറ്റഗറി), തിയറ്റർ മെക്കാനിക് ഗ്രേഡ് 2, ലബോറട്ടറി അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ (ബോയിലർ ഓപ്പറേഷൻ), ഇലക്ട്രീഷ്യൻ, ടെക്നീഷ്യൻ ഗ്രേഡ് 2 (ബോയിലർ ഓപ്പറേറ്റർ) പാർട്ട് 1 (ജനറൽ കാറ്റഗറി), ടെക്നീഷ്യൻ ഗ്രേഡ് 2 (ബോയിലർ ഓപ്പറേറ്റർ) പാർട്ട് 2 (സൊസൈറ്റി കാറ്റഗറി), അസിസ്റ്റന്റ് ടെസ്റ്റർ കം ബ്ലേജർ.

∙സ്പെഷൽ റിക്രൂട്മെന്റ് - സംസ്ഥാനതലം

അസിസ്റ്റന്റ് പ്രഫസർ ഇൻ മാത്തമാറ്റിക്സ് (എസ്ടി), അസിസ്റ്റന്റ് പ്രഫസർ ഇൻ ലോ (എസ്ടി), അസിസ്റ്റന്റ് പ്രഫസർ– മെറ്റീരിയ മെഡിക്ക (എസ്ടി).

 

∙എൻസിഎ റിക്രൂട്മെന്റ് - സംസ്ഥാനതലം

അസിസ്റ്റന്റ്  പ്രഫസർ ഇൻ അറബിക് (എസ്ടി), അസിസ്റ്റന്റ് പ്രഫസർ ഇൻ അറബിക് (വിശ്വകർമ), അസിസ്റ്റന്റ് പ്രഫസർ ഇൻ അറബിക് (എസ്‌സി), വെറ്ററിനറി സർജൻ ഗ്രേഡ് 2 (എസ്ടി), ലക്ചറർ ഇൻ വീണ (എൽസി/എഐ), അക്കൗണ്ട്സ് ഓഫിസർ പാർട്ട് 1 (ജനറൽ കാറ്റഗറി) (ഈഴവ, എസ്‌സി), അക്കൗണ്ട്സ് ഓഫിസർ പാർട്ട് 2 (സൊസൈറ്റി കാറ്റഗറി) (ഈഴവ), മാർക്കറ്റിങ് ഓർഗനൈസർ (എസ്‌സി) പാർട്ട് 2 സൊസൈറ്റി കാറ്റഗറി.

∙സ്പെഷൽ റിക്രൂട്മെന്റ് - ജില്ലാതലം

വിവിധ ജില്ലകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (എസ്‌സി/ എസ്ടി, എസ്ടി), വിവിധ ജില്ലകളിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് എൽഡിവി (എസ്‌സി/എസ്ടി), കൊല്ലം ജില്ലയിൽ സീമാൻ (എസ്ടി).

∙എൻസിഎ റിക്രൂട്മെന്റ് - ജില്ലാതലം

കാസർകോട് ജില്ലയിൽ വർക് സൂപ്രണ്ട് (ധീവര).